കൊച്ചി- കോഴിക്കോട്ട് അതിവേഗ ബോട്ട് സർവീസ് എങ്ങുമെത്തിയില്ല, സർവീസ് നടത്താൻ കൂടുതൽ സ്വകാര്യ ഏജൻസികളും

  • Posted By: Desk
Subscribe to Oneindia Malayalam

കൊച്ചി: ജലഗതാഗത രംഗത്ത് കുതിച്ചുച്ചാട്ടത്തിന് വഴിയൊരുക്കിയ കൊച്ചി- കോഴിക്കോട്ട് അതിവേഗ ബോട്ട് സർവീസ് എങ്ങുമെത്തിയില്ല. ചുവപ്പുനാടയിൽ കുരുങ്ങി പദ്ധതിയുടെ പ്രാരംഭഘട്ടം മുതൽ തുടങ്ങിയ ഇഴച്ചിൽ ഇപ്പോൾ എഞ്ചിൻ തകരാറിലെത്തി നിൽക്കുകയാണ്. ഇതോടെ സർക്കാർ സാമ്പത്തിക സഹായത്തിൽ നടപ്പാക്കിയ പദ്ധതി ഏറ്റെടുക്കാൻ മറ്റ് സ്വകാര്യ ഏജൻസികളും രംഗത്തെത്തിയിട്ടുണ്ട്.

രണ്ടു വർഷം മുൻപാണ് കൊച്ചി- കോഴിക്കോട് ബോട്ട് സർവീസ് തുടങ്ങുന്നതിനുള്ള ക്രൂസ് ബോട്ട് ഗ്രീസിലെ ആതൻസിൽ നിന്ന് കൊച്ചി തുറമുഖത്തെത്തിച്ചത്. എന്നാൽ പദ്ധതി ആരംഭിക്കാൻ കഴിയാതായതോടെ കോടികൾ വിലമതിക്കുന്ന ബോട്ട് വെറുതെ കിടന്നു നശിച്ചു. വിവിധ വകുപ്പുകളുടെ അനുമതി ലഭിച്ച് ആ വർഷം ഓണത്തിനു തന്നെ ബോട്ട് നീറ്റലിറക്കുകയാണു കമ്പിനി ലക്ഷ്യമിട്ടിരുന്നത്. ഡറക്റ്റർ ജനറൽ ഓഫ് ഷിപ്പ് സർട്ടിഫിക്കേഷന്‍റെ അനുമതി വൈകിയതും ബോട്ട് സർവീസ് ആരംഭിക്കാൻ കഴിയാത്തതിനു കാരണമായി. വേണ്ടത്ര നടപടി ക്രമങ്ങൾ പൂർത്തീകരിക്കാതെ ബോട്ട് എത്തിച്ചതാണ് നീറ്റിലിറക്കാൻ കഴിയത്തിനു കാരണമെന്നാണ് ഷിപ്പിങ് സർട്ടിഫിക്കേഷൻ വകുപ്പ് ആരോപിക്കുന്നത്.

 fort-queen-boat

ബോട്ടിന്‍റെ സുരക്ഷ സംബന്ധിച്ച പൂർണ പരിശോധനകൾക്കു ശേഷം മാത്രമേ അനുമതി നൽകാൻ കഴിയുവെന്ന നിലപാടിലാണ് അധികൃതർ. ഇതിനിടയിൽ നടത്തിയ പരിശോധനകളിൽ ബോട്ടിൽ കണ്ടെത്തിയ പോരായ്മകൾ പരിഹരിക്കുന്നതിനും അധികൃതർ നിർദ്ദേശം നൽകിയിരുന്നു. സെക്കൻഡ് ഹാന്‍റ് ബോട്ടായതിനാൽ പരിശോധനയിൽ കണ്ട കുഴപ്പങ്ങളെല്ലാം ബോട്ടിൽ പരിഹരിക്കേണ്ടതായി വന്നു. കേരളത്തിന്‍റെ കാലവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ ബോട്ടിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തു. ബോട്ടിന്‍റെ എഞ്ചിനിലുണ്ടായ തകരാറാണ് ഇപ്പോഴത്തെ പ്രതിസന്ധികൾക്ക് കാരണം. എഞ്ചിന്‍റെ തകരാറ് പരിഹരിക്കുന്നതിനുള്ള സ്പെയറുകൾ ഗ്രീസിൽ നിന്ന് എത്തിച്ചാൽ മാത്രമേ സർവീസ് ആരംഭിക്കാൻ കഴിയുവെന്നതാണ് പദ്ധതി നീളാൻ ഇടയാക്കുന്നത്. ഇതിന് ശേഷം ഡറക്റ്റർ ജനറൽ ഓഫ് ഷിപ്പ് സർട്ടിഫിക്കേഷന്‍ അനുമതി ലഭിച്ചാൽ മാത്രമേ ബോട്ട് സർവീസ് ആരംഭിക്കാൻ കഴിയു.

അതേസമയം, കോഴിക്കോട്- കൊച്ചി ബോട്ട് സർവീസ് ആരംഭിക്കാൻ കൂടുതൽ സ്വകാര്യ ഏജൻസികളും രംഗത്തെത്തിയിട്ടുണ്ട്. ദുബൈ ക്രേന്ദീകൃതമായ ക്യൂസ് കമ്പിനി സർക്കാരിന്‍റെ സാമ്പത്തിക സഹായത്തോടെ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുമ്പോൾ ഇതൊന്നും കൂടാതെ തന്നെ പദ്ധതി നടപ്പാക്കാൻ തയാറാണെന്നാണ് സ്വകാര്യ കമ്പിനികൾ അറിയിക്കുന്നത്. കൊച്ചിയിൽ സാഗർ റാണി ബോട്ട് സർവീസ് ഏജന്‍സിയായ കേരള ഷിപ്പിങ് ആന്‍റ് ഇൻലാന്‍റ് നാവിഗേഷൻ കോർപ്പറേഷൻ (കെഎസ്ഐഎൻസി) ഇതു സംബന്ധിച്ച താൽപര്യം സർക്കാരിനെ അറിയിച്ചതായാണ് സൂചന.

കടൽയാത്ര ഉല്ലാസപ്രദമാക്കാൻ തുറമുഖ വകുപ്പിന്‍റെ മേൽനോട്ടത്തിൽ ടോളിൻസ് ഗ്രൂപ്പാണ് സേഫ് ബോട്ട് ട്രിപ് എന്ന പേരിൽ കൊച്ചി കോഴിക്കോട് സർവീസിന് ലക്ഷ്യമിട്ടിരുന്നത്. വെറും മൂന്നു മണിക്കൂർ കൊണ്ട് കൊച്ചിയിൽ നിന്നും കോഴിക്കോടെത്താൻ സാധിക്കുമെന്നതായിരുന്നു ബോട്ട് യാത്രയുടെ ആകർഷണം. 130 പേർക്ക് യാത്ര ചെയ്യാവുന്ന ഹൈഡ്രോഫോയിൽ ക്രൂസ് ബോട്ടിന്‍റെ ശരാശരി വേഗം മണിക്കൂറിൽ 60 കിലോമീറ്റർ ആയിരിക്കും. വിമാനത്തിലേതുപോലെതന്നെ ഇക്കോണമി–എക്സിക്യൂട്ടീവ് ക്ലാസുകൾ ബോട്ടിലുണ്ടാകും. 1000 രൂപയാണ് ശരാശരി നിരക്കായി കണക്കായിരുന്നത്. തീരത്തു നിന്നു 12 നോട്ടിക്കൽ മൈൽ അകലെയുള്ള ജലപാതയിലൂടെയായിരിക്കും യാത്ര. പകൽസമയങ്ങളിൽ മാത്രമേ സർവീസ് ഉണ്ടായിരിക്കുകയുള്ളു. പതിനഞ്ചു കോടിയോളം രൂപ വിലമതിക്കുന്ന രണ്ടു ബോട്ടുകളാണ് 2016ൽ കൊച്ചിയിലെത്തിച്ചിരിക്കുന്നത്.


കേരളത്തില്‍ വീണ്ടും ശ്രീജിത്തുമാര്‍ ആവര്‍ത്തിക്കപ്പെടും... ഉറപ്പ്; പോലീസിലുള്ളത് 1129 ക്രിമനലുകള്‍

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
kochi kozhikode speed boat service in red tape

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്