കൊച്ചി മെട്രോ ഇനി മഹാരാജാസ് വരെ കൂകിപ്പായും... സര്‍വീസ് നീട്ടി, പുതിയ 5 സ്റ്റേഷനുകള്‍
സ്ഥിരം യാത്രക്കാര്‍ക്ക് നിരക്കില്‍ ഇളവ് ലഭിച്ചേക്കും
കൊച്ചി: കേരളത്തിലെ ഗതാഗത സംവിധാനത്തിന് പുതിയ ഊര്‍ജമേകിയ കൊച്ചി മെട്രോയുടെ സര്‍വീസ് നീട്ടി. ആലുവ മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെ ഇന്നു മുതല്‍ മെട്രോ സര്‍വീസ് നടത്തും. മുഖ്യമന്ത്രി പിണറായി വിജയനാണ് കലൂര്‍ സ്റ്റേഡിയം മുതല്‍ മഹാരാജാസ് കോളേജ് സ്‌റ്റേഡിയം വരെയുള്ള അഞ്ചു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ മെട്രോ പാത ഉദ്ഘാടനം ചെയ്തത്.

പുതിയ സര്‍വീസ് തുടങ്ങുന്നതോടെ സ്ഥിരം യാത്രക്കാര്‍ക്ക് യാത്രാ നിരക്കില്‍ 40 ശതമാനം വരെ ഇളവ് ലഭിച്ചേക്കുമെന്നാണ് സൂചന. പുതിയ സര്‍വീസ് തുടങ്ങുന്നതോടെ സ്ഥിരം യാത്രക്കാരുടെയും വിനോദ സഞ്ചാരികളുടെയും എണ്ണം കണക്കാക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്. യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയും കെഎംആര്‍എല്‍ പ്രതീക്ഷിക്കുന്നുണ്ട്.

പുതിയ പാതയില്‍ അഞ്ചു പുതിയ സ്റ്റേനുകളാണുണ്ടാവുക. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, കലൂര്‍, ലിസ്സി ജംക്ഷന്‍, എംജി റോഡ്, മഹാരാജാസ് കോളേജ് ഗ്രൗണ്ട് എന്നിവയാണ് മെട്രോയുടെ പുതിയ സ്റ്റേഷനുകള്‍. സര്‍വീസ് മഹാരാജാസ് ഗ്രൗണ്ട് വരെ നീട്ടിയതോടെ മെട്രോയുടെ ദൈര്‍ഘ്യം 18 കിലോമീറ്ററായി വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. ട്രെയിനുകളുടെ എണ്ണം ആറില്‍ നിന്ന് ഒമ്പതായി ഉയരും.
ആലുവ മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെ 50 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്.












Click it and Unblock the Notifications