കടകംപള്ളി ഉറച്ചുതന്നെ...ആ ലിസ്റ്റിലുള്ളവര്‍ എങ്ങനെ അകത്തുകയറി ? കുമ്മനം ഇത്തവണ ശരിക്കും പെട്ടു!!

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള മെട്രോയുടെ കന്നി യാത്രയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ 'കയറിപ്പറ്റി'യതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ഇക്കാര്യത്തില്‍ കുമ്മനം വിശദീകരണവുമായി രംഗത്തുവന്നിരുന്നെങ്കിലും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്റെ ആരോപണത്തില്‍ തന്നെ ഉറച്ചുനില്‍ക്കുന്നു.

ആവര്‍ത്തിച്ചു കടകംപള്ളി

ആവര്‍ത്തിച്ചു കടകംപള്ളി

മെട്രോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം യാത്ര ചെയ്യുന്നവരുടെ ലിസ്റ്റില്‍ കുമ്മനത്തിന്റെ പേര് ഇല്ലായിരുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കില്‍ കടകംപള്ളി ആവര്‍ത്തിച്ചു. മോദിക്കൊപ്പം യാത്ര ചെയ്യുന്നവരുടെ കൂട്ടത്തില്‍ അദ്ദേഹത്തിന്റെ പേര് എങ്ങനെ വരാനാണ്. അദ്ദേഹം പേരുണ്ടെന്നു പറഞ്ഞാലും നമുക്ക് ഊഹിക്കാന്‍ കഴിയുന്ന കാര്യമാണിതെന്നുമ മന്ത്രി പറഞ്ഞു.

ആ ലിസ്റ്റില്‍ മാത്രം

ആ ലിസ്റ്റില്‍ മാത്രം

മോദിയെ നാവികസേനാ ആസ്ഥാനത്തില്‍ വന്നിറങ്ങുമ്പോള്‍ സ്വീകരിക്കാനുള്ള 31 പേരുടെ ലിസ്റ്റില്‍ മാത്രമാണം കടകംപള്ളിയുടെ പേരുണ്ടായിരുന്നത്. ഇതിന്റെ സര്‍ക്കാരിന്റെ വലിയൊരു ചടങ്ങല്ലേ. അതിനൊരു രീതിയില്ലേ. ലിസ്റ്റുണ്ടല്ലോ നോക്കിയാല്‍ മതിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സുരക്ഷാ വീഴ്ച

സുരക്ഷാ വീഴ്ച

പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കുമൊപ്പം കുമ്മനം യാത്ര ചെയ്തത് സുരക്ഷാ വീഴ്ചയാണെന്ന് ശനിയാഴ്ച കടകംപള്ളി പറഞ്ഞിരുന്നു. ഇ ശ്രീധരനടക്കമുള്ളവരെ വേദിയില്‍ നിന്നു ഒഴിവാക്കാന്‍ ശ്രമിച്ചയിടത്താണ് പഞ്ചായത്ത് അംഗം പോലുമല്ലാത്ത ഒരാളെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടിയില്‍ ഇടിച്ചുകയറാന്‍ അനുവദിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

കുമ്മനത്തിന്റെ മറുപടി

കുമ്മനത്തിന്റെ മറുപടി

കടകംപള്ളിയുടെ ആരോപണങ്ങള്‍ക്ക് കുമ്മനത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. താന്‍ യാത്ര ചെയ്തതിനെ തുടര്‍ന്നു സുരക്ഷാ വീഴ്ചയുണ്ടെങ്കില്‍ അതിന് ഉത്തരവാദി സര്‍ക്കാര്‍ തന്നെയാണെന്നും പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനൊപ്പം സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ വാഹനത്തിലാണ് താന്‍ മെട്രോ സ്‌റ്റേഷനിലെത്തിയതെന്നും കുമ്മനം വ്യക്തമാക്കിയിരുന്നു.

അനാവശ്യ വിവാദം

അനാവശ്യ വിവാദം

കൊച്ചിയിലെത്തി മടങ്ങുന്നതു വരെ താന്‍ മോദിക്കൊപ്പമുണ്ടായിരുന്നു. കേരള പോലീസോ സുരക്ഷാ സേനയോ തന്നെ തടയുകയുണ്ടായില്ല. പിന്നെ എന്തിനാണ് അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നെന്നും കുമ്മനം ചോദിച്ചിരുന്നു.

അറിയിപ്പ് ലഭിച്ചു

അറിയിപ്പ് ലഭിച്ചു

തനിക്ക് വ്യക്തമായ അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ പോയതെന്നും മെട്രോയില്‍ യാത്ര ചെയ്തതെന്നും കുമ്മനം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും കേരള പോലീസില്‍ നിന്നും യാത്രയെക്കുറിച്ച് അറിയിപ്പ് ലഭിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

ഉത്തരവാദി പിണറായി

ഉത്തരവാദി പിണറായി

പിണറായി വിജയനാണ് ഈ സംഭവങ്ങള്‍ക്കെല്ലാം ഉത്തരവാദിയെന്നു കുമ്മനം ആരോപിച്ചു. കേരളത്തിലെത്തുന്ന പ്രധാനമന്ത്രിക്കൊപ്പം ആരൊക്കെയാണ് യാത്ര ചെയ്യുന്നതെന്നു തനിക്കറിയില്ലെന്നു പറയാന്‍ മുഖ്യമന്ത്രിക്കു എങ്ങനെ കഴിയുന്നുവെന്നും കുമ്മനം ചോദിക്കുന്നു.

English summary
Kochi metro inaugaration controversy: Kadakampalli against Kummanam.
Please Wait while comments are loading...