കൊച്ചി മെട്രോയില്‍ ചിലര്‍ക്ക് നിരാശ!! പിണറായിയുടെ റോക്കിങ് പ്രസംഗം... ചിലരെ കൊള്ളിച്ചും പൊള്ളിച്ചും

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണയാറി വിജയന്റെ 'റോക്കിങ്' പ്രസംഗം. അധികം രാഷ്ട്രീയം കലര്‍ത്താതെയായിരുന്നു പിണറായി വിജയന്റെ പ്രസംഗം.

കൊച്ചി മെട്രോയുടെ ഉദ്ഘാടനം വിവാദമാക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു എന്നും അവര്‍ക്ക് ഇപ്പോള്‍ നിരാശ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മെട്രോമാന്‍ ഇ ശ്രീധരനേയും കൊച്ചി മെട്രോയുടെ പണിപൂര്‍ത്തിയാക്കാന്‍ ഏറ്റവും അധികം കഷ്ടപ്പെട്ട അന്യസംസ്ഥാന തൊഴിലാളികളേയും പിണറായി വിജയന്‍ അഭിനന്ദിച്ചു. അവര്‍ക്ക് നന്ദിയും രേഖപ്പെടുത്തി.

വികസനത്തിന്റെ കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയവും പിണറായി വിജയന്‍ വ്യക്തമാക്കി.

വിവാദമാക്കാന്‍ ശ്രമിച്ചവര്‍

വിവാദമാക്കാന്‍ ശ്രമിച്ചവര്‍

കൊച്ചി മെട്രോയുടെ ഉദ്ഘാടനം വിവാദമാക്കാന്‍ പല ശ്രമങ്ങളും നടന്നിരുന്നു. ഇ ശ്രീധരനും പ്രതിപക്ഷ നേതാവിനും വേദിയില്‍ സ്ഥാനം ഇല്ല എന്നതായിരുന്നു വിവാദത്തിന് കാരണം. എന്നാല്‍ അത് വിവാദം ആക്കാന്‍ ശ്രമിച്ചവര്‍ക്കെല്ലാം ഇപ്പോള്‍ നിരാശയാണെന്നായിരുന്നു പിണറായി വിജയന്‍ പറഞ്ഞത്.

ഇ ശ്രീധരന്റെ പേര് പറഞ്ഞ്

ഇ ശ്രീധരന്റെ പേര് പറഞ്ഞ്

കൊച്ചി മെട്രോ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സഹായകമായത് മെട്രോമാന്‍ ഇ ശ്രീധരന്‍ ആയിരുന്നു എന്ന് പിണറായി വിജയന്‍ ഓര്‍മിച്ചു. ശ്രീധരനെ അനുമോദിക്കാനും ബഹുമാനിക്കാനും പിണറായി മറന്നില്ല.

അന്യസംസ്ഥാന തൊഴിലാളികള്‍

അന്യസംസ്ഥാന തൊഴിലാളികള്‍

മെട്രോ പൂര്‍ത്തിയാക്കിയത് അന്യസംസ്ഥാുന തൊഴിലാളികലെ ഉപയോഗിച്ചായിരുന്നു. മെട്രോയുടെ വിജയത്തില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ പങ്കും പിണറായി വിജയന്‍ പ്രത്യേകം പരാമര്‍ശിച്ചു.

അവര്‍ക്കും വേണം യാത്ര

അവര്‍ക്കും വേണം യാത്ര

മെട്രോയ്ക്ക് വേണ്ടി പണിയെടുത്ത അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും മെട്രോയില്‍ യാത്ര ചെയ്യാന്‍ അവസരം ഒരുക്കണം എന്ന കാര്യവും പിണറായി വിജയന്‍ പ്രസംഗത്തില്‍ ഉന്നയിച്ചു. ഇക്കാര്യം കെഎംആര്‍എല്‍ പരിഗണിക്കണം എന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിനും പ്രശംസ

കേന്ദ്രത്തിനും പ്രശംസ

കൊച്ചി മെട്രോ പൂര്‍ത്തിയാക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ച സഹായങ്ങളും പിണറായി വിജയന്‍ ഊന്നിപ്പറഞ്ഞു. തുടര്‍ന്നും കേന്ദ്രത്തില്‍ നിന്ന് സഹായങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിനുള്ള സന്ദേശം

ലോകത്തിനുള്ള സന്ദേശം

രാജ്യത്ത് ആയിമായിട്ടാണ് ഒരു മെട്രോ റെയില്‍ ഇത്ര വേഗത്തില്‍ പൂര്‍ത്തിയാക്കുന്നത്. കേരളം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ സംസ്ഥാനം ആണെന്ന സന്ദേശം ആണ് ഇത് വഴി നല്ഡകുന്നത് എന്നും പിണറായി പറഞ്ഞു.

ഇത്തിരി ബുദ്ധിമുട്ടിയാലും

ഇത്തിരി ബുദ്ധിമുട്ടിയാലും

വലിയ വികസന പ്രവര്‍ത്തനങ്ങള്‍ വരുമ്പോള്‍ കുറച്ച് പേര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. എന്നാല്‍ അങ്ങനെ കുറച്ച് പേര്‍ ബുദ്ധിമുട്ടിക്കോട്ടെ എന്നതല്ല സംസ്ഥാന സര്‍ക്കാരിന്റെ സമീപനം. ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് നഷ്ടപരിഹാരവും വേണ്ടിവന്നാല്‍ പുനരധിവാസവും സാധ്യമാക്കും എന്നും പിണറായി വ്യക്തമാക്കി.

എന്നിട്ടും ബുദ്ധിമുട്ടെങ്കില്‍...

എന്നിട്ടും ബുദ്ധിമുട്ടെങ്കില്‍...

ഇത്രയൊകകെ ചെയ്തിട്ടും പ്രശ്‌നമുണ്ടാക്കാന്‍ നിന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അതിനെ അവഗണിച്ച് വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകും എന്നും പിണറായി വിജയന്‍ പറഞ്ഞു. കൊച്ചി മെട്രോയുടെ കാര്യത്തില്‍ കൊത്തി നിവാസികള്‍ നല്‍കിയ സഹകരണത്തേയും അദ്ദേഹം അഭിനന്ദിച്ചു.

പരിസ്ഥിതിയെ വിട്ടൊരു കളിയില്ല

പരിസ്ഥിതിയെ വിട്ടൊരു കളിയില്ല

പരിസ്ഥിതിയ്ക്ക് നാശം വരുത്തിക്കൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇല്ലെന്നും പിണറായി പറഞ്ഞു. ആറന്‍മുള വിമാനത്താവളത്തെ എതിര്‍ക്കാനുള്ള കാരണം അതായിരുന്നു എന്നും പിണറായി പറഞ്ഞു.

മെട്രോയുടെ ആപ്പ്

മെട്രോയുടെ ആപ്പ്

കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയില്‍ കൊച്ചി മെട്രോ ആപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. കൊച്ചി മെട്രോയുടെ 'വണ്‍ കാര്‍ഡ്' പദ്ധതിയെ കുറിച്ചും പിണറായി വിജയന്‍ പറഞ്ഞു.

English summary
Kochi Metro inauguration: Pinarayi Vijayan praises E Sreedharan and Migrant Workers
Please Wait while comments are loading...