കൊച്ചി മെട്രോയിൽ ജനകീയ യാത്ര നടത്തിയ ഉമ്മൻചാണ്ടിയും കൂട്ടരും പെടും?ലക്ഷക്കണക്കിന് രൂപ പിഴ?

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: മെട്രോയിൽ ജനകീയ യാത്ര നടത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്ക്കും പാർട്ടി പ്രവർത്തകർക്കുമെതിരെ കൊച്ചി മെട്രോ അധികൃതർ. മെട്രോയുടെ നിയമങ്ങൾക്ക് വിരുദ്ധമായി യാത്ര സംഘടിപ്പിച്ചതിലും, നിയമലംഘനങ്ങൾ നടത്തിയതും ചൂണ്ടിക്കാട്ടി കൊച്ചി മെട്രോ അധികൃതർ സംഘാടകരോട് വിശദീകരണം ചോദിക്കും.

പാകിസ്ഥാന്റെ വിജയം ആഘോഷിച്ചു!കാസർകോട് 23 പേർക്കെതിരെ കേസ്, രാജ്യത്താകെ 19 പേർ അറസ്റ്റിൽ...

കൊച്ചി മെട്രോ ഉദ്ഘാടനത്തിൽ നിന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും മറ്റു യുഡിഎഫ് നേതാക്കളെയും അവഗണിച്ചുവെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ജനകീയ യാത്ര സംഘടിപ്പിച്ചത്. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല,പിടി തോമസ് അടക്കമുള്ള കോൺഗ്രസ് നേതാക്കളും നിരവധി പ്രവർത്തകരുമാണ് ജനകീയ യാത്രയിൽ പങ്കെടുത്തത്.

kochimetro

എന്നാൽ മെട്രോയുടെ നയങ്ങൾക്ക് വിരുദ്ധമായാണ് യാത്ര സംഘടിപ്പിച്ചതെന്നാണ് കൊച്ചി മെട്രോ അധികൃതരുടെ നിലപാട്. നിയമലംഘനത്തിന് നടപടി സ്വീകരിക്കാനും സാധ്യതയുണ്ട്. സംഭവത്തിൽ ജനകീയ യാത്രയുടെ സംഘാടകരോട് മെട്രോ അധികൃതർ വിശദീകരണം ചോദിക്കും. യാത്രയുടെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമായിരിക്കും സംഭവത്തിൽ നടപടി സ്വീകരിക്കുക.

പാർട്ടി പ്രവർത്തകർ ട്രെയിനിൽ മുദ്രാവാക്യം മുഴക്കിയെന്നാണ് ഒരു ആരോപണം. ട്രെയിനിലും സ്റ്റേഷനുകളിലും മുദ്രാവാക്യം വിളിക്കുന്നതും പ്രകടനം നടത്തുന്നതും നിയമവിരുദ്ധമാണ്. ആയിരം രൂപയും ആറ് മാസം തടവുമാണ് ഇതിന് പിഴ.

ജനകീയ യാത്ര മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും പരാതിയുണ്ട്. ഇതിന് ഒരാൾക്ക് 500 രൂപയാണ് പിഴ. കൂടാതെ പ്രവർത്തകർ തള്ളിക്കയറിയത് കാരണം സ്റ്റേഷനിലെ ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ ഗേറ്റുകൾ പൂർണ്ണമായും തുറന്നിടേണ്ടി വന്നു. ഇതും കൊച്ചി മെട്രോയുടെ സുഗമമായ പ്രവർത്തനത്തിന് തടസമായെന്നാണ് ആക്ഷേപം.

English summary
kochi metro may be take action against oommen chandy's journey in metro.
Please Wait while comments are loading...