കൊച്ചിമെട്രോയിലെ ഉമ്മൻചാണ്ടിയുടെ ജനകീയ യാത്ര ജയിലിലേക്കുള്ള യാത്രയാകുമോ?എംഡി റിപ്പോർട്ട് തേടി...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: നിയമങ്ങൾ കാറ്റിൽപ്പറത്തി മെട്രോയിൽ ജനകീയ യാത്ര നടത്തിയ ഉമ്മൻചാണ്ടിയ്ക്കും യുഡിഎഫ് പ്രവർത്തകർക്കുമെതിരെ എന്ത് നടപടി സ്വീകരിക്കുമെന്നത് മൂന്നു ദിവസം കഴിഞ്ഞാൽ അറിയാം. മെട്രോയിൽ നടത്തിയ ജനകീയ യാത്രയെക്കുറിച്ച് കെഎംആർഎൽ എംഡി റിപ്പോർട്ട് തേടിയിട്ടുണ്ട്.

കർഷകന്റെ മൃതദേഹം നീക്കം ചെയ്യാൻ അനുവദിക്കാതെ ബന്ധുക്കൾ;ചക്കിട്ടപ്പാറയിൽ കോൺഗ്രസ് ഹർത്താൽ

കാന്തപുരം എപി അബൂബക്കർമുസ്ല്യാരെ ഉടൻ കസ്റ്റഡിയിലെടുക്കില്ല;മുൻകൂർ ജാമ്യം,അനുകൂലനിലപാടുമായി സർക്കാരും

മെട്രോ സ്റ്റേഷനുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരിൽ നിന്നാണ് കെഎംആർഎൽ എംഡി റിപ്പോർട്ട് തേടിയിരിക്കുന്നത്. മൂന്നു ദിവസനത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് എംഡി ആവശ്യപ്പെട്ടിരിക്കുന്നത്. മെട്രോയുടെ നയങ്ങൾക്കെതിരായ പ്രവർത്തനങ്ങൾ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ നടന്ന ജനകീയ യാത്രയിലുണ്ടായി എന്നതിന്റെ അടിസ്ഥാനത്തിലാണ് എംഡി റിപ്പോർട്ട് തേടിയിരിക്കുന്നത്.

മെട്രോ സ്റ്റേഷനുകളുടെ ചുമതലയുള്ളവരോട്...

മെട്രോ സ്റ്റേഷനുകളുടെ ചുമതലയുള്ളവരോട്...

ഉമ്മൻ ചാണ്ടിയുടെ ജനകീയ യാത്രയിൽ മെട്രോ നിയമങ്ങൾ ലംഘിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ കെഎംആർഎൽ നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. യാത്രയെക്കുറിച്ച് മെട്രോ സ്റ്റേഷനുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരോടാണ് കെഎംആർഎൽ എംഡി റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

മൂന്നു ദിവസത്തിനകം....

മൂന്നു ദിവസത്തിനകം....

മെട്രോ സ്റ്റേഷനുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ മൂന്നു ദിവസത്തിനകം സംഭവത്തിൽ റിപ്പോർട്ട് നൽകണമെന്നാണ് എംഡി ആവശ്യപ്പെട്ടിരിക്കുന്നത്.

വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കും...

വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കും...

സ്റ്റേഷനുകളിലെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാണ് ഉദ്യോഗസ്ഥർ റിപ്പോർട്ട് തയ്യാറാക്കുക. ജനകീയ യാത്ര നടന്ന ദിവസത്തെ എല്ലാ സ്റ്റേഷനുകളിലെയും വീഡിയോ ദൃശ്യങ്ങളും ഉദ്യോഗസ്ഥർ പരിശോധിക്കും.

നടപടികൾ പിന്നീട്...

നടപടികൾ പിന്നീട്...

മൂന്നു ദിവസത്തിനകം ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ട് ലഭിച്ച ശേഷം സംഭവത്തിൽ നടപടികൾ സ്വീകരിക്കുമെന്നാണ് കെഎംആർഎൽ അറിയിച്ചത്.

ജനകീയ യാത്ര...

ജനകീയ യാത്ര...

കൊച്ചി മെട്രോ ഉദ്ഘാടനത്തിൽ നിന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും യുഡിഎഫ് നേതാക്കളെയും അവഗണിച്ചുവെന്ന് ആരോപിച്ചാണ് ജനകീയ യാത്ര സംഘടിപ്പിച്ചത്. ആലുവ മുതൽ പാലാരിവട്ടം വരെയായിരുന്നു നേതാക്കളുടെയും പ്രവർത്തകരുടെയും ജനകീയ യാത്ര.

യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടായി...

യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടായി...

ജനകീയ യാത്രയിൽ പങ്കെടുക്കാനായി പ്രവർത്തകർ സ്റ്റേഷനിലേക്കും ട്രെയിനിലേക്കും തള്ളിക്കയറിയത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി എന്നാണ് പ്രധാന ആരോപണം.

മുദ്രാവാക്യവും പ്രകടനവും...

മുദ്രാവാക്യവും പ്രകടനവും...

മെട്രോ സ്റ്റേഷനിലും ട്രെയിനിലും പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതും പ്രകടനം നടത്തിയതും മെട്രോ നിയമങ്ങൾ വിരുദ്ധമായ പ്രവർത്തിയായിരുന്നു. കൂടാതെ പ്രവർത്തകർ ഇരച്ചുകയറിയത് കാരണം പാലാരിവട്ടത്തെ ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ(എഎഫ്സി) സംവിധാനം താറുമാറാകുകയും ചെയ്തു.

English summary
kochi metro;oommen chandy's and party workers journey, kmrl md asked report.
Please Wait while comments are loading...