കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി ട്രയല്‍ റണ്‍ വിജയകരം; നവംബര്‍ 1 മുതല്‍ യാത്രചെയ്യാം

  • By Anwar Sadath
Google Oneindia Malayalam News

ആലുവ: രണ്ടു കിലോമീറ്റര്‍ ദൂരത്തേക്ക് കൊച്ചി മെട്രോ നടത്തിയ ട്രയല്‍ റണ്‍ വിജയകരം. വൈകീട്ട് 6.12ന് ആലുവ മുട്ടം യാര്‍ഡ് മുതല്‍ കളമശേരി അപ്പോളോ ടയേഴ്‌സ് കവല വരെയായിരുന്നു ട്രയല്‍ റണ്‍. 24 മണിക്കൂര്‍ പരിശ്രമത്തിന് ശേഷമാണ് മെട്രോ കോച്ചുകള്‍ മുട്ടം യാര്‍ഡില്‍ നിന്നും ദേശീയപാതക്ക് മുകളിലൂടെ വൈദ്യുതീകരിച്ച പ്രധാന പാളത്തിലേക്ക് എത്തിച്ചത്.

ട്രയല്‍ റണ്‍ വിജയകരമായതോടെ നവംബര്‍ 1 മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് യാത്രചെയ്യാവുന്ന വിധത്തില്‍ പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കുമെന്ന് ഡിഎംആര്‍സിയുടെ മുഖ്യഉപദേഷ്ടാവ് ഇ ശ്രീധരന്‍ പറഞ്ഞു. 10 കിലോ മീറ്റര്‍ വേഗതയിലായിരുന്നു പരീക്ഷണം. ആദ്യമായി മെട്രോയ്ക്കു മുകളിലൂടെ പായുന്ന ട്രെയിനിനെ കാണാന്‍ നിരവധിയാളുകള്‍ തടിച്ചു കൂടിയിരുന്നു.

kochi-metro

നവംബര്‍ ഒന്നിന് മുമ്പായി പലവട്ടം ട്രയല്‍ റണ്‍ നടത്തിയശേഷം മാത്രമേ പൂര്‍ണമായും യാത്രയ്ക്ക് സജ്ജമാവൂ. ഇതിനിടയ്ക്ക് ദൂരവും വേഗതവും മാറ്റി പരീക്ഷണയോട്ടം നടത്തും. 2012 സെപ്റ്റംബര്‍ 13ന് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തറക്കല്ലിട്ട പദ്ധതി പൂര്‍ണമാകാന്‍ ഇനി മാസങ്ങള്‍ മാത്രമേ കാത്തിരിക്കേണ്ടതുള്ളൂ.

അതിനിടെ, ലൈറ്റ് മെട്രോയുടെ പ്രാരംഭ പ്രവര്‍ത്തനം അടുത്തമാസം തുടങ്ങുമെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി. 4ന് കോഴിക്കോട്ടും 9ന് തിരുവനന്തപുരത്തും പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ജപ്പാന്‍ ഏജന്‍സിയായ ജൈക്കയില്‍ നിന്ന് 4733 കോടി വായ്പയെടുത്താവും ലൈറ്റ് മെട്രോ പൂര്‍ത്തിയാക്കുക.

English summary
Kochi Metro's first test run on track successful; will start operating services on Nov 1
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X