കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി മെട്രോയിൽ ഇന്ന് സ്നേഹ യാത്ര, നാളെ മുതൽ എല്ലാവർക്കുമായി മെട്രോ കൂകിപ്പായും...

ഞായറാഴ്ച തിരഞ്ഞെടുത്ത അഗതി മന്ദിരങ്ങളിലെ അന്തേവാസികൾക്കും, സ്പെഷ്യൽ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കുമാണ് മെട്രോയിൽ കയറാൻ അവസരം.

  • By ഡെന്നീസ്
Google Oneindia Malayalam News

കൊച്ചി: മെട്രോ ഉദ്ഘാടനത്തിന്റെ ആരവമൊഴിഞ്ഞെങ്കിലും കൊച്ചിക്കാരെല്ലാം മെട്രോയിൽ കയറാനുള്ള തിടുക്കത്തിലാണ്. മെട്രോയിൽ യാത്ര ചെയ്യാനായി കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ളവരും കൊച്ചിയിലേക്ക് എത്തുന്നുണ്ട്.

എന്നാൽ ഉദ്ഘാടനം കഴിഞ്ഞതിന്റെ പിറ്റേദിവസമായ ജൂൺ 18 ഞായറാഴ്ചയും പൊതുജനങ്ങൾക്ക് മെട്രോയിൽ കയറാനാകില്ല. ഞായറാഴ്ച തിരഞ്ഞെടുത്ത അഗതി മന്ദിരങ്ങളിലെ അന്തേവാസികൾക്കും, സ്പെഷ്യൽ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കുമാണ് മെട്രോയിൽ കയറാൻ അവസരം.

kochimetro

ഇതിനുപുറമേ, ചില സന്നദ്ധസംഘടന പ്രതിനിധികൾക്കും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും ഞായറാഴ്ചത്തെ സർവ്വീസിൽ യാത്ര ചെയ്യാൻ അവസരമുണ്ട്.അതേസമയം, ജൂൺ 19 തിങ്കളാഴ്ച രാവിലെ 6 മണി മുതലേ കൊച്ചി മെട്രോയുടെ സാധാരണ സർവ്വീസുകൾ ആരംഭിക്കുകയുള്ളു. മെട്രോ സ്റ്റേഷനുകളിൽ നിന്ന് ക്യൂആർ കോഡ് ടിക്കറ്റുകൾ വാങ്ങിയ ശേഷം മെട്രോയിൽ യാത്രചെയ്യാം. കൊച്ചി മെട്രോ സ്മാർട്ട് വൺ കാർഡുപയോഗിച്ചും മെട്രോയിൽ കയറാം.

കൊച്ചി മെട്രോയുടെ ആദ്യദിനങ്ങളിൽ വൻ ജനതിരക്കുണ്ടാകുമെന്നാണ് കെഎംആർഎൽ പ്രതീക്ഷിക്കുന്നത്. ഉദ്ഘാടന ദിവസം തന്നെ വടക്കൻ ജില്ലകളിൽ നിന്നും നിരവധിപേരാണ് മെട്രോയിൽ കയറാനാകുമെന്ന പ്രതീക്ഷയിൽ കൊച്ചിയിലെത്തിയത്.

English summary
kochi metro today service for old age homes inmates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X