പണി പാളി? കൊച്ചി മെട്രോ ട്രെയിന്‍ മൂന്ന് മണിക്കൂറോളം ട്രാക്കില്‍ കിടന്നു...ശരിക്കും സംഭവിച്ചത്

  • By: Afeef
Subscribe to Oneindia Malayalam

കൊച്ചി: പരീക്ഷണ ഓട്ടത്തിനിടെ കൊച്ചി മെട്രോ ട്രെയിന്‍ കഴിഞ്ഞ ദിവസം മൂന്നു മണിക്കൂറോളം ട്രാക്കില്‍ കിടന്നു. പാലാരിവട്ടം സ്റ്റേഷന്‍ എത്തുന്നതിന് മുന്‍പ്, പാലാരിവട്ടം റിനെ മെഡിസിറ്റിക്ക് മുന്നിലാണ് മെട്രോ ട്രെയിന്‍ നിശ്ചലമായി കിടന്നത്. കൊച്ചി മെട്രോയുടെ ആദ്യ ബ്രേക്ക് ഡൗണാണെന്നാണ് പലരും കരുതിയത്.

Read More: കൊച്ചി ഒബറോണ്‍ മാളില്‍ വന്‍ തീപ്പിടുത്തം,നാലാം നില കത്തിനശിച്ചു,ആളുകളെ ഒഴിപ്പിച്ചു,വീ‍‍ഡിയോ കാണാം...

Read More:കുപ്പിച്ചില്ല് കടിച്ചു മുറിച്ച് തിന്നുന്ന ലെന.. വീഡിയോ വൈറലാകുന്നു.. ഞെട്ടലോടെ ആരാധകര്‍

എന്നാല്‍, ട്രാക്കില്‍ എന്തെങ്കിലും തടസങ്ങള്‍ വന്നാല്‍ എങ്ങനെ സര്‍വ്വീസ് ക്രമീകരിക്കാമെന്നതിന്റെ പരിശോധനയാണ് നടന്നതെന്നാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് അധികൃതരുടെ വിശദീകരണം. പ്ലാറ്റ്‌ഫോമില്‍ എന്തെങ്കിലും വസ്തുക്കള്‍ കിടന്നാല്‍ ട്രെയിനിന് സിഗ്നല്‍ ലഭിക്കില്ലെന്നും, സര്‍വ്വീസ് നിലയ്ക്കുമെന്നും അധികൃതര്‍ പറഞ്ഞു.

kochimetro

ട്രെയിനിന്റെ മുന്നോട്ടുള്ള യാത്ര തടസപ്പെട്ടാല്‍ തൊട്ടടുത്ത സ്റ്റേഷനില്‍ ട്രയിന്‍ എത്തിച്ചു തിരിച്ചുപോകണമെന്നാണ് ചട്ടം. ഈ സമയത്ത് യാത്രക്കാര്‍ക്ക് നല്‍കേണ്ട നിര്‍ദേശങ്ങളും മെട്രോയുടെ അനൗണ്‍സ്‌മെന്റ് സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Read More: പാമ്പാടിയില്‍ ജിഷ്ണു,കോട്ടയത്ത് ശ്രീക്കുട്ടി... തലയോലപ്പറമ്പില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ

Read More: പെണ്‍കുട്ടിയെ കമന്‍റടിച്ചെന്ന്;കൊച്ചിയിലെ ഫ്ളാറ്റില്‍ കമ്മട്ടിപ്പാടത്തെ പിള്ളേര്‍ കയറിനിരങ്ങി

ഇതിന്റെ പരിശോധനയാണ് നടന്നത്. ട്രെയിന്‍ അട്ടിമറിക്കുള്ള സാധ്യതകള്‍ അടയ്ക്കുന്നതാണ് ഈ പരിശോധന. ട്രാക്കിലെ തകരാര്‍ കാരണമുണ്ടാകുന്ന അപകടങ്ങളും, അട്ടിമറി ശ്രമങ്ങളും തരണം ചെയ്ത് കൊച്ചി മെട്രോ ട്രെയിനിന് സഞ്ചരിക്കാനാകും. പതിവുപോലെ മെട്രോയുടെ പരീക്ഷണം ഓട്ടം പുരോഗമിക്കുകയാണ്. രാവിലെ ആറു മുതല്‍ രാത്രി പത്തു വരെയാണ് പരീക്ഷണ ഓട്ടം നടക്കുന്നത്.

Read More: ജയിലില്‍ പോകാന്‍ ഉറച്ച് കുമ്മനം;കേരളത്തിലെ ബിജെപിക്ക് വേണ്ടി രാജ്യം മുഴുവന്‍ കത്തുമോ?പിണറായി ഭയക്കണം

English summary
kochi metro service trial interrupted three hours.
Please Wait while comments are loading...