കൊച്ചി മെട്രോ: ശ്രീധരന്‍ പുറത്തിരിക്കേണ്ടവന്‍ തന്നെ!!! സ്വാമിയെ അപമാനിച്ചതിനുള്ള പ്രതികാരമെന്ന്...

Subscribe to Oneindia Malayalam

കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയില്‍ ഇ ശ്രീധരന് സ്ഥാനം ലഭിക്കാത്തതാണ് ഇപ്പോഴത്തെ വിവാദ വിഷയം. പ്രോട്ടോകോള്‍ നോക്കുമ്പോള്‍ ശ്രീധരനെ വേദിയില്‍ ഇരുത്തേണ്ടതുണ്ടോ എന്നതൊക്കെ വേറെ ചര്‍ച്ചയാണ്.

എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തുടക്കത്തില്‍ തന്നെ ഇങ്ങനെ ഒരു നിലപാട് സ്വീകരിച്ചതിനെ തലങ്ങും വിലങ്ങും പിന്തുണയ്ക്കുകയാണ് സംഘപരിവാര്‍ അനുകൂലികള്‍. അതിന് പറയുന്ന ന്യായങ്ങളാണ് ഏവരേയും ഞെട്ടിക്കുക.

മെട്രോമാന്‍ എന്ന് വിളിച്ച് രാജ്യം ആദരിക്കുന്ന ഇ ശ്രീധരനെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകളാണ് പലതും. രാജ്യത്തെ അത്ഭുതപ്പെടുത്തിയ കൊങ്കണ്‍ റെയില്‍വേയേയും കുറ്റപ്പെടുത്തുന്നു ഇവര്‍.

'ശ്രീധരന്‍ പുറത്തിരിക്കേണ്ടവന്‍ തന്നെ'

'ശ്രീധരന്‍ പുറത്തിരിക്കേണ്ടവന്‍ തന്നെ'

സംഘപരിവാര്‍ അനുകൂല ഫേസ്ബുക്ക് പേജ് ആയ സഞ്ജീവനി ആണ് ഇ ശ്രീധരനെതിരെ രംഗത്ത് വന്നിരിക്കുന്നത്. 'ഇ ശ്രീധരന്‍ പുറത്തിരിക്കേണ്ടവന്‍ തന്നെ' എന്ന് പറഞ്ഞ് ഒരു ചിത്രം സഹിതമാണ് അവര്‍ അപവാദ പ്രചാരണം നടത്തുന്നത്.

എല്ലാ ക്രെഡിറ്റും മോദിക്ക്

എല്ലാ ക്രെഡിറ്റും മോദിക്ക്

കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാക്കിയതിന്റെ എല്ലാ ക്രെഡിറ്റും ഇവര്‍ നരേന്ദ്ര മോദിക്കാണ് നല്‍കുന്നത്. കൊച്ചി മെട്രോ എന്ന സ്വപ്‌ന പദ്ധതി യാഥാര്‍ത്ഥ്യമാക്കിയ മോദിജിക്ക് ശതകോട് പ്രണാമം എന്ന്!

മിത്രാനന്ദപുരം ക്ഷേത്ര വിവാദം

മിത്രാനന്ദപുരം ക്ഷേത്ര വിവാദം

മിത്രനന്ദപുരം ക്ഷേത്രക്കുളം സമര്‍പ്പണ വേദിയില്‍ ശങ്കചാര്യ സ്വാമിയ്ക്കായി ഒരുക്കിയ സിംഹാസനം ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും വിഎസ് ശിവകുമാര്‍ എംഎല്‍എയും ചേര്‍ന്ന് എടുത്ത് മാറ്റിയിരുന്നു. ഈ സംഭവവും ഇ ശ്രീധരനെ ഒഴിവാക്കിയതും തമ്മില്‍ ബന്ധമുണ്ടെന്നാണ് 'സഞ്ജീവനിയുടെ' വാദം.

മോദിയുടെ ചെവിയില്‍ എത്തി

മോദിയുടെ ചെവിയില്‍ എത്തി

സംഘ വിരുദ്ധതകൊണ്ട് മാത്രം ഒരു സാധു ബ്രാഹ്മണനെ അപമാനിച്ച വാര്‍ത്ത നരേന്ദ്ര മോദിയുടെ ചെവിയില്‍ എത്തി എന്നൊക്കെയാണ് ഇക്കൂട്ടര്‍ പറയുന്നത്. മോദിയുടെ പ്രതികരണം എങ്ങനെ ആയിരിക്കും എന്ന് കാത്തിരുന്ന് കണ്ടോളൂ എന്ന് കഴിഞ്ഞ ദിവസം തന്നെ 'സഞ്ജീവനി' മുന്നറിയിപ്പും നല്‍കിയിരുന്നത്രെ.

ശ്രീധരനെ തൂക്കിയെടുത്ത് വെളിയില്‍ കളഞ്ഞത്...

ശ്രീധരനെ തൂക്കിയെടുത്ത് വെളിയില്‍ കളഞ്ഞത്...

ഇപ്പോള്‍ നിങ്ങള്‍ക്ക് വ്യക്തമായല്ലോ ശ്രീധരനെ തൂക്കിയെടുത്ത് വെളിയില്‍ കളഞ്ഞത് എന്തിനാണെന്ന്- സഞ്ജീവനിയിലെ വാചകങ്ങള്‍ ഇങ്ങനെയൊക്കെയാണ്. ഹിന്ദുവിനോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും എന്ന് 'മതേതറ' സര്‍ക്കാര്‍ മനസ്സിലാക്കിക്കോ എന്നും പറയുന്നുണ്ട്.

അത്രയ്ക്ക് ബഹുമാനം വേണോ എന്ന്

അത്രയ്ക്ക് ബഹുമാനം വേണോ എന്ന്

കമ്മികളും കൊങ്ങികളും പറയുന്നതുപോലെ അത്രയ്ക്ക് ബഹുമാനം അര്‍ഹിക്കുന്ന ആളാണോ ഇ ശ്രീധരന്‍ എന്നും ഇവര്‍ ചോദിക്കുന്നുണ്ട്. ഇ ശ്രീധരന്‍ ചെയ്ത് തീര്‍ത്ത പദ്ധതികളെ കുറിച്ചാണ് പിന്നീടുള്ള വിമര്‍ശനം.

കൊങ്കണ്‍ റെയില്‍വേ പരാജയമെന്ന്

കൊങ്കണ്‍ റെയില്‍വേ പരാജയമെന്ന്

'ഇയാള്‍ പണിത കൊങ്കണ്‍ റെയില്‍വേയില്‍ മഴക്കാലത്ത് വണ്ടിയോടിക്കാന്‍ കോടികളാണ് ഓരോ വര്‍ഷവും റെയില്‍വേയ്ക്ക് മുടക്കേണ്ടി വരുന്നത്'- 'ഇയാള്‍' എന്നാണ് ഇ ശ്രീധരനെ വിശേഷിപ്പിച്ചിരിക്കുന്നത് എന്ന് കൂടി ശ്രദ്ധിക്കണം.

മോശം എന്‍ജിനീയറിങ്!!!

മോശം എന്‍ജിനീയറിങ്!!!

കൊങ്കണ്‍ റെയില്‍പാത നിര്‍മിച്ചത് മോശം എന്‍ജിനീയറിങ് ആണെന്നാണ് അടുത്ത വാദം. മംഗള എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നവരോട് ചോദിച്ചാല്‍ പ്രശ്‌നങ്ങള്‍ മനസ്സിലാകുമത്രെ.

പാമ്പന്‍ പാലവും ദില്ലി മെട്രോയും

പാമ്പന്‍ പാലവും ദില്ലി മെട്രോയും

ഇ ശ്രീധരന്‍ നിര്‍മിച്ച പാമ്പന്‍ പാലത്തിന് എന്ത് സംഭവിച്ചു എന്ന് ഗൂഗിള്‍ ചെയ്ത് നോക്കാനാണ് മറ്റൊരു 'നിര്‍ദേശം'. ദില്ലി മെട്രോ പ്രൊജക്ട് പോലെ ഒരു മോശം സബ്- വേപ്രോജക്ട് വേറെ ഇല്ലെന്നും ആണ് ഇവരുടെ ആക്ഷേപം. ശ്രീധരന്‍ ഇല്ലാതേയും പൂര്‍ത്തീകരിച്ച വന്‍കിട പ്രൊജക്ടുകഗള്‍ ഇന്ത്യയില്‍ ഉണ്ട് എന്നും ഇവര്‍ പറയുന്നു.

വിമാനം, ഋഷിവര്യന്‍... തീരുന്നില്ല കോമഡികള്‍

വിമാനം, ഋഷിവര്യന്‍... തീരുന്നില്ല കോമഡികള്‍

ആധുനിക സയന്‍സിലെ വിമാനം പോലും ഡിസൈന്‍ ചെയ്ത ഋഷിവര്യന്‍മാരുടെ പിന്തുടര്‍ച്ചക്കാരനെ ഒരു സീറ്റ് പോലും നല്‍കാതെ ആട്ടിയവര്‍ വെറും ആധുനിക സയന്‍സ് മാത്രം അറിയുന്ന ശ്രീധരനെ പുറത്താക്കിയതില്‍ എന്തിനാണ് വിറളി എന്നാണ് സഞ്ജീവനിയുടെ ചോദ്യം.

അതൊക്കെ മോദിക്ക് അറിയാമെങ്കില്‍!!!

അതൊക്കെ മോദിക്ക് അറിയാമെങ്കില്‍!!!

കൊച്ചി മെട്രോ പോലൊരു വന്‍കിട പദ്ധതി ആസൂത്രണം ചെയ്യാനും വൈദഗ്ധ്യത്തോടെ നടപ്പിലാക്കാനും മോദിക്ക് അറിയാമെങ്കില്‍ ഉദ്ഘാടന വേദിയില്‍ ആരൊക്കെ ഇരിക്കണം എന്ന് തീരുമാനിക്കാനും ശ്രീമാന്‍ മോദിക്ക് അറിയാമെന്നാണ് ഇവരുടെ പക്ഷം. പക്ഷേ എന്നാണ് മെട്രോ പദ്ധതി തുടങ്ങിയത് എന്ന് ഇവര്‍ക്ക് അറിയുമോ എന്ന കാര്യം പോസ്റ്റ് വായിക്കുന്നവര്‍ക്ക് സംശയം തോന്നുംയ

പിണറായിക്ക് കിട്ടിയത് 'കാരുണ്യം'

പിണറായിക്ക് കിട്ടിയത് 'കാരുണ്യം'

മുഖ്യമന്ത്രി പിണറായി വിജയനെ വേദിയില്‍ ഇരിക്കാന്‍ സമ്മതിച്ചത് തന്നെ മോദിയുടെ കാരുണ്യം ആണെന്നാണ് ഇക്കൂട്ടര്‍ വിളിച്ച് പറഞ്ഞ് നടക്കുന്നത്. മോദിയോട് വിനയത്തോടെ അഭ്യര്‍ത്ഥിച്ചാല്‍ ചിലപ്പോള്‍ ശ്രീധരന് വേദിയില്‍ സ്ഥാനം ലഭിക്കും എന്നും പറയുന്നുണ്ട്.

ഇവര്‍ മാത്രം അല്ല...

ഇവര്‍ മാത്രം അല്ല...

സഞ്ജീവനി എന്ന പേജില്‍ വന്ന പോസ്റ്റിനെ കുറിച്ചാണ് ഇതുവരെ പറഞ്ഞത്. എന്നാല്‍ ഇതല്ലാതെ ഇചത്തരം കാര്യങ്ങള്‍ സംഘപരിവാര്‍ അനുകൂലികള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട് എന്നതാണ് സത്യം.

ഒടുവില്‍ പണി പാലും വെള്ളത്തില്‍ കിട്ടി

ഒടുവില്‍ പണി പാലും വെള്ളത്തില്‍ കിട്ടി

എന്നാല്‍ ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം പ്രകാരം, ഇ ശ്രീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും വേദിയില്‍ സ്ഥാനം ഉണ്ടാകും. അപ്പോള്‍ പിന്നെ ശ്രീധരനെ അപമാനിച്ചവര്‍ക്കൊക്കെ എന്ത് ന്യായം ആകും പറയാന്‍ ഉണ്ടാവുക?

ഇതാണ് ആ പോസ്റ്റ്

ഇതാണ് സഞ്ജീവനി എന്ന ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ്.

English summary
Kochi Metro: What Sangh Supporters doing on Social Media to degrade E Sreedharan
Please Wait while comments are loading...