
ഇൻസ്റ്റഗ്രാമിലൂടെ അടുത്തു, പ്രണയം നടിച്ച് യുവതിയുടെ നഗ്ന ചിത്രങ്ങൾ കൈക്കലാക്കി ബലാത്സംഗം, മോഡൽ അറസ്റ്റിൽ
കൊച്ചി: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് നഗ്ന ചിത്രങ്ങൾ കൈക്കലാക്കി ബലാത്സംഗം ചെയ്ത കേസിൽ കൊച്ചിയിലെ പ്രമുഖ മോഡൽ അറസ്റ്റിൽ. കോസ്റ്റ്യൂം മോഡലായ കണിയാംപറമ്പിൽ സിബിൻ ആൽബി ആന്‍റണിയാണ് പിടിയിലായത്. തൃപ്പൂണിത്തുറ സ്വദേശിയാണ് ഇയാൾ. കുമളി മുരിക്കടി സ്വദേശിയായ യുവതിയെയാണ് ഇയാൾ ബലാത്സംഗം ചെയ്തത്. സംഭവം ഇങ്ങനെ

ഒരു വർഷം മുൻപാണ് ഇൻസ്റ്റഗ്രാം വഴി സെബിൻ പെൺകുട്ടിയെ പരിചയപ്പെടുന്നത്. മോഡലാണെന്ന് പറഞ്ഞ് പെൺകുട്ടിയുമായി അടുപ്പത്തിലായി. തുടർന്ന് നമ്പറുകൾ കൈമാറി വാട്സ് ആപ്പിലൂടെ നിരന്തരം സന്ദേശങ്ങൾ അയച്ചു. പ്രണയം നടിച്ച ഇയാൾ പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ നിർബന്ധപൂർവ്വം കൈക്കലാക്കുകായായിരുന്നു. ഫോട്ടോകൾ കൈയ്യിൽ കിട്ടയതോടെ ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി റിസോർട്ടിലേക്ക് എത്തിച്ചു.
'അമേരിക്കക്കാരി ആകാൻ നോക്കാതെ'; പരിഹസിച്ചയാൾക്ക് നിമിഷ വക പണി, സ്ക്രീൻഷോട്ട് അടക്കം പങ്കുവെച്ചു

കുമളിയിലെ സ്വകാര്യ റിസോർട്ടിൽ എത്തിച്ച് പലതവണ ബലാത്സംഗം ചെയ്തെന്നാണ് കേസ്.യുവതി തന്നെയാണ് പോലീസിന് പരാതി നൽകിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം നടത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം കൊച്ചിയിലെ ഫ്ളാറ്റിൽ വെച്ച് സിബിനെ പോലീസ് പിടികൂടിയത്.
എംജി ശ്രീകുമാറിന് കുരുക്ക്, അന്വേഷണത്തിന് ഉത്തരവിട്ട് വിജിലെൻസ് കോടതി

കുമളി സിഐ ജോബിൻ ആൻറണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.ഇയാളെ അറസ്റ്റ് ചെയ്യുന്ന സമയത്ത് ഇയാളുടെ ഫ്ലാറ്റിൽ മറ്റൊരു യുവതിയും കൂടിയുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് സിബനെതിരെ പോലീസ് കേസെടുത്തത്.

നിരവധി മുൻനിര ബ്രാന്റ് വസ്ത്രങ്ങളുടെ മോഡലാണ് അറസ്റ്റിലായ സിബിൻ എസ്സ് പോലീസ് പറഞ്ഞു. ഇയാൾ സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. മുൻപും ഇയാൾ മറ്റേതെങ്കിലും പെൺകുട്ടികളെ സോഷ്യൽ മീഡിയ വഴി കെണിയിൽ പെടുത്തിയിട്ടുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്. ഇതിനായി ഇയാൾ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ വളരെ വിശദമായി തന്നെ പോലീസ് പരിശോധിച്ച് വരികയാണ്.
കാരുണ്യ പ്ലസിന്റെ 80 ലക്ഷത്തിന്റെ ഭാഗ്യവാൻ തയ്യൽ തൊഴിലാളി..'പോക്കറ്റിൽ സേഫാക്കിയ ലോട്ടറി'