കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി മുസ്സിരിസ് ബിനാലെയില്‍ ചലച്ചിത്രമേള ആരംഭിച്ചു

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: കൊച്ചി മുസ്സിരിസ് ബിനാലെയില്‍ നൂറു ദിവസം നീളുന്ന ചലച്ചിത്ര ഉത്സവത്തിന് തുടക്കമായി. സംവിധായകന്‍ ജോണ്‍ എബ്രഹാം ഒരുക്കിയ അമ്മ അറിയാന്‍ എന്ന ചിത്രത്തിലൂടെ ആണ് ചലച്ചിത്ര ഉത്സവത്തിന് തിരശ്ശീല ഉയര്‍ന്നത്. പ്രശസ്ത ചലച്ചിത്രകാരന്‍ അമോല്‍ പലേക്കറാണ് ചലച്ചിത്ര മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

ഞായറാഴ്ച ആസ്പിന്‍വാള്‍ ഹൗസില്‍ ഗംഭീര ചടങ്ങുകളോടെ ആണ് കൊച്ചി മുസ്സിരിസ് ബിനാലെയിലെ ആര്‍ട്ടിസ്റ്റ്‌സ് ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞത്. അമ്മ അറിയാനിലെ ശ്രദ്ധേയമായ കഥാപാത്രം കൈകാര്യം ചെയ്ത നടന്‍ ജോയ് മാത്യു ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു. ബീനാ പോള്‍ വേണുഗോപാല്‍, സി.എസ് വെങ്കിടേശ്വരന്‍, അമര്‍ കന്‍വര്‍ തുടങ്ങി പതിനഞ്ച് ചലച്ചിത്ര ചരിത്രകാരമാര്‍ തെരഞ്ഞെടുത്ത ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

film

സാമൂഹ്യശാസ്ത്രവും രാഷ്ട്രീയവും കലാ ചരിത്രവും എല്ലാം കോര്‍ത്തിണക്കിയ ചലച്ചിത്ര മേള കൊച്ചി മുസ്സിരിസ് ബിനാലെയില്‍ എത്തുന്ന കാണികള്‍ക്ക് വ്യത്യസ്ത കാഴ്ച ഒരുക്കുന്നതായിരിക്കും. ചലച്ചിത്ര മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. നടാഷ ഗിന്‍വാല തെരഞ്ഞടുത്ത സിനിമകളുടെ പ്രദര്‍ശനം 15ന് ആരംഭിക്കും.

സിനിമയില്‍ ഡിജിറ്റല്‍ സമ്പ്രദായം വന്നതോടെ ഗൗരവമുള്ള സിനിമകള്‍ക്ക് പ്രേക്ഷകര്‍ ഇല്ലാതായി. ഇതില്‍ നിന്നൊരു മാറ്റമാണ് ഞങ്ങള്‍ ഈ ചലച്ചിത്ര മേള കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ബിനാലെ പ്രോഗ്രാം മാനേജര്‍ ബന്ധു പ്രസാദ് പറയുന്നു. 13 രാജ്യാന്തര കലാകാരന്മാരുടെ വീഡിയോ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

English summary
kochi muziris biennale film festival open to start with amma ariyan film directed by john abraham
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X