മെട്രോ യാത്രയ്ക്ക് കൊച്ചി വണ്‍ കാര്‍ഡ്...!! സിനിമ കാണാം...ഭക്ഷണം കഴിക്കാം...ഉപയോഗം പലവിധം...!!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് വേണ്ടി ഒരു സൂപ്പര്‍ കാര്‍ഡ് ആണ് കെഎംആര്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. കാഴ്ചയില്‍ എടിഎം കാര്‍ഡ് പോലുള്ള ഈ വിരുതനെ കൊണ്ട് മെട്രോയിലെ യാത്ര മാത്രമല്ല, മറ്റ് പലതും നടക്കും. കൊച്ചി വണ്‍ കാര്‍ഡ് എന്നറിയപ്പെടുന്ന ഈ സംവിധാനം മെട്രോയുടെ സ്മാര്‍ട്ട് ടിക്കറ്റാണ്. ആക്‌സിസ് ബാങ്കുമായി ചേര്‍ന്നാണ് കെഎംആര്‍എല്‍ കൊച്ചി വണ്‍ കാര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്. എന്തൊക്കെയാണ് ഈ സ്മാര്‍ട്ട് കാര്‍ഡിന്റെ ഉപയോഗങ്ങള്‍ എന്നല്ലേ.

പൊന്നുരുക്കുന്ന ഇടത്ത് ദേ പൂച്ച കയറി...! മോദിക്കൊപ്പം മെട്രോയില്‍ സീറ്റൊപ്പിച്ച് കുമ്മനവും...!!

card

മെട്രോയില്‍ യാത്ര ചെയ്യാം എന്നത് മാത്രമല്ല ഗുണം. ഇതുപയോഗിച്ച് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കാം, സിനിമ ടിക്കറ്റെടുക്കാം, ഷോപ്പിങ്ങ് നടത്താം അങ്ങനെ പലതുണ്ട് കാര്യങ്ങള്‍. ഈ കാര്‍ഡ് ഉപയോഗിച്ചാണ് ഷോപ്പിംഗ് നടത്തുകയോ സിനിമ കാണുകയോ ചെയ്യുന്നതെങ്കില്‍ നിശ്ചിത ശതമാനം വിലക്കുറവും ലഭിക്കും. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പ്ിച്ചും അല്ലാതെയും ഈ കാര്‍ഡ് ഉപയോഗിക്കാം. മൊബൈല്‍ റീചാര്‍ജ് ചെയ്യുന്നത് പോലെയാണ് കൊച്ചി വണ്‍ കാര്‍ഡിലെ പണം നിറയ്ക്കല്‍.

English summary
The uses of Kochi one card apart from use as ticket for travel in Kochi metro train
Please Wait while comments are loading...