വീപ്പ കേസിൽ ചുരുളഴിഞ്ഞു! ശകുന്തളയെ കൊലപ്പെടുത്തിയത് മകളുടെ കാമുകൻ... സജിത്തും ജീവനൊടുക്കി...

  • Written By: Desk
Subscribe to Oneindia Malayalam

കൊച്ചി: പോലീസിനെ കുഴക്കിയ കൊച്ചിയിലെ വീപ്പ കൊലപാതകത്തിന്റെ ചുരുളഴിയുന്നു. വീപ്പയ്ക്കുള്ളിലെ മൃതദേഹം തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് കൃത്യം നടത്തിയതാരാണെന്നും പോലീസ് കണ്ടെത്തിയത്. ഉദയംപേരൂർ സ്വദേശിനിയായ ശകുന്തളയെ കൊലപ്പെടുത്തി മൃതദേഹം വീപ്പയ്ക്കുള്ളിലാക്കിയത് ഏരൂർ സ്വദേശി സജിത്താണെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

ശകുന്തളയുടെ മകളുമായി സജിത്തിന് അടുപ്പമുണ്ടായിരുന്നു. ഈ ബന്ധത്തെ ശകുന്തള ചോദ്യം ചെയ്തതാണ് കൊലപതാകത്തിലേക്ക് നയിച്ചത്. ശകുന്തളയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കോൺക്രീറ്റ് ചെയ്ത് വീപ്പയ്ക്കുള്ളിലാക്കിയ സജിത്ത് മറ്റു ചിലരുടെ സഹായത്തോടെയാണ് വീപ്പ കായലിൽ താഴ്ത്തിയത്ത്. എന്നാൽ മാസങ്ങൾക്ക് മുൻപ് വീപ്പയ്ക്കുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തിയതോടെ കൃത്യം നടത്തിയ സജിത്ത് ജീവനൊടുക്കുകയും ചെയ്തു.

 വീപ്പയ്ക്കുള്ളിൽ...

വീപ്പയ്ക്കുള്ളിൽ...

പത്തുമാസം പഴക്കമുള്ള അസ്ഥികൂടമാണ് വീപ്പയ്ക്കുള്ളിൽ നിന്നും കണ്ടെത്തിയിരുന്നത്. മൃതദേഹം വീപ്പയ്ക്കുള്ളിലാക്കി കോൺക്രീറ്റ് ചെയ്ത നിലയിലാണ് കായലിൽ ഉപേക്ഷിച്ചത്. വീപ്പയ്ക്കുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ മത്സ്യത്തൊഴിലാളികളാണ് ഇത് കരയ്ക്കെത്തിച്ചത്. ഇതിനുശേഷവും വീപ്പയ്ക്കുള്ളിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് തുടരുകയും ഉറുമ്പുകൾ എത്തുകയും ചെയ്തതോടെ നാട്ടുകാർക്ക് സംശയമായി. തുടർന്ന് പോലീസിന്റെ സാന്നിദ്ധ്യത്തിൽ വീപ്പ പൊളിച്ച് പരിശോധിച്ചപ്പോഴാണ് പത്ത് മാസം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തിയത്. എന്നാൽ ആരുടെ മൃതദേഹമാണ് വീപ്പയ്ക്കുള്ളിൽ അടക്കം ചെയ്തതെന്ന് തുടക്കത്തിൽ കണ്ടെത്താനായിരുന്നില്ല. പിന്നീട് അസ്ഥികൂടം വിശദമായി പരിശോധിച്ചതോടെ പോലീസിന് ചില നിർണ്ണായക തെളിവുകൾ ലഭിച്ചു.

ശകുന്തള...

ശകുന്തള...

കൊച്ചിയിലും സമീപപ്രദേശങ്ങളിൽ നിന്നും കാണാതായ സ്ത്രീകളെ കുറിച്ച് വിശദമായ അന്വേഷണം നടത്തിയ പോലീസ്, ഡിഎൻഎ പരിശോധനയിലൂടെയാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. ഉദയംപേരൂർ സ്വദേശിനിയായ ശകുന്തളയാണ് കൊല്ലപ്പെട്ടയാളെന്ന് പോലീസ് കണ്ടെത്തിയെങ്കിലും കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താനായിരുന്നില്ല. തുടർന്നാണ് ശകുന്തളയുടെ കുടുംബത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയത്. കുടുംബത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും അകന്നു കഴിഞ്ഞിരുന്ന ശകുന്തള ഉദയംപേരൂരിൽ തനിച്ചായിരുന്നു താമസം. ഏറെക്കാലം സംസ്ഥാനത്തിന് പുറത്ത് ജോലി ചെയ്തിരുന്ന ശകുന്തളയുടെ കൈവശം മരണപ്പെട്ട സമയത്ത് ആറു ലക്ഷം രൂപയുടെ സമ്പാദ്യവുമുണ്ടായിരുന്നു. എന്നാൽ ഈ പണം കണ്ടെത്താൻ പോലീസിനായില്ല. ഇതിനെ തുടർന്നാണ് അന്വേഷണം ശകുന്തളയുടെ മകളിലേക്ക് നീങ്ങിയത്.

 അടുപ്പക്കാരൻ...

അടുപ്പക്കാരൻ...

ഇതിനിടെയാണ് ഏരൂർ സ്വദേശിയായ സജിത്തിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സജിത്തും ശകുന്തളുയുടെ മകളും തമ്മിൽ അടുപ്പമുണ്ടായിരുന്നതായി മനസിലായതോടെ പോലീസ് അന്വേഷണം പിന്നീട് ഈ വഴിക്കായി. സജിത്തിന്റെ മൃതദേഹത്തിൽ നിന്ന് പൊട്ടാസ്യം സയനൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതും സംശയം വർദ്ധിപ്പിച്ചു. ഇതോടെയാണ് ശകുന്തളയുടെ മകളും സജിത്തും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിയത്. തുടർന്ന് കൊലപാതകത്തിന് പിന്നിലെ കാരണവും കണ്ടെത്തി. ശകുന്തളയുടെ മകളുമായി സജിത്തിന് അടുപ്പമുണ്ടായിരുന്നെന്നും, എന്നാൽ ഈ ബന്ധത്തെ ശകുന്തള എതിർത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

 ജീവനൊടുക്കി...

ജീവനൊടുക്കി...

പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷമാണ് ശകുന്തളയുടെ മൃതദേഹം കോൺക്രീറ്റ് ചെയ്ത് വീപ്പയ്ക്കുള്ളിലാക്കിയതെന്നാണ് പോലീസ് പറയുന്നത്. പിന്നീട് വീപ്പ പൊളിച്ച് അസ്ഥികൂടം കണ്ടെത്തിയതോടെ സംഭവത്തിൽ പിടിക്കപ്പെടുമെന്ന് ഭയന്നാണ് സജിത്ത് ജീവനൊടുക്കിയതെന്നും പോലീസ് സംശയിക്കുന്നു. അതേസമയം, ഇയാളുടെ മരണത്തിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. വീപ്പ കായലിൽ തള്ളാൻ സജിത്തിനെ സഹായിച്ചവരെയും പോലീസ് തിരിച്ചറിഞ്ഞു. വീപ്പയ്ക്കുള്ളിൽ മൃതദേഹമാണെന്ന് അറിയാതെയാണ് സജിത്തിനെ സഹായിക്കാൻ പോയതെന്നാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്. ഏരൂർ സ്വദേശിയായ സജിത്ത് മയക്കുമരുന്ന് ഇടപാടുകാരെക്കുറിച്ച് പോലീസിന് വിവരം നൽകിയിരുന്ന വ്യക്തിയായിരുന്നു. അതിനാൽ ഈ വഴിയ്ക്കും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

ശകുന്തളയുടെ കൊലയാളിക്ക് പിന്നാലെ പോലീസ്.. സമ്പാദ്യമായ ലക്ഷങ്ങൾ കാണാനില്ല!

18കാരിയും 35കാരിയായ ടീച്ചറും തമ്മിൽ പ്രണയം! സ്വവർഗപ്രണയത്തെ എതിർത്ത മാതാവിനെ കമിതാക്കൾ തല്ലിക്കൊന്നു

കൂട്ടുകാരിയുടെ വീട്ടിലെത്തിയ പ്ലസ് വൺ വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
kochi shakunthala murder; police got the details behind the murder.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്