Get Updates
Get notified of breaking news, exclusive insights, and must-see stories!

കുതിച്ച് കേരളം; വാട്ടര്‍ മെട്രോ സര്‍വീസ് തുടങ്ങി, വന്ദേഭാരത് ഉച്ചയ്ക്ക്

കൊച്ചി: ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായ ഉദ്ഘാടനം ചെയ്ത കൊച്ചി വാട്ടര്‍ മെട്രോയും വന്ദേഭാരതും ഇന്ന് മുതല്‍ പൊതുജനങ്ങളുമായി സര്‍വീസ് നടത്തും. കൊച്ചി വാട്ടര്‍ മെട്രോ രാവിലെ ഏഴ് മണിക്ക് തന്നെ ആദ്യ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. ഹൈക്കോടതി- വൈപ്പിന്‍ സര്‍വീസാണ് ഇന്ന് ആരംഭിച്ചിരിക്കുന്നത്. തിരക്കുള്ള സമയങ്ങളില്‍ ഓരോ 15 മിനിറ്റിലും സര്‍വീസ് നടത്തും എന്ന് വാട്ടര്‍ മെട്രോ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

നാളെ മുതല്‍ വൈറ്റില കാക്കനാട് റൂട്ടിലും വാട്ടര്‍ മെട്രോ ഓടി തുടങ്ങും. അതേസമയം ഈ റൂട്ടിലെ സമയക്രമം ഇന്ന് രാത്രിയോടെ അന്തിമമാകും എന്നാണ് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ ഒമ്പതു ബോട്ടുകളാണ് വാട്ടര്‍ മെട്രോയുടെ ഭാഗമായി സര്‍വീസിന് തയ്യാറായിരിക്കുന്നത്. വാട്ടര്‍ മെട്രോ കൂടി വന്നതോടെ മെട്രോ റെയിലിന് അനുബന്ധമായി വാട്ടര്‍ മെട്രോ സര്‍വീസുള്ള രാജ്യത്തെ ഏക മെട്രോയായി കൊച്ചി മാറി.

water metro

747 കോടി രൂപ ചെലവ് വരുന്നതാണ് കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി. ഇത് പൂര്‍ത്തിയാകുമ്പോള്‍ 10 ദ്വീപുകളിലായി 38 ടെര്‍മിനലുകള്‍ ബന്ധിപ്പിച്ച് 78 ബോട്ടുകള്‍ സര്‍വീസ് നടത്താനാകും. വാട്ടര്‍ മെട്രോയില്‍ മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയും പരമാവധി 40 രൂപയും ഈടാക്കും. സീസണ്‍ ടിക്കറ്റിന് സമാനമായി ആഴ്ച തോറുമുള്ള പാസിന് 180 രൂപയും മാസം തോറും പാസിന് 600 രൂപയും മൂന്ന് മാസത്തെ പാസിന് 1500 രൂപയുമാണ് ഈടാക്കും.

അതേസമയം ഇന്നലെ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത വന്ദേഭാരതും ഇന്ന് മുതല്‍ പൊതുജനങ്ങളുമായി യാത്ര തുടങ്ങും. കാസര്‍കോടുനിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ആണ് വന്ദേ ഭാരത് പുറപ്പെടുന്നത്. രാത്രി 10.35 ഓടെ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തും. 11 ജില്ലകളിലൂടെ കടന്നുപോകുന്ന വന്ദജേഭാരതിന് ഒമ്പത് സ്റ്റോപ്പുകളാണ് അനുവദിച്ചിട്ടുള്ളത്. കണ്ണൂരില്‍ 3.30 ന് എത്തുന്ന ട്രെയിന്‍ 4.30 ക്കാണ് കോഴിക്കോടെത്തുന്നത്.

05.30 ന് ഷൊര്‍ണൂര്‍ ജംഗ്ഷനിലും 06.05 ന് തൃശൂരിലും 07.08 എറണാകുളം ടൗണിലും 08.02 കോട്ടയത്തും 09.20 കൊല്ലം ജംഗ്ഷനിലും വന്ദേഭാരത് എത്തും. 10.35 ന് ആണ് തിരുവനന്തപുരത്ത് എത്തുക. ഏപ്രില്‍ 28 മുതലാണ് തിരുവനന്തപുരം- കാസര്‍കോട് സര്‍വീസ് വന്ദേഭാരത് എക്‌സ്പ്രസ് ആരംഭിക്കുന്നത്.

Astro Tips: ഈ രാശിക്കാരാണോ...? എങ്കില്‍ എന്നും പണക്കാരായിരിക്കാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+