കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഴല്‍പ്പണ കേസിലെ പ്രതി ആശ്രമങ്ങളില്‍... കണ്ണൂര്‍ സ്വദേശിയെ തിരഞ്ഞ് പോലീസ്; കൂടെ 3 പേരും

Google Oneindia Malayalam News

തൃശൂര്‍: ബിജെപി നേതാക്കള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന കൊടകര കുഴപ്പണ കേസില്‍ പോലീസ് ഇപ്പോള്‍ തിരയുന്നത് കണ്ണൂര്‍ സ്വദേശ ഷിഗിലിനെ. ഇയാളെ കിട്ടിയാല്‍ കേസ് അന്വേഷണം അന്ത്യത്തിലേക്ക് കടക്കുമെന്നാണ് വിവരം. കവര്‍ച്ച ചെയ്ത പണത്തിന്റെ ഒരു വിഹിതം ഷിഗിലിന് കിട്ടിയെന്ന് പോലീസ് സംശയിക്കുന്നു. 1.30 കോടി രൂപയുടെ വിവരങ്ങളാണ് ഇതുവരെ പോലീസിന് ലഭിച്ചിരിക്കുന്നത്.

എന്നാല്‍ ഇതിനേക്കാള്‍ പണം കുഴലായി എത്തിയിട്ടുണ്ടെന്നാണ് വിവരം. അത് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഷിഗിലില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് പോലീസ് പ്രതീക്ഷിക്കുന്നത്. ഷിഗിലിനെ കുറിച്ചുള്ള ചില വിവരങ്ങള്‍ പോലീസിന് ലഭിച്ചു....

കേരളത്തിന് ആശ്വാസം: സിംഗപ്പൂരില്‍ കൊച്ചിയില്‍ ഓക്‌സിജന്‍ എത്തി- ചിത്രങ്ങള്‍ കാണാം

കേരളം വിട്ട പ്രതി

കേരളം വിട്ട പ്രതി

കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലുള്ളവരാണ് കൊടകരയിലെ കുഴല്‍പ്പണം തട്ടലിന് പിന്നിലുള്ളതെന്ന് അന്വേഷണ സംഘം കരുതുന്നു. തൃശൂരിലെ മിക്കയാളുകളും പോലീസ് വലയത്തിലാണ്. ഷിഗില്‍ കണ്ണൂര്‍ സ്വദേശിയാണ്. ഇയാള്‍ സംഭവം വിവാദമായതോടെ കേരളം വിട്ടുവെന്നാണ് പോലീസ് മനസിലാക്കുന്നത്.

മൊബൈല്‍ ഫോണ്‍ വഴി

മൊബൈല്‍ ഫോണ്‍ വഴി

മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്ന് പിടിക്കാനുള്ള നീക്കം പോലീസ് നടത്തിയിരുന്നു. എന്നാല്‍ മൊബൈലും സിമ്മും ഷിഗില്‍ മാറ്റിയെന്നാണ് വിവരം. പ്രതി കര്‍ണാടകത്തിലെ വിവിധ ആശ്രമങ്ങളില്‍ കഴിയുകയാണെന്നും മാറി മാറി താമസിക്കുകയാണെന്നും പോലീസ് കരുതുന്നു. കര്‍ണാടക പോലീസിന്റെ സഹായവും അന്വേഷണ സംഘം തേടി.

പോലീസിന് ആത്മവിശ്വാസം

പോലീസിന് ആത്മവിശ്വാസം

കാറിലാണ് ഷിഗില്‍ കണ്ണൂര്‍ വിട്ടത്. കര്‍ണാടകയിലേക്ക് കടന്ന ഇയാള്‍ക്കൊപ്പം മറ്റു 3 പേരുമുണ്ടെന്നാണ് വിവരം. കര്‍ണാടക പോലീസിന് ഷിഗിലിനെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് കൈമാറിയിട്ടുണ്ട്. ഇതോടെ മറ്റു സംസ്ഥാനങ്ങളിലേക്ക് കടക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. പ്രതിയെ വൈകാതെ പിടിക്കുമെന്ന് അന്വേഷണ സംഘം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

അല്‍പ്പം രാഷ്ട്രീയം

അല്‍പ്പം രാഷ്ട്രീയം

ഷിഗില്‍ സിപിഎം അനുഭാവിയാണ് എന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല. സിപിഎമ്മുമാര്‍ക്ക് കുഴല്‍പ്പണ കേസില്‍ ബന്ധമുണ്ട് എന്നാണ് ബിജെപി നേതാക്കള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം, അന്വേഷണ സംഘം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പണം നഷ്ടമായ ശേഷം പ്രതികള്‍ ബിജെപി നേതാക്കളെ വിളിച്ചുവെന്ന വിവരവും പുറത്തുവന്നിരുന്നു.

തെറ്റിദ്ധാരണ പരത്തുന്നു

തെറ്റിദ്ധാരണ പരത്തുന്നു

കുഴല്‍പ്പണ കേസില്‍ വെട്ടിലായ ബിജെപി തെറ്റിദ്ധാരണ പരത്തി ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുന്നു എന്നാണ് സിപിഎം നേതാക്കളുടെ പ്രതികരണം. ഇക്കാര്യത്തില്‍ അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ വൈകാതെ ചിത്രം വ്യക്തമാകുമെന്നും അവര്‍ പറയുന്നു. അതേസമയം, കേസ് അന്വേഷണം ഇഡി ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

കൊച്ചിയിലെ ഉദ്യോഗസ്ഥര്‍

കൊച്ചിയിലെ ഉദ്യോഗസ്ഥര്‍

ഒരാഴ്ച്ചയ്ക്കകം കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) ഏറ്റെടുക്കുമെന്നാണ് വിവരം. കൊച്ചിയിലെ ഉദ്യോഗസ്ഥരാകും കേസ് അന്വേഷിക്കുക. അതേസമയം, കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇഡിയുടെ വരവില്‍ രാഷ്ട്രീയം കാണുന്നവരുമുണ്ട്. നിലവിലെ അന്വേഷണം വഴി തെറ്റുമോ എന്ന സംശയമാണ് അവര്‍ പ്രകടിപ്പിക്കുന്നത്.

Recommended Video

cmsvideo
Suresh Gopi directed by central leadership to evaluate party’s defeat in polls | Oneindia Malayalam
ബിജെപിയിലെ പ്രതിസന്ധി

ബിജെപിയിലെ പ്രതിസന്ധി

കുഴല്‍പ്പണ കേസ് ബിജെപിയെ ഏറെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഒന്നിന് പിറകെ ഒന്നായി പാര്‍ട്ടി വിവാദങ്ങളില്‍പ്പെടുന്നത് രാഷ്ട്രീയമായ മുന്നേറ്റത്തിന് തടസമകുമെന്ന് നേതൃത്വം വിലയിരുത്തുന്നു. പണം കൈകാര്യം ചെയ്തതില്‍ പാളിച്ച സംഭവിച്ചുവെന്ന വിലയിരുത്തലും പാര്‍ട്ടി നേതൃത്വത്തിനുണ്ട്. കുഴല്‍പ്പണം, ജാനുവിന് പണം നല്‍കിയെന്ന ആരോപണം, കെ സുന്ദരയ്ക്ക് പണം നല്‍കി എന്ന കേസ് എന്നിവയെല്ലാം ബിജെപിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു.

English summary
Kodakara BJP Hawala Case: Police searching Kannur Native escaped to Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X