കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടകര കുഴല്‍പണം: കൂടുതല്‍ അറിയണമെങ്കില്‍ കെ സുരേന്ദ്രനോട് ചോദിക്കണമെന്ന് കര്‍ത്ത, വീണ്ടും ചോദ്യം ചെയ്യും

Google Oneindia Malayalam News

ആലപ്പുഴ: കൊടകര കുഴല്‍പണ കേസില്‍ ബിജെപിയുടെ ആലപ്പുഴ ജില്ലാ ട്രഷറര്‍ കെജി കര്‍ത്തയെ ചോദ്യം ചെയ്തു. കര്‍ണാടകത്തില്‍ നിന്ന് കൊണ്ടുവന്ന പണം കര്‍ത്തയ്ക്കായിരുന്നു കൈമാറാന്‍ ഉദ്ദേശിച്ചിരുന്നത് എന്ന രീതിയിലാണ് വാര്‍ത്തകള്‍.

കൊടകര കുഴല്‍പണം എത്തിയത് കര്‍ണാടക ബിജെപിയില്‍ നിന്ന്? ആരോപണം ശക്തം, ഇഡി അന്വേഷണം എവിടെ...കൊടകര കുഴല്‍പണം എത്തിയത് കര്‍ണാടക ബിജെപിയില്‍ നിന്ന്? ആരോപണം ശക്തം, ഇഡി അന്വേഷണം എവിടെ...

കൊടകര കുഴല്‍പ്പണ കേസ്: മൂന്നര കോടി ആലപ്പുഴ സ്വദേശിക്ക് കൈമാറാന്‍, വന്നത് കര്‍ണാടകയില്‍ നിന്ന്കൊടകര കുഴല്‍പ്പണ കേസ്: മൂന്നര കോടി ആലപ്പുഴ സ്വദേശിക്ക് കൈമാറാന്‍, വന്നത് കര്‍ണാടകയില്‍ നിന്ന്

എന്നാല്‍ തനിക്ക് കേസുമായി ഒരു ബന്ധവും ഇല്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കര്‍ത്ത എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ എന്തെങ്കിലും അറിയണമെങ്കില്‍ സംസ്ഥാന പ്രസിഡന്റിനോട് ചോദിക്കണം എന്നായിരുന്നു കെജി കര്‍ത്ത മാധ്യമങ്ങളോട് പ്രതികരിച്ചത്. വിശദാംശങ്ങള്‍...

നാല് മണിക്കൂര്‍

നാല് മണിക്കൂര്‍

കുഴല്‍പണ കേസില്‍ ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെജി കര്‍ത്തയെ നാല് മണിക്കൂര്‍ ആയിരുന്നു പോലീസ് ചോദ്യം ചെയ്തത്. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു കര്‍ത്തയെ ചോദ്യം ചെയ്തത്.

ബന്ധമില്ല

ബന്ധമില്ല

കുഴല്‍പണ കേസുമായി തനിക്ക് ഒരു ബന്ധവും ഇല്ലെന്നാണ് കര്‍ത്ത പുറത്തിറങ്ങിയതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. കര്‍ത്തയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. ബിജെപി സംസ്ഥാന നേതാക്കളെ ചോദ്യം ചെയ്തതിന് ശേഷമായിരിക്കും ഇത്.

സംസ്ഥാന പ്രസിഡന്റിനോട് ചോദിക്കണം

സംസ്ഥാന പ്രസിഡന്റിനോട് ചോദിക്കണം

അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്കെല്ലാം താന്‍ മറുപടി കൊടുത്തിട്ടുണ്ട് എന്നും കര്‍ത്ത മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കൂടുതല്‍ എന്തെങ്കിലും അറിയണമെങ്കില്‍ സംസ്ഥാന പ്രസിഡന്റിനോട് ചോദിക്കണം എന്നും കര്‍ത്ത മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇത് സംശയങ്ങള്‍ കൂടുതല്‍ ബലപ്പെടുത്തുകയാണ്.

സുരേന്ദ്രന്റെ പേര്‍

സുരേന്ദ്രന്റെ പേര്‍

ഇത്രനാളും കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പേര് കടന്നുവന്നിരുന്നില്ല. ഇപ്പോള്‍ ഒരു ജില്ലാ ഭാരവാഹി തന്നെ സുരേന്ദ്രന്റെ പേര് പരാമര്‍ശിച്ചത് ബിജെപി നേതൃത്വത്തിലും ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. തങ്ങളുടെ പണമിടപാടുകളെല്ലാം ഡിജിറ്റല്‍ ആയിരുന്നു എന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സുരേന്ദ്രന്‍.

സംസ്ഥാന ജനറല്‍ സെക്രട്ടറി

സംസ്ഥാന ജനറല്‍ സെക്രട്ടറി

ബിജെപിയുടെ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശനേയും ചോദ്യം ചെയ്യാന്‍ പോലീസ് വിളിപ്പിച്ചിട്ടുണ്ട്. സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറിയേയും ചോദ്യം ചെയ്യും. ഇവര്‍ രണ്ട് പേരും കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.

ഫോണ്‍ രേഖകള്‍ വിനയാകും

ഫോണ്‍ രേഖകള്‍ വിനയാകും

കെജി കര്‍ത്തയ്‌ക്കെതിരെ വ്യക്തമായ ഫോണ്‍ രേഖകള്‍ ഉണ്ട് എന്ന രീതിയില്‍ ആണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. എന്നാല്‍ താന്‍, സാമ്പത്തിക കാര്യങ്ങള്‍ ഒന്നും നോക്കിയിട്ടില്ല എന്ന രീതിയിലും അദ്ദേഹത്തിന്റെ പ്രതികരണം വന്നിട്ടുണ്ട്. കേസിലെ പ്രതികള്‍ കര്‍ത്തയെ ബന്ധപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം.

കര്‍ണാടകത്തില്‍ നിന്ന്

കര്‍ണാടകത്തില്‍ നിന്ന്

കര്‍ണാടകത്തില്‍ നിന്നാണ് പണം എത്തിയത് എന്ന് ഏറെക്കുറേ സ്ഥിരീകരിച്ചിട്ടുണ്ട്. യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക് ആണ് പണം കേരളത്തില്‍ എത്തിച്ചത്. തുടര്‍ന്ന് ആര്‍എസ്എസ് പ്രവര്‍ത്തകനായ ധര്‍മരാജന്‍ വഴിയാണ് ആലപ്പുഴയിലേക്ക് എത്തിക്കാന്‍ ശ്രമിച്ചത്.

ബിജെപി പ്രതിരോധത്തില്‍

ബിജെപി പ്രതിരോധത്തില്‍

കെജി കര്‍ത്തയെ ചോദ്യം ചെയ്തതോടെ ബിജെപി കൂടുതല്‍ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. അതിനൊപ്പം, കൂടുതല്‍ വിവരങ്ങള്‍ അറിയണമെങ്കില്‍ സംസ്ഥാന പ്രസിഡന്റിനോട് ചോദിക്കണം എന്ന് കൂടി കര്‍ത്ത പറഞ്ഞത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

കൊടകര കുഴൽപണം: ബിജെപിയും ക്വട്ടേഷൻ സംഘങ്ങളും! ഇഡിയുടെ നിസ്സംഗത അത്ഭുതപ്പെടുത്തുന്നതെന്ന് സിപിഎംകൊടകര കുഴൽപണം: ബിജെപിയും ക്വട്ടേഷൻ സംഘങ്ങളും! ഇഡിയുടെ നിസ്സംഗത അത്ഭുതപ്പെടുത്തുന്നതെന്ന് സിപിഎം

Recommended Video

cmsvideo
Ignorant bigots in power destroying Lakshadweep, says Rahul Gandhi | Oneindia Malayalam

കൊടകര കുഴല്‍പണ കേസില്‍ ബിജെപി സംസ്ഥാന നേതാക്കളും; സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണശനെ ചോദ്യം ചെയ്യുംകൊടകര കുഴല്‍പണ കേസില്‍ ബിജെപി സംസ്ഥാന നേതാക്കളും; സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണശനെ ചോദ്യം ചെയ്യും

English summary
Kodakara Black Money Case: BJP Alappuzha District Treasurer questioned by Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X