കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടകര കുഴൽപ്പണക്കേസ് ഒതുക്കി തീർക്കാൻ സർക്കാർ ശ്രമം, അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

കേസിൽ ബിജെപിയുമായി ഒത്തു തീർപ്പ് ധാരണയുണ്ടാക്കിയെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആരോപണം

Google Oneindia Malayalam News

തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചുവെന്ന ആരോപണം നിയമസഭയിൽ. വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ റോജി എം ജോർജ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണത്തിന്റെ ഉറവിടം കണ്ടെത്താൻ ശ്രമിച്ചില്ലെന്ന് നോട്ടീസിൽ ആരോപിക്കുന്നു.

'ദി റിയൽ ബോസ്'; അതിവേഗം പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായിമാറി സായ് വിഷ്ണു

Kerala Assembly

 ടിപിആര്‍ നിരക്ക് ഉയരുന്നു; സംസ്ഥാനത്ത് ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും ടിപിആര്‍ നിരക്ക് ഉയരുന്നു; സംസ്ഥാനത്ത് ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും

"തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി ഉപയോഗിച്ചു എന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടും പണത്തിന്റെ സ്രോതസ്സിനെ കുറിച്ചും ബിജെപി നേതൃത്വത്തിന്റെ പങ്കിനെ കുറിച്ചും അന്വേഷിക്കാന്‍ അധികാരപ്പെട്ട കേന്ദ്ര ഏജന്‍സികളെ ഏല്‍പ്പിക്കാതെ കേസ് ഒതുക്കി തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ഈ ആശങ്ക സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണം." നോട്ടീസിൽ ആവശ്യപ്പെട്ടു.

മമതയുടെ ലക്ഷ്യം യുപിഎ അധ്യക്ഷ സ്ഥാനം, രാഹുലിനെ വെട്ടും, പകരം അഭിഷേക്, 2024ലേക്ക് വേറിട്ട തന്ത്രംമമതയുടെ ലക്ഷ്യം യുപിഎ അധ്യക്ഷ സ്ഥാനം, രാഹുലിനെ വെട്ടും, പകരം അഭിഷേക്, 2024ലേക്ക് വേറിട്ട തന്ത്രം

Recommended Video

cmsvideo
BJP leader AN Radhakrishnan threatens pinarayi vijayan | Oneindia Malayalam

കേസിൽ ബിജെപിയുമായി ഒത്തു തീർപ്പ് ധാരണയുണ്ടാക്കിയെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആരോപണം. ഒത്തുതീർപ്പുണ്ടെങ്കിൽ പുറത്തുകൊണ്ടുവരാൻ മുഖ്യമന്ത്രി പ്രതിപക്ഷത്തെ വെല്ലുവിളിച്ചിരുന്നു. കേസിൽ പൊലീസ് കുറ്റപത്രം നൽകുകയും ബിജെപി നേതാക്കളെ സാക്ഷികളാക്കുകയും ചെയ്തിനു ശേഷമാണ് വീണ്ടും പ്രതിപക്ഷം അടിയന്തര പ്രമേയം സഭയിൽ കൊണ്ടുവരുന്നത്. ബിജെപി നേതാക്കളെ സംരക്ഷക്കാൻ ഒത്തുതീർപ്പുണ്ടാക്കിയെന്ന ആരോപണം പ്രതിപക്ഷം ഇന്നും ഉന്നയിക്കാനാണ് സാധ്യത.

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12 മുകളിൽ; ഇന്ന് 17,466 പേർക്ക് കൊവിഡ്.. കൂടുതൽ രോഗികൾ മലപ്പുറത്ത്സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12 മുകളിൽ; ഇന്ന് 17,466 പേർക്ക് കൊവിഡ്.. കൂടുതൽ രോഗികൾ മലപ്പുറത്ത്

English summary
Kodakara case: Opposition file urgent motion notice for discussion on government interference
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X