കോടനാട്ട് എസ്‌റ്റേറ്റിലെ കൊല... അതിനു കാരണം കേരള പോലീസ്!!! പറഞ്ഞത് തമിഴ്‌നാട് പോലീസ്.....

  • Written By:
Subscribe to Oneindia Malayalam

മലപ്പുറം: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റിലുണ്ടായ കൊലപാതകം വലിയ ചര്‍ച്ചയായിരുന്നു. മോഷണശ്രമത്തിനിടെ അക്രമികള്‍ എസ്റ്റേറ്റിലെ കാവല്‍ക്കാരനെ കൊലപ്പെടുത്തുകയായിരുന്നു. കേസിലെ പ്രതികളെ അധികം വൈകാതെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കേരള പോലീസിന് അഭിനന്ദനം

കേസിന്‍റെ ചുരുളഴിക്കാന്‍ തമിഴ്‌നാട് പോലീസിനെ സഹായിച്ചത് കേരള പോലീസായിരുന്നു. പ്രതികളെ പെട്ടെന്നു തന്നെ പിടികൂടാന്‍ സഹായിച്ച കേരള പോലീസിനെ തമിഴ്‌നാട് പോലീസ് അഭിനന്ദിച്ചു.

നാലു ദിവസത്തിനകം പിടിയില്‍

സംഭവം നടന്ന് നാലു ദിവസത്തിനകമാണ് പ്രതികളെ പോലീസ് പിടികൂടിയത്. കേരള പോലീസ് നടത്തിയ കൃത്യതയാര്‍ന്ന അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്.

അഭിനനന്ദിച്ചത്

തമിഴ്‌നാട് നീലഗിരി ജില്ലാ പോലീസ് മേധാവി മുരളി രമ്പയാണ് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ സഹായിച്ച കേരള പോലീസ് സംഘത്തെ അഭിനന്ദിച്ചത്. രമ്പയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവല്‍ക്കരിച്ചായിരുന്നു കോടനാട് എസ്‌റ്റേറ്റിലെ കേസ് അന്വേഷിച്ചത്.

അറസ്റ്റ് എളുപ്പമാക്കിയത്

കവര്‍ച്ചാസംഘവുമായി ബന്ധപ്പെട്ട ലഭിച്ച ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. ഇതു പ്രതികളെ പെട്ടെന്നു പിടികൂടാന്‍ സഹായിക്കുകയും ചെയ്തു.

10 പേര്‍ അറസ്റ്റില്‍

കോടന് എസ്‌റ്റേറ്റിലെ കൊലപാതക്കേസില്‍ 10 പേരാണ് ഇതിനകം പോലീസിന്റെ വലയിലായത്. ഒരു മലയാളിയെക്കൂടിയാണ് ഇനി പിടികൂടാനുള്ളത്. മുഖ്യപ്രതി കനകരാജ് സംഭവം നടന്ന് തൊട്ടടുത്ത ദിവസം നടന്ന വാഹനാപകടത്തില്‍ മരിച്ചിരുന്നു.

English summary
Tamil nadu police congtatulate kerala police for helping to capture convicts in kodanad case.
Please Wait while comments are loading...