മലപ്പുറത്തെ പ്രവാസികളും ഗൾഫ് മോഹികളും വട്ടംകറങ്ങും! കേന്ദ്രസർക്കാർ നീക്കം അനുവദിക്കില്ലെന്ന് സിപിഐഎം

  • Posted By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: മലപ്പുറത്തെ പ്രവാസികളെയും ഗൾഫ് മോഹികളെയും പ്രയാസപ്പെടുത്തുന്ന കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ സിപിഐഎം. മലപ്പുറത്തെ പാസ്പോർട്ട് ഓഫീസ് പൂട്ടാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം
ഉപേക്ഷിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

സിനിമാ ലോകത്തെ കിടുകിടാ വിറപ്പിച്ച 'വില്ലനെ' തമിഴ്നാട് പോലീസ് പൂട്ടി! ഇനി ആ കളികളൊന്നും നടക്കില്ല...

വേങ്ങരയിൽ ലീഗിന് ഈസി വാക്കോവർ! ഒരു സീറ്റേയുള്ളൂവെന്ന് മജീദ്, യൂത്ത് ലീഗിന് കൊട്ട്... 19ന് പ്രഖ്യാപനം

മലപ്പുറം പാസ്പോർട്ട് ഓഫീസ് കോഴിക്കോട്ടെ പാസ്പോർട്ട് ഓഫീസുമായി ലയിപ്പിക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ജില്ലയിലെ ആയിരക്കണക്കിന് പ്രവാസികളെയും ഉദ്യോഗാർഥികളെയും ബുദ്ധിമുട്ടിലാക്കുന്ന നടപടിയാണ് കേന്ദ്രസർക്കാരിന്റേതെന്നും കോടിയേരി കുറ്റപ്പെടുത്തി. പാസ്പോർട്ട് ഓഫീസ് ഉപേക്ഷിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ ബഹുജന പ്രതിഷേധം ഉയർന്നുവരണമെന്നും കോടിയേരി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

മലപ്പുറം പാസ്പോർട്ട് ഓഫീസ്....

മലപ്പുറം പാസ്പോർട്ട് ഓഫീസ്....

പുതിയ പാസ്പോർട്ടിനും, പഴയ പാസ്പോർട്ട് പുതുക്കുന്നതിനും മലപ്പുറം, പാലക്കാട്, ജില്ലകളിൽ നിന്നുള്ളവർ മലപ്പുറം മേഖലാ പാസ്പോർട്ട് ഓഫീസിനെയാണ് ആശ്രയിക്കുന്നത്.

ഏറ്റവും കൂടുതൽ അപേക്ഷകർ...

ഏറ്റവും കൂടുതൽ അപേക്ഷകർ...

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപേക്ഷകരുള്ള മലപ്പുറം പാസ്പോർട്ട് ഓഫീസിൽ വർഷത്തിൽ രണ്ടര ലക്ഷത്തോളം പേർ അപേക്ഷകരായി എത്തുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

പ്രവാസികൾ...

പ്രവാസികൾ...

കേരളത്തിൽ തന്നെ ഏറ്റവുമധികം പ്രവാസികളും മലപ്പുറം ജില്ലയിലാണ്. പഴയ പാസ്പോർട്ടുകൾ പുതുക്കാനും ഇവർ മലപ്പുറം പാസ്പോർട്ട് ഓഫീസിനെയാണ് ആശ്രയിക്കുന്നത്.

കോഴിക്കോട്...

കോഴിക്കോട്...

മലപ്പുറം പാസ്പോർട്ട് ഓഫീസ് കോഴിക്കോട്ടെ പാസ്പോർട്ട് ഓഫീസുമായി ലയിപ്പിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. ഇതോടെ, മലപ്പുറം ജില്ലയിലുള്ളവർക്ക് പുതിയ പാസ്പോർട്ടിന് അപേക്ഷിക്കാനും പഴയത് പുതുക്കാനും കോഴിക്കോട് പോകേണ്ടി വരും.

തിരക്ക് വർദ്ധിക്കും...

തിരക്ക് വർദ്ധിക്കും...

നിലവിൽ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലുള്ളവർ കോഴിക്കോട് പാസ്പോർട്ട് ഓഫീസിനെയാണ് ആശ്രയിക്കുന്നത്. മലപ്പുറം പാസ്പോർട്ട് ഓഫീസും ഇവിടേക്ക് ലയിപ്പിക്കുന്നതോടെ തിരക്ക് വർദ്ധിക്കുമെന്നത് തീർച്ചയാണ്.

കരിപ്പൂർ...

കരിപ്പൂർ...

വലിയ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചും, ഗൾഫ് വിമാനങ്ങൾ വെട്ടിക്കുറച്ചും കരിപ്പൂർ വിമാനത്താവളത്തോട് സ്വീകരിച്ച അതേനയമാണ് കേന്ദ്രസർക്കാർ മലപ്പുറം പാസ്പോർട്ട് ഓഫീസിന്റെ കാര്യത്തിലും സ്വീകരിക്കുന്നതെന്നാണ് കോടിയേരി പറഞ്ഞത്.

പുന:പരിശോധിക്കണം...

പുന:പരിശോധിക്കണം...

മലപ്പുറം പാസ്പോർട്ട് ഓഫീസ് അടച്ചുപൂട്ടാനുള്ള തീരുമാനം കേന്ദ്രസർക്കാർ പുന:പരിശോധിക്കണമെന്നും കോടിയേരി പറഞ്ഞു. കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ ബഹുജന പ്രതിഷേധം ഉയർന്നുവരണമെന്നും കോടിയേരി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
kodiyeri against union government on malappuram passport office issue.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്