കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മര്‍സൂഖി എത്തുന്നു, കോടിയേരിയും മകനും കണ്ടം വഴി ഓടേണ്ടി വരുമോ?

സിപിഎം നേതാക്കളുടെ മക്കള്‍ നടത്തുന്ന സാമ്പത്തിക തട്ടിപ്പുകള്‍ക്ക് പാര്‍ട്ടിക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള

  • By Vaisakhan
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മകന്‍ ബിനോയിയും വീണ്ടും കുരുക്കിലേക്ക്. ബിനോയിക്കെതിരേ ദുബായില്‍ പരാതി നല്‍കിയ മര്‍സൂഖി കേരളത്തിലേക്കെത്തുകയാണ്. ഇവിടെ വന്ന് മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. യുഎഇ പൗരനായ ഹസന്‍ ഇസ്മായില്‍ അബ്ദുല്ല അല്‍ മര്‍സൂഖിയാണ് വാര്‍ത്താസമ്മേളനം വിളിക്കാനായി ഒരുങ്ങുന്നത്.

നേരത്തെ തന്നെ മകനെ ന്യായീകരിച്ച് കുടുങ്ങിയ കോടിയേരി വളരെ കഷ്ടപ്പെട്ടാണ് ആരോപണങ്ങളെല്ലാം തേച്ച് മാച്ച് കളഞ്ഞത്. ഇതിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയും അദ്ദേഹത്തിനുണ്ടായിരുന്നു. ഇപ്പോള്‍ മര്‍സൂഖി കേരളത്തിലെത്തിയാല്‍ മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കള്‍ പ്രതിക്കൂട്ടിലാവാന്‍ പോവുകയാണ്.

ചില്ലറക്കാരനല്ല മര്‍സൂഖി

ചില്ലറക്കാരനല്ല മര്‍സൂഖി

ജാസ് ടൂറിസം കമ്പനിയുടെ ഉടമയാണ് ഇസ്മായില്‍ മര്‍സൂഖി. ഇയാള്‍ നേരത്തെ ബിനോയിക്കെതിരെ പരാതി നല്‍കിയിരുന്നു. ഔഡി കാര്‍ വാങ്ങുന്നതിനായി 53 ലക്ഷം രൂപയിലധികം വായ്പയാണ് മര്‍സൂഖിയില്‍ നിന്ന് ബിനോയ് വാങ്ങിയത്. ഇത് തിരിച്ചടച്ചില്ലെന്നായിരുന്നു ആദ്യ പരാതി. പിന്നീട് ബിസിനസ് ആവശ്യങ്ങള്‍ക്കായി 7.7 കോടി നല്‍കിയത് തിരിച്ചുനല്‍കാത്തതിനും പരാതി നല്‍കി. ഈ തിരിമറി കുറിച്ച് കേരളത്തില്‍ അറിയിക്കാനാണ് മര്‍സൂഖി ഇപ്പോള്‍ എത്തുന്നത്.

പണം തിരിച്ച് ലഭിക്കാതെ പോവില്ല

പണം തിരിച്ച് ലഭിക്കാതെ പോവില്ല

തിരികെ ലഭിക്കാനുള്ള പണത്തിനായുള്ള ശ്രമങ്ങളാണ് മര്‍സൂഖി നടത്തുന്നതെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട ആളുകള്‍ സൂചിപ്പിക്കുന്നത്. നിയമപരമായ എല്ലാ രേഖകളും പുറത്തുവിടുമെന്നാണ് സൂചന. പരാതിയിലെ യാഥാര്‍ഥ്യങ്ങളും ബിനോയ് പണം തിരിച്ചടച്ചിട്ടില്ലെന്നുമുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് മര്‍സൂഖി പറഞ്ഞു. ഇതിനായിട്ടാണ് വാര്‍ത്താസമ്മേളനം വിളിക്കുന്നത്. ചില അതിപ്രധാന രേഖകളും വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തും.

ബിനോയ് മുങ്ങിയത് തന്നെ

ബിനോയ് മുങ്ങിയത് തന്നെ

ബാങ്ക് പലിശയും കോടതിചെലവും അടക്കം 13 കോടി രൂപയാണ് ബിനോയ് കമ്പനിക്ക് നല്‍കാനുള്ളതെന്ന് മര്‍സൂഖി പറയുന്നു. ബിനോയ് നല്ല ഉദേശത്തോടെയല്ല പണം വാങ്ങിയത്. കേസ് വന്നതോടെ ദുബായില്‍ നിന്ന് ബിനോയ് മുങ്ങി. ഒരുവര്‍ഷത്തിലധികമായി ഇയാള്‍ ദുബായില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ബിനോയ് നല്‍കിയ ചെക്കുകള്‍ മടങ്ങുകയും ചെയ്തു. ഈ സാഹചര്യത്തില്‍ നിയമനടപടികള്‍ ശക്തമാക്കുകയായിരുന്നെന്ന് മര്‍സൂഖി പറഞ്ഞു.

കോടിയേരി പ്രതിരോധത്തില്‍

കോടിയേരി പ്രതിരോധത്തില്‍

മകന് തെറ്റിപ്പറ്റിയിട്ടില്ലെന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്നും ആവര്‍ത്തിച്ച് പറഞ്ഞ കോടിയേരി മര്‍സൂഖി വരുമെന്നറിഞ്ഞതോടെ പ്രതിരോധത്തിലാണ്. മകനെതിരെ കേസില്ലെന്ന ദുബായ് കോടതിയുടെ രേഖ വന്നതോടെ കോടിയേരി നേരത്തെ വിവാദത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. എന്നാല്‍ മര്‍സൂഖി തെളിവും കൊണ്ടുവരുന്നതോടെ മകനെ ന്യായീകരിക്കാന്‍ കോടിയേരി പാടു പെടും. അതോടൊപ്പം അദ്ദേഹത്തിന്റെ പ്രതിച്ഛായക്കും മങ്ങലേല്‍പ്പിക്കും.

പാര്‍ട്ടിക്ക് ബാധ്യതയില്ല

പാര്‍ട്ടിക്ക് ബാധ്യതയില്ല

സിപിഎം നേതാക്കളുടെ മക്കള്‍ നടത്തുന്ന സാമ്പത്തിക തട്ടിപ്പുകള്‍ക്ക് പാര്‍ട്ടിക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. പാര്‍ട്ടി നേതാക്കളുടെ മക്കള്‍ക്ക് പണം നല്‍കുന്നവരാണ് ഇക്കാര്യത്തില്‍ ആവശ്യമായ മുന്‍ കരുതലെടുക്കേണ്ടത്. കോടിയേരിക്കെതിരെ പരാതിയില്ല. കേസില്‍ പാര്‍ട്ടി കക്ഷിയുമല്ല. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഇടപെടേണ്ട ആവശ്യവുമില്ലെന്നും എസ്ആര്‍പി വ്ക്തമാക്കി.

കോടതിയോ കോടിയേരിയുടെ മകനോ ശരി

കോടതിയോ കോടിയേരിയുടെ മകനോ ശരി

കോടതിയുടെ രേഖകളില്‍ ബിനോയിക്കെതിരെ കേസില്ലെന്നാണ് ഉള്ളത്. ഇക്കാര്യം ദുബായ് കോടതി രേഖയില്‍ പറയുന്നുണ്ട്. അപ്പോള്‍ ബിനോയ് നാട്ടിലേക്ക് കടന്നത് എന്തിനാണെന്ന സംശയം ബാക്കിയാണ്. കേസ് 60000 ദിര്‍ഹം പിഴയടച്ച് ഒത്തുതീര്‍പ്പാക്കിയെന്ന് ബിനോയ് പറഞ്ഞിരുന്നു. കോടതിയുടെ സാക്ഷ്യപത്രത്തിലും ഇപ്രകാരം പറയുന്നുണ്ട്. എന്നാല്‍ മര്‍സൂഖി എത്തുന്നതോടെ ബിനോയുടെ വാദങ്ങള്‍ കള്ളമാണെന്ന് തെളിയിക്കപ്പെടാനാണ് സാധ്യത. അതുകൊണ്ട് കോടതിയാണോ ബിനോയിയാണോ ശരി എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്.

ആരോപണം ഗുരുതരം

ആരോപണം ഗുരുതരം

ദുബായില്‍ 13 കോടിയുടെ തട്ടിപ്പ് നടത്തി മുങ്ങിയെന്നാണ് ബിനോയിക്കെതിരെയുള്ള ആരോപണം. ഓഡി കാര്‍ വാങ്ങാനായി 50 ലക്ഷത്തിലധികം രൂപ വായ്പയും ബിസിനസ് ആവശ്യങ്ങള്‍ക്കായി ഏഴുകോടിയിലധികം രൂപയും വായ്പ വാങ്ങിയെന്ന് മര്‍സൂഖി തെളിവ് സഹിതം വാദിക്കുന്നു. ബിസിനസ് ആവശ്യത്തിന് വാങ്ങിയ പണം 2016 ജൂണില്‍ തിരിച്ച് നല്‍കാമെന്നായിരുന്നു ഉറപ്പ്. ഇതിനിടെ കാര്‍ വായ്പയുടെ തിരിച്ചടവും നിര്‍ത്തി. മൊത്തം 13 കോടിയോളം രൂപയാണ് തിരിച്ചടയ്ക്കാനുണ്ടായിരുന്നത്.

ഒരു പരാതിയും ഇല്ല

ഒരു പരാതിയും ഇല്ല

ബിനോയിക്കെതിരെ ആരോപണം ഉന്നയിച്ച രാഹുല്‍ കൃഷ്ണന്‍ ഇക്കാര്യം തിരുത്തി പറഞ്ഞിരുന്നു.ബിനോയിക്കെതിരെയോ പിതാവ് കോടിയേരി ബാലകൃഷ്ണനെതിരെയോ ഒരു പരാതിയും നല്‍കിയിട്ടില്ലെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. വിജയന്‍ പിള്ള എംഎല്‍എയുടെ മകന്‍ ശ്രീജിത്തുമായും യാതൊരു വിധ ബിസിനസ് പങ്കാളത്തവുമില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഇവരെ വായ്പ ലഭിക്കുവാന്‍ വേണ്ടി മാത്രമാണ് സഹായിച്ചതെന്നും ഇത് തിരിച്ച് ചോദിച്ചപ്പോള്‍ ശീജിത്ത് മോശമായി പെരുമാറിയെന്നും രാഹുല്‍ പറഞ്ഞു. ബിനോയിയുമായി യാതൊരു പ്രശ്‌നവുമില്ലെന്നും ഇപ്പോഴും നല്ല സുഹൃത്താണെന്നും രാഹുല്‍ വ്യക്തമാക്കി.

പാര്‍ട്ടിയും കുടുങ്ങും

പാര്‍ട്ടിയും കുടുങ്ങും

ആരോപണത്തെ തുടക്കം മുതല്‍ ന്യായീകരിക്കാനാണ് സിപിഎം ശ്രമിച്ചത്. അതുകൊണ്ട് തന്നെ മര്‍സൂഖിയുടെ വെളിപ്പെടുത്തല്‍ തിരിച്ചടിയാവുക പാര്‍ട്ടിക്കും മുഖ്യമന്ത്രി പിണറായി വിജയനുമാണ്. രാഷ്ട്രീയ ഗുഢാലോചനയുടെ ഭാഗമായിട്ടാണ് കേസെന്നായിരുന്നു പാര്‍ട്ടി നേതൃത്വം പറഞ്ഞിരുന്നത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ പാര്‍ട്ടി ഉന്നതനേതൃത്വവും ശ്രമിച്ചിരുന്നു. മുഖ്യമന്ത്രി നിയമസഭയില്‍ ആരോപണത്തെ കുറിച്ച് ഒരന്വേഷണവും ആവശ്യമില്ലെന്നും പറഞ്ഞത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇതോടൊപ്പം ദേശീയ നേതൃത്വം കോടിയേരി വിമര്‍ശിച്ചതും സംസ്ഥാന നേതൃത്വത്തിന് തിരിച്ചടിയായിരുന്നു.

English summary
kodiyeri and his sons trouble continues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X