കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് യോഗം ജോസഫിനെ അപമാനിച്ചു, പിജെ ജോസഫ് മുന്നണി വിടണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

Google Oneindia Malayalam News

തിരുവനന്തപുരം: പിജെ ജോസഫിനെ യുഡിഎഫ് അപമാനിച്ചെന്നും ആത്മാഭിമാനമുണ്ടെങ്കില്‍ ജോസഫ് മുന്നണി വിടണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരള കോണ്‍ഗ്രസിനെ ശിഥിലമാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.

josephkod

ജെഡിഎസ് പിന്തുണ; കര്‍ണാടകത്തില്‍ ഡികെ ശിവകുമാറിന്‍റെ കണക്ക് കൂട്ടല്‍ ഇങ്ങനെജെഡിഎസ് പിന്തുണ; കര്‍ണാടകത്തില്‍ ഡികെ ശിവകുമാറിന്‍റെ കണക്ക് കൂട്ടല്‍ ഇങ്ങനെ

യുഡിഎഫ് യോഗത്തില്‍ പിജെ ജോസഫിനെ അപമാനിക്കുകയാണ് ചെയ്തത്. എന്നാല്‍ ഇതിനെതിരെ രമേശ് ചെന്നിത്തലയോ ഉമ്മന്‍ചാണ്ടിയോ പ്രതികരിച്ചില്ല. കേരള കോണ്‍ഗ്രസിനെ ശിഥിലമാക്കാന്‍ കോണ്‍ഗ്രസ് പിജെ ജോസഫിനെ ഉപയോഗിക്കുകയാണ്. ജോസഫ് എല്‍ഡിഎഫിലേക്ക് വരുമോയെന്നതല്ല ഇവിടെ വിഷയം. യുഡിഎഫിനുള്ളിലെ തര്‍ക്കമല്ല പാലായിലെ എല്‍ഡിഎഫിന്‍റെ വിജയം നിശ്ചയിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

അതേസമയം യുഡിഎഫ് പ്രചരണങ്ങളില്‍ സഹകരിക്കില്ലെന്ന് പറഞ്ഞ പിജെ ജോസഫ് ഇന്ന് നിലപാട് മയപ്പെടുത്തി. യുഡിഎഫുമായി ചര്‍ച്ച ചെയ്യാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ചര്‍ച്ചയ്ക്ക് ശേഷം ഒരുമിച്ചുള്ള പ്രചരണം വേണോയെന്ന് തിരുമാനിക്കാമെന്നും പിജെ ജോസഫ് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. മുല്ലപ്പള്ളിയും ഉമ്മന്‍ചാണ്ടിയും സംസാരിച്ചിട്ടുണ്ട്. ഒന്നിച്ച് പ്രചരണം നടത്താനുള്ള സാഹചര്യം അല്ല ഇപ്പോള്‍ ഉള്ളതെന്നും പിജെ ജോസഫ് പറഞ്ഞു.

പാലായിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ജോസ് പക്ഷം കൂകി വിളിച്ചതില്‍ പ്രതിഷേധിച്ചാണ് ഒന്നിച്ചുള്ള പ്രചരണത്തിന് ഇല്ലെന്നും സമാന്തര യോഗം വിളിച്ച് ഒറ്റയ്ക്ക് പ്രചരണം നടത്തുമെന്നും പിജെ ജോസഫ് പറഞ്ഞത്. ജോസഫിനെ അപമാനിച്ചെന്നാരോപിച്ച് ജോസ് വിഭാഗം നേതാക്കള്‍ക്കെതിരെ ജോസഫ് വിഭാഗം പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

 15 കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ബിജെപിയിലേക്കെന്ന്; അടുത്ത വെടി പൊട്ടിച്ച് രമേശ് ജാര്‍ഖിഹോളി 15 കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ബിജെപിയിലേക്കെന്ന്; അടുത്ത വെടി പൊട്ടിച്ച് രമേശ് ജാര്‍ഖിഹോളി

കോണ്‍ഗ്രസ് സീറോയാവും..... ഹിന്ദി ഹൃദയ ഭൂമിയില്‍ മാറ്റം വേണം, അത് സൂക്ഷിക്കണമെന്ന് തരൂര്‍!!

English summary
Kodiyeri balakrishnan asks PJ joseph to quit UDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X