കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് സീറോയാവും..... ഹിന്ദി ഹൃദയ ഭൂമിയില്‍ മാറ്റം വേണം, അത് സൂക്ഷിക്കണമെന്ന് തരൂര്‍!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് നേതൃത്വത്തിന് തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ നല്‍കുന്നത് തുടര്‍ന്ന് ശശി തരൂര്‍. കഴിഞ്ഞ ദിവസം നേതൃത്വത്തില്‍ മാറ്റം വേണമെന്ന പറഞ്ഞ തരൂര്‍, ഇത്തവണ പല സംസ്ഥാനത്തും നേതാക്കള്‍ ഹിന്ദുത്വത്തിലേക്ക് പോകുന്നതിനെ ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. കേരള ഘടകത്തിനുള്ള താക്കീതും കൂടിയാണ് ഇത്. നേരത്തെ ശബരിമല വിഷയത്തില്‍ തീവ്രഹിന്ദുത്വ നിലപാട് സ്വീകരിക്കാനായിരുന്നു കോണ്‍ഗ്രസ് ശ്രമിച്ചത്.

അതേസമയം ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമുണ്ടെന്നും, നയംമാറ്റം പാര്‍ട്ടിക്ക് മുന്നിലുള്ള വെല്ലുവിളിയാണെന്നും തരൂര്‍ വ്യക്തമാക്കുന്നു. നേരത്തെ സോണിയാ ഗാന്ധിക്ക് ദീര്‍ഘകാലത്തേക്ക് അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ സാധിക്കില്ലെന്നും, സംഘടനാ തിരഞ്ഞെടുപ്പ് വേണമെന്നും തരൂര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പുതിയ നയങ്ങള്‍ തരൂര്‍ നിര്‍ദേശിച്ചത്, അധ്യക്ഷ പദവിയിലേക്ക് അദ്ദേഹം ഉറ്റുനോക്കുന്നുവെന്നതിന്റെ സൂചനയാണ്.

ഹിന്ദി ഹൃദയഭൂമിയില്‍...

ഹിന്ദി ഹൃദയഭൂമിയില്‍...

കോണ്‍ഗ്രസ് ഹിന്ദി ഹൃദയഭൂമിയില്‍ പ്രതാപം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ്. ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധിയെ നിയമിക്കുകയും, മൂന്ന് സംസ്ഥാനങ്ങളിലെ ഭരണം ഉപയോഗിച്ച് തീവ്രഹിന്ദുത്വ ശ്രമങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുകയും ചെയ്യുന്നുണ്ട്. ഇതിനെതിരെയാണ് തരൂരിന്റെ മുന്നറിയിപ്പ്. ഭൂരിപക്ഷ പ്രീണനം കൊണ്ട് ഹിന്ദി ഹൃദയഭൂമിയില്‍ ഒരു വോട്ടുപോലും കോണ്‍ഗ്രസിന് ലഭിക്കില്ലെന്ന് തരൂര്‍ പറയുന്നു. രാഹുല്‍ ഗാന്ധിയുടെ ക്ഷേത്ര സന്ദര്‍ശനത്തിന് അടക്കമുള്ള മുന്നറിയിപ്പാണ് ഇത്.

കോണ്‍ഗ്രസ് സീറോയാകും

കോണ്‍ഗ്രസ് സീറോയാകും

കോണ്‍ഗ്രസ് ബിജെപിയുടെ ഹിന്ദുത്വക്കുള്ള ബദലല്ല. പല നേതാക്കളും പാര്‍ട്ടിയിലേക്ക് വരുന്നത് അതും കൂടി മുന്നില്‍ കണ്ടാണ്. എന്നാല്‍ ആ നയം കോണ്‍ഗ്രസ് സ്വീകരിച്ചാല്‍ വട്ടപൂജ്യമാകും. ബ്രിട്ടീഷ് ഫുട്‌ബോള്‍ ഹൂളിഗന്‍സിന്റെ അതേ പ്രത്യയശാസ്ത്രമാണ് ബിജെപിക്കും അവരുടെ സഖ്യത്തിനും ഉള്ളത്. അവരുടെ തന്ത്രം, ഇതേ രീതിയിലേക്ക് കോണ്‍ഗ്രസിനെയും കൊണ്ടുവരിക എന്നുള്ളതാണ്. അവരുടെ എതിരാളികള്‍ അതോടെ ഇല്ലാതാവുമെന്നും തരൂര്‍ പറയുന്നു.

രണ്ട് തട്ടില്‍ പാര്‍ട്ടി

രണ്ട് തട്ടില്‍ പാര്‍ട്ടി

കോണ്‍ഗ്രസിനുള്ളില്‍ രണ്ട് വിഭാഗങ്ങള്‍ രൂപം കൊണ്ടിരിക്കുകയാണ്. അതിനുള്ളില്‍ ഒറ്റപ്പെടാതിരിക്കാനുള്ള നീക്കമാണ് തരൂര്‍ നടത്തുന്നത്. തീവ്രഹിന്ദുത്വ മുഖമുള്ള നേതാക്കളും, അതേസമയം മുസ്ലീം ഭൂരിപക്ഷത്തെ പിന്തുണയ്ക്കുന്ന മറ്റൊരു പാര്‍ട്ടിക്കുള്ളിലുണ്ട്. കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ വ്യത്യസ്ത സ്വരങ്ങള്‍ ഉയര്‍ന്നത് അത് കൊണ്ടാണ്. തരൂര്‍ രാഹുല്‍ വിഭാഗത്തിലാണെങ്കിലും, ഈ രണ്ട് വിഭാഗത്തെയും പിന്തുണയ്ക്കുന്നില്ല. ഇവര്‍ക്കുള്ള മുന്നറിയിപ്പാണ് തരൂരില്‍ നിന്നുണ്ടായത്.

ആന്റണി കമ്മീഷന്റെ നിര്‍ദേശം

ആന്റണി കമ്മീഷന്റെ നിര്‍ദേശം

ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് തീവ്രഹിന്ദുത്വ നയം സ്വീകരിക്കണമെന്ന് നേരത്തെ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഇതിനോട് തരൂരിന് വിയോജിപ്പുണ്ടായിരുന്നു. ആന്റണി കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം മധ്യപ്രദേശില്‍ രാമന്‍ വനവാസത്തിന് പോയ പാത നന്നാക്കുന്നതും, ഗോസംരക്ഷണത്തിന് പ്രത്യേക തീരുമാനങ്ങള്‍ അടക്കം കമല്‍നാഥ് സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. അതേസമയം ഗ്രൗണ്ട് ലെവലില്‍ കോണ്‍ഗ്രസ് ഇറങ്ങി ചെല്ലുകയും, പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ പഠിക്കുകയും ചെയ്താല്‍ തനിയേ വോട്ടുവരുമെന്നാണ് തരൂര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഇനി വരാന്‍ പോകുന്നത്

ഇനി വരാന്‍ പോകുന്നത്

തരൂര്‍ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള നീക്കങ്ങളാണ് നടത്തുന്നത്. ജോതിരാദിത്യ സിന്ധ്യ, അമരീന്ദര്‍ സിംഗ്, പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുടെ പിന്തുണ തരൂരിനുണ്ട്. എന്നാല്‍ കേരള ഘടകം ശക്തമായി എതിര്‍ക്കുന്നുണ്ട്. തരൂരിന്റെ മോദി സ്തുതിയാണ് ഇവര്‍ എടുത്ത് കാണിക്കുന്നത്. ഗുലാം നബി ആസാദ് അടക്കമുള്ളവര്‍ തരൂരിനെതിരെയുള്ള ക്യാമ്പിലാണ്. അശോക് ഗെലോട്ടിന്റെ പിന്തുണ തരൂരിനുണ്ട്. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം തരൂരിന് നഷ്ടമാക്കിയത് സോണിയാ ക്യാമ്പാണ്.

ദേശീയ തലത്തില്‍ മാറ്റങ്ങള്‍

ദേശീയ തലത്തില്‍ മാറ്റങ്ങള്‍

കോണ്‍ഗ്രസില്‍ ഡിസംബര്‍ കഴിഞ്ഞാല്‍ മാറ്റങ്ങളുണ്ടാവുമെന്നാണ് സൂചന. പാര്‍ട്ടിയിലെ മുന്‍നിര സ്ഥാനങ്ങളിലൊന്നാണ് തരൂരിന്റെ ലക്ഷ്യം. അധ്യക്ഷ സ്ഥാനം ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസിലെ പരീക്ഷണങ്ങളെ കുറിച്ച് നിരന്തരം തരൂര്‍ സംസാരിക്കുന്നത്. അതേസമയം കേരള ഘടകവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഇല്ലെന്ന് തരൂര്‍ സോണിയയെ അറിയിച്ചിട്ടുണ്ട്. രാഹുല്‍ ക്യാമ്പിനെ വീണ്ടും ശക്തനാക്കാന്‍ തരൂര്‍ ഇറങ്ങിയത് ഇതുകൊണ്ടാണ്. കോണ്‍ഗ്രസ് പുന:സംഘടനയില്‍ രാഹുല്‍ ക്യാമ്പിന് മികച്ച പ്രാതിനിധ്യമുണ്ടാകുമെന്നാണ് തരൂരിന്റെ വരവ് സൂചിപ്പിക്കുന്നത്.

സോണിയാ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരണോ? ശശി തരൂര്‍ പറയുന്നത് ഇങ്ങനെ, മാറ്റങ്ങള്‍ വേണം!!

English summary
shashi tharoor warns congress on hindutva
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X