കോടിയേരിക്കും സംശയം; വിഴിഞ്ഞം പദ്ധതിക്ക് പിന്നില്‍ എന്ത്?നിക്ഷിപ്ത താല്‍പ്പര്യം?ആരോപണം ശരിവെക്കുന്നു

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: വിഴിഞ്ഞം കരാറിന് പിന്നില്‍ നിക്ഷിപ്ത താല്‍പ്പര്യമുണ്ടോയെന്ന് പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വിഴിഞ്ഞം പദ്ധതിയെ കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് ശരിവെക്കുന്നതാണ് കോടിയേരിയുടെ പ്രസ്താവന.

എല്‍ഡിഎഫ് മുമ്പ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് സിഎജി റിപ്പോര്‍ട്ടെന്നും കോടിയേരി പറഞ്ഞു. സര്‍ക്കാര്‍ നടപടിയെടുക്കുമെന്നാണ് കരുതുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

 അദാനി വന്‍ ലാഭമുണ്ടാക്കി

അദാനി വന്‍ ലാഭമുണ്ടാക്കി

സംസ്ഥാന താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ കരാര്‍ അദാനി ഗ്രൂപ്പിന് വന്‍ലാഭം ഉണ്ടാക്കിക്കൊടുന്നതാണെന്ന് നിയമസഭയില്‍ വെച്ച സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കരാറിലൂടെ അദാനിക്ക് 29,217 കോടിയുടെ അധികലാഭം ഉണ്ടാക്കിക്കൊടുത്തെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

നിയമവിരുദ്ധം

നിയമവിരുദ്ധം

തുറമുഖത്തിന്റെ കരാര്‍ കാലാവധി പത്തുവര്‍ഷം കൂട്ടി നല്‍കിയത് നിയമവിരുദ്ധമാണ്. 30 വര്‍ഷമെന്ന കണ്‍സ്ട്രക്ഷന്‍ കാലാവധിയാണ് അട്ടിമറിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 ഓഹരി ഘടനയിലെ മാറ്റം

ഓഹരി ഘടനയിലെ മാറ്റം

20 വര്‍ഷം കൂടി അധികം നല്‍കാമെന്ന വ്യവസ്ഥ ചട്ടവിരുദ്ധമാണ്. ഓഹരിഘടനയിലെ മാറ്റം സര്‍ക്കാരിന് കനത്ത നഷ്ടമുണ്ടാക്കിയെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.

 സംശയങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കിയില്ല

സംശയങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കിയില്ല

ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുന്‍പ് സിഎജി ചോദിച്ച സംശയങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ പോലും സംസ്ഥാന സര്‍ക്കാരിനോ തുറമുഖ കമ്പനിക്കോ കഴിഞ്ഞില്ലെന്നുളള വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്.

സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണം

സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണം

40 വര്‍ഷത്തെ കരാറില്‍ സംസ്ഥാനത്തിന് ലഭിക്കുന്നത് തുച്ഛമായ ലാഭം മാത്രമാണെന്നും ഒപ്പിട്ട കരാറില്‍ മാറ്റം വരുത്താനാവില്ലെന്നിരിക്കെ കൂടുതല്‍ ജാഗ്രത സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തണമെന്നും റിപ്പോര്‍ട്ട് പറയുന്നു.

 പെട്ടെന്ന് പൂര്‍ത്തിയാകും

പെട്ടെന്ന് പൂര്‍ത്തിയാകും

നാലുവര്‍ഷമാണ് നിര്‍മാണ കാലാവധിയായി പറഞ്ഞിരിക്കുന്നതെങ്കിലും സര്‍ക്കാരിന്റെ പൂര്‍ണ സഹകരണം ഉറപ്പുതന്നാല്‍ ആയിരം ദിവസം കൊണ്ട് തുറമുഖം നിര്‍മിക്കാമെന്ന വാഗ്ദാനവും അദാനി ഗ്രൂപ്പ് മുന്നോട്ട് വെച്ചിരുന്നു.

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കു

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കു

ആസിഫ് അലി എന്തുകൊണ്ട് ഓമനക്കുട്ടന്‍ പ്രമോട്ട് ചെയ്തില്ല, സിനിമയുടെ ഈ അവസ്ഥയ്ക്ക് കാരണം ആസിഫ് ?കൂടുതല്‍ വായിക്കൂ

കാവ്യയുടെ മിന്നുന്ന പ്രകടനം, ദിലീപ് ഷോ കാണാന്‍ ഭാഗ്യനായികയും കുടുംബവും, ചിത്രങ്ങള്‍ കാണൂ!!കൂടുതല്‍ വായിക്കൂ

English summary
Kodiyeri Balakrishnan on Vizhinjam contract
Please Wait while comments are loading...