അതിമോഹമാണ് മിസ്റ്റര്‍ കുമ്മനം, കുമ്മനത്തിന്റെ ആ കണ്ടുപിടിത്തം നൂറ്റാണ്ടിലെ തമാശയെന്ന് കോടിയേരി

  • Posted By:
Subscribe to Oneindia Malayalam

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എഴുതിയ തുറന്ന കത്തിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വേണ്ടിവന്നാല്‍ വിമോചന സമരം നടത്തുമെന്നാണ് കുമ്മനത്തിന്റെ കത്തിലെ പ്രധാന ഭീഷണിയെന്ന് കോടിയേരി പറയുന്നു. എന്നാല്‍ എല്‍ഡിഎഫിനെ അധികാര ഭ്രഷ്ടമാക്കി ബിജെപി ഭരണം കൊണ്ടുവരാമെന്ന മോഹം കേരള ജനതയ്ക്ക് ജീവനുള്ളിടത്തോളം കാലം നടക്കില്ലെന്ന് കോടിയേരി മുന്നറിയിപ്പ് നല്‍കുന്നു.

ജനങ്ങളുടെ വിശ്വാസം നാള്‍ക്കുനാള്‍ നേടി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. പിണറായി സര്‍ക്കാര്‍ ഇന്ത്യയ്ക്ക് പുതിയ ദിശാബോധം നല്‍കുകയാണ്. ഈ സര്‍ക്കാരിനെയും എല്‍ഡിഎഫിനെയും സിപിഎമ്മിനെയും ബിജെപി ഭയക്കുകയാണ്- കോടിയേരി പറയുന്നു. ജനരക്ഷാ യാത്രയെ സിപിഎം ഭയക്കുകയാണെന്ന കുമ്മനത്തിന്റെ കണ്ടുപിടിത്തം ഈ നൂറ്റാണ്ടിലെ വലിയ തമാശയാണെന്നും കോടിയേരി പരിഹസിച്ചു.

kummanam3

ജാതിമത വേര്‍തിരിവുണ്ടാക്കുന്ന ഒരു വാക്കുപോലും ജനരക്ഷായാത്രയില്‍ ഇതുവരെ ഉണ്ടായില്ലെന്ന കുമ്മനത്തിന്റ സാക്ഷി പറച്ചില്‍ പെരുംകള്ളമാണെന്ന് കോടിയേരി പറയുന്നു. മുസ്ലീംങ്ങള്‍ക്ക് മാത്രമല്ല, മതനിരപേക്ഷ കേരളത്തേയും അത് ഉറപ്പിക്കുന്ന എല്‍ ഡി എഫ് ഭരണത്തേയും അപകീര്‍ത്തിപ്പെടുത്താനുള്ള സംഘടിതവും ഗൂഢവുമായ യജ്ഞമാണ് ബി ജെ പി ജാഥയിലൂടെ നടത്തുന്നതെന്നും കോടിയരി.

സോളാറിന്റെ മുഖ്യ സൂത്രധാരൻ ഗണേഷ് കുമാർ, സരിതയെ പ്രമുഖർക്ക് പരിചയപ്പെടുത്തി; വെളിപ്പെടുത്തൽ, പരാതി

കേരളത്തില്‍ മതതീവ്രവാദ പ്രവര്‍ത്തനമുണ്ടെന്ന് ആഭ്യന്തര മന്ത്രിയായിരിക്കെ ഞാന്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് കുമ്മനം ചൂണ്ടിക്കാട്ടിയതിനോട് വിയോജിപ്പില്ല. ആര്‍ എസ് എസ്സും എന്‍ ഡി എഫും എന്‍ ഡി എഫിന്റെ പുതുരൂപങ്ങളായ സംഘടനകളും പ്രവര്‍ത്തിക്കുന്നതിനാല്‍ മതതീവ്രവാദ പ്രവര്‍ത്തനത്തെ നിഷേധിക്കാനാവില്ല- കോടിയേരി പറയുന്നു.

ക്രൂര പീഡനം, ഇസ്ലാമായ കാമുകനെ ഹിന്ദുവാക്കണം; സഹികെട്ട് പിണറായിയുടെ നാട്ടുകാരി മതില്‍ചാടി

ന്യൂനപക്ഷ സമുദായങ്ങളുടെ പേരില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ ഭീകരവാദത്തേയും സിപിഐ എം അനുകൂലിക്കുന്നില്ലെന്നും കോടിയേരി.

മതത്തിന്റെ പേരിലുള്ള ഭീകരവാദം തന്നെയാണ് ആര്‍ എസ് എസ്സും ഉയര്‍ത്തുന്നത് എന്ന വസ്തുതയില്‍ നിന്നും ശ്രദ്ധ തിരിക്കാനും ന്യായീകരണം കണ്ടെത്താനുമാണ് ബി ജെ പി ഉദ്ദേശമെന്ന് വ്യക്തമാക്കുന്നതാണ് കുമ്മനത്തിന്റെ തുറന്ന കത്തെന്നാണ് കോടിയേരി പറയുന്നത്. ആര്‍ എസ് എസിനേയും എസ് ഡി പി ഐ യേയും തുറന്ന് എതിര്‍ക്കുന്ന സിപി എം നെ ഉന്മൂലനം ചെയ്യുകയാണ് ബി ജെ പിയുടെ ഉദ്ദേശമെന്ന് ഇപ്പോഴത്തെ പ്രചരണം വ്യക്തമാക്കിയിരിക്കുകയാണെന്നും കോടിയേരി.

English summary
kodiyeri balakrishnan's facebook post reply to kummanam rajasekharan

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്