നിലപാടിൽ ഉറച്ചു നിൽക്കുന്നെന്ന് കോടിയേരി; സൈന്യത്തെ അധിക്ഷേപിച്ചിട്ടില്ല,നിയമം ദുരുപയോഗം ചെയ്യുന്നു

  • By: അക്ഷയ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: സൈനീക നിയമത്തിനെതിരെയുള്ള പരാമർശത്തിൽ ഉറച്ച് നിൽക്കുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പട്ടാളത്തെയല്ല, പട്ടാളനിയമം ദുരുപയോഗം ചെയ്യുന്നതിനെയാണ് താൻ വിമർശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിൽ സൈന്യത്തിന് പ്രത്യേക അധികാരം നേടിക്കൊടുക്കുകയാണ് ആർ എസ് എസിന്റെ ലക്ഷ്യം. സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷങ്ങളിൽ വിഎസിനെ പങ്കെടുപ്പിച്ചില്ലെന്ന വിവാദം അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പങ്കെടുപ്പിക്കേണ്ട ഇടങ്ങളിലെല്ലാം വി.എസിനെ ക്ഷണിച്ചിട്ടുണ്ടെന്നും കോടിയേരി കോഴിക്കോട്ട് പറഞ്ഞു.

Kodiyeri Balakrishnan

രാഷ്ട്രീയ കൊലപാതകങ്ങൾ അരങ്ങു വാഴുന്ന കണ്ണൂരിൽ പട്ടാളത്തെ ഇറക്കിയാൽ നാലാളു കൂടിനിന്നാൽ അനരെ വെടിവെച്ചുകൊല്ലും. സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്നായിരുന്നു കോടിയേരിയുെട പ്രസ്താവന. ഈ പ്രസ്താവന ഉദ്ധരിച്ച് ദ നേഷൻ എന്ന പാകിസ്താൻ പത്രവും ഇന്ത്യൻ സൈന്യത്തിനെതിരെ രംഗത്ത് വന്നിരുന്നു.

English summary
Kodiyeri Balakrishnan sticks on comment against army special power law
Please Wait while comments are loading...