കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിയ്ക്ക് എല്‍ഡിഎഫിലേക്ക് സ്വാഗതം: കൊടിയേരി

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച് രാജി ഭീഷണിമുഴക്കിയിരിക്കുകയാണ് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണിയും മന്ത്രി പിജെ ജോസഫും ചീഫ് വിപ്പ് പിസി ജോര്‍ജും. നവംബര്‍ 13ന് പുറത്തിറക്കിയ ഓഫീസ് മെമ്മറാണ്ടം പിന്‍വലിക്കണമെന്ന ആവശ്യം പരിഹരിക്കാത്തതിനെ തുടര്‍ന്നാണ് ഈ രാജി ഭീഷണി.

എന്തായാലും ഈ വിഷയത്തില്‍ പ്രതിഷേധിച്ച് മാണി മന്ത്രി സ്ഥാനം രാജിവച്ചാലും വഴിയാധാരമാകില്ല. പറഞ്ഞത് മറ്റാരുമല്ല, സി പി എം പോളിറ്റ് ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്ണനാണ്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച് കെ എം മാണി മുന്നണി വിട്ടാല്‍ വഴിയാധാരമാകേണ്ടിവരില്ലെന്നാണ് കൊടിയേരി പറയുന്നത്. മാണിയ്ക്ക് എല്‍ ഡി എഫിലേക്ക് സ്വാഗതമെന്ന്.

kodiyeri

കേരള കോണ്‍ഗ്രസ് കര്‍ഷകമുന്നണിയാണെങ്കില്‍ മുന്നണി വിടണമെന്നും അങ്ങനെ മുന്നണി വിടുന്ന തരത്തില്‍ രാഷ്ട്രീയ തീരുമാനമുണ്ടായാല്‍ സി പി എം അത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്ന് കൊടിയേരി പറഞ്ഞു.

പക്ഷെ സീറ്റ് കിട്ടിയില്ലെന്ന് പറഞ്ഞ് വരുന്നതാകരുത്. കസ്തൂരി രംഗന്‍ വിഷയത്തില്‍ യു പി എ യുടെയും കോണ്‍ഗ്രസിന്റെയും നിലപാടില്‍ പ്രതിഷേധിച്ച് മന്ത്രിസ്ഥാനം രാജിവച്ച് പുറത്തുവരട്ടെ. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയുമൊക്കെ ചേരുന്നുണ്ട്. കേരള കോണ്‍ഗ്രസ് എം നിലപാടറിയിച്ചാല്‍ അതില്‍ ചര്‍ച്ച ചെയ്യാം എന്നാണ് കൊടിയേരി പറയുന്നത്. ഇപ്പോള്‍ ഓഫീസ് മെമ്മറാണ്ടം ഇറക്കിയിരിക്കുന്നത് ആളുകളുടെ കണ്ണില്‍ പൊടിയിടാനാണെന്നും കൊടിയേരി പറഞ്ഞു

English summary
Kodiyeri Balakrishnan welcoming KM Mani to LDF if he resign from minister post to protest against Kasturirangan report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X