'അതൊന്നും ഇവിടെ നടക്കില്ല'; അമിത് ഷായെ പരിഹസിച്ച് കോടിയേരി, മോഹം കേരളത്തിൽ വിലപോവില്ല!!

  • By: അക്ഷയ്
Subscribe to Oneindia Malayalam

തിരുവന്തപുരം: ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ കേരളത്തിൽ വന്ന്, എഴുപത് പ്ലസ് നേടി കേരളം പിടിക്കുമെന്ന് പറഞ്ഞ് പോയ ആളാണ്. ഇപ്പോൾ വരുന്ന പാർലമെന്റ് ഇലക്ഷനിൽ കേരളം പിടിക്കുമെന്ന് പറയാനാണ് വന്നിരിക്കുന്നതതെന്നും പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അമിത് ഷായുടെ മോഹം ഇന്നാട്ടിൽ നടപ്പാവില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഹൈക്കോടതി വിധിയെ എതിർക്കേണ്ടതില്ല; മദ്യനയത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമായില്ല'

കോര്‍പ്പറേറ്റുകളില്‍ നിന്നും ശേഖരിച്ച 1200 കോടി രൂപ, കേരളത്തില്‍ ഒഴുക്കിക്കൊണ്ട് സംഘപരിവാരത്തിന് അടിത്തറ കെട്ടാനാണ് അമിത് ഷായുടെ ശ്രമം. ബി ജെ പിയുടെ ഇത്തരം നീക്കം കണ്ടില്ലെന്ന് നടിക്കുകയാണ് കോൺഗ്രസെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്രത്തിന്റെ പുതിയ വിജ്ഞാപനം വിവരണാതീതം

കേന്ദ്രത്തിന്റെ പുതിയ വിജ്ഞാപനം വിവരണാതീതം

ന്യൂനപക്ഷ വിഭാഗങ്ങളെ എൻ ഡി എയുടെ ഭാഗമാക്കാനായി വരുന്ന അമിത് ഷായുടെ കൈയ്യിലുള്ള കേന്ദ്രത്തിന്റെ പുതിയ വിജ്ഞാപനം രാജ്യത്ത് സൃഷ്ടിച്ച പ്രതിസന്ധി വിവരണാതീതമാണെന്നും കോടിയേരി പറഞ്ഞു.

കോർപ്പറേറ്റുകളിൽ നിന്ന് പണം പിരിക്കുന്നു

കോർപ്പറേറ്റുകളിൽ നിന്ന് പണം പിരിക്കുന്നു

രാജ്യത്തിന്റെ പ്രതിസന്ധി മറികടക്കാൻ കോർപ്പറേറ്റുകളിൽ നിന്ന് പണം വ്യാപകമായി പിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രത്യേക നിയമസഭ സമ്മേളനം

പ്രത്യേക നിയമസഭ സമ്മേളനം

കേരളത്തിലെ എൽ ഡി എഫ് സർക്കാർ കേന്ദ്ര സർക്കാരിന്റെ പുതിയ വിജ്ഞാപനം ജനങ്ങളോടും ഭരണഘടനയോടുമുള്ള വെല്ലുവിളി ആയതുകൊണ്ട് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടുകയാണ്.

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് മിണ്ടാട്ടമില്ല

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് മിണ്ടാട്ടമില്ല

കേരള സർക്കാർ എടുക്കുന്നതുപോലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ എന്തുകൊണ്ട് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ സ്വീകരിക്കുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

കേരളത്തിൽ പണമൊഴുക്കുന്നു

കേരളത്തിൽ പണമൊഴുക്കുന്നു

കോർപ്പറേറ്റുകളിൽ നിന്നും ശേഖരിച്ച 1200 കോടി രൂപ, കേരളത്തിൽ ഒഴുക്കിക്കൊണ്ട് സംഘപരിവാരത്തിന് അടിത്തറ കെട്ടാനാണ് അമിത് ഷായുടെ ശ്രമം.

ജനങ്ങൾ മറുപടി ആഗ്രഹിക്കുന്നു

ബി ജെ പിയുടെ ഇത്തരം നീക്കങ്ങളെ കോൺഗ്രസ് കണ്ടില്ലെന്ന് നടിക്കുകയാണ്. ജനങ്ങൾ മറുപടി ആഗ്രഹിക്കുന്നുണ്ടെന്നും കോടിയേരി തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

English summary
Kodiyeri Balakrishnan's facebook post about Amit Shah's Kerala visit
Please Wait while comments are loading...