കോടിയേരിയുടെ കാര്‍ വിവാദം; സിപിഎം നേതാവ് പാരവെച്ചതോ?; നടപടിയുണ്ടാകും

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ കാരാട്ട് ഫൈസലിന്റെ കാര്‍ ജന ജാഗ്രതാ യാത്രയില്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ നടപടിയുണ്ടായേക്കുമെന്ന് സൂചന. സിപിഎം സംസ്ഥാന സെക്രട്ടറിയെയും യാത്രയെയും വിവാദത്തിലാക്കിയത് പ്രാദേശിക നേതൃത്വത്തിന്റെ വീഴ്ചയാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

അമേരിക്കയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് ഇറാഖിന് ഇറാന്‍ ആത്മീയ നേതാവിന്റെ ഉപദേശം

ഇക്കാര്യത്തില്‍ പാര്‍ട്ടിതല അന്വേഷണത്തിനുശേഷമായിരിക്കും നടപടി. സിപിഎം യാത്ര കൊടുവള്ളിയിലെത്തിയപ്പോഴായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ ഫൈസലിന്റെ മിനി കൂപ്പര്‍ കാറില്‍ യാത്ര ചെയ്തത്. ആരുടെ കാറാണെന്നുള്ള കാര്യം അന്വേഷിക്കേണ്ട ബാധ്യത കോടിയേരിക്കില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്.

photo

പ്രാദേശിക നേതൃത്വമായിരുന്നു ഇക്കാര്യത്തില്‍ ജാഗ്രത കാട്ടേണ്ടിയിരുന്നത്. ഗുരുതരമായ കേസില്‍ ആരോപണ വിധേയനായ ഒരാളുകടെ കാര്‍ തന്നെ പരിപാടിക്കെത്തിച്ചതില്‍ ദുരൂഹതയുണ്ട്. ഏതെങ്കിലും നേതാവ് മനപൂര്‍വം പാര്‍ട്ടിയെ കുഴപ്പത്തിലാക്കിയതാണോയെന്നും നേതൃത്വം പരിശോധിക്കും.

ഫൈസലിന്റെ കാര്‍ തന്നെ പരിപാടിക്കായി സംഘടിപ്പിക്കുകയും അന്നേദിവസം തന്നെ അത് വിവാദമാകുകയും ചെയ്തതില്‍ പാര്‍ട്ടി നേതൃത്വത്തിന് സംശയമുണ്ട്. കാര്‍ വാടയക്കെടുത്തത് ആരാണെന്നകാര്യം ഇതുവരെ പുറത്തുവന്നിട്ടില്ല. വരുംദിവസങ്ങളില്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും ഇത് വലിയ ചര്‍ച്ചയാകുമെന്നുതുകൊണ്ടുതന്നെ ഇതുപോലുള്ള വിഷയങ്ങളില്‍ കൂടുതല്‍ ജാഗ്രത കാട്ടണമെന്ന് പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


English summary
Kodiyeri Balakrishnan's Jana Jagratha Yatra sparks controversy,

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്