വോട്ട് സിപിഎമ്മിന് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

കോഴിക്കോട്: ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ സിപിഎമ്മിലേക്ക് തിരിച്ചെത്താനുള്ള സാധ്യത തെളിയുന്നു. ആര്‍എംപിയെ അതിരൂക്ഷമായി വിമര്‍ശിച്ചും സിപിഎമ്മിനോടുള്ള തന്റെ സ്‌നേഹം തുറന്ന് പറഞ്ഞു കുഞ്ഞനന്തന്‍ നായര്‍ പ്രസ്താവന നടത്തിയിരുന്നു. കുഞ്ഞനന്തന്‍ നായരുടെ പ്രസ്താവനയെ കോടിയേരി ബാലകൃഷ്ണന്‍ സ്വാഗതം ചെയ്തു. പാര്‍ട്ടി വിട്ടവര്‍ തിരികെ എത്തിയാല്‍ തിരിച്ചെടുക്കുമെന്ന് കോടിയെരി വ്യക്തമാക്കി. ഇതോടെയാണ് ഏറെ നാളായി സിപിഎമ്മുമായി അകല്‍ച്ചയിലായിരുന്ന ബര്‍ലിന്‍ കുഞ്ഞനനന്തന്‍ നായരുടെ തിരിച്ച് വരവിന് കളമൊരുങ്ങുന്നത്.
കണ്ണൂരില്‍ പികെ ശ്രീമതിയെയും മറ്റ് മണ്ഡലങ്ങളില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് താനെന്നും കുഞ്ഞനന്തന്‍ നായര്‍. താന്‍ സിപിഎമ്മിന് വോട്ട് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍എംപി കോണ്‍ഗ്രസിന്റെ ബി ഗ്രൂപ്പാണെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ടിപി വധം എന്ന ഒറ്റ അജണ്ട മാത്രമാണ് ആര്‍എംപിയ്ക്കുള്ളതെന്നും കുഞ്ഞനന്തന്‍ നായര്‍.
രമയുടെ ഉപവാസസമരവും യുഡിഎഫുമായുള്ള ഒത്തുകളിയുടെ ഭാഗമായിരുന്നെന്നും കുഞ്ഞനന്തന്‍ നായര്‍. 2005ലാണ് കുഞ്ഞനന്തന്‍നായരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുന്നത്. താന്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തുന്നതിനെക്കുറിച്ച് ചിന്തിച്ച ശേഷം മറുപടിയെന്ന് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു












Click it and Unblock the Notifications