• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടിയേരിക്ക് ഇന്ന് നാട് വിടചൊല്ലും: യച്ചൂരി ഉള്‍പ്പടേയുള്ളവർ കണ്ണൂരിലെത്തി അന്തിമോപചാരം അർപ്പിക്കും

Google Oneindia Malayalam News

കണ്ണൂർ: അന്തരിച്ച സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. പയ്യാമ്പലം കടപ്പുറത്താണ് കേരളത്തിന്റെ മുന്‍ ആഭ്യന്തരമന്ത്രിക്ക് അന്ത്യവിശ്രമം ഒരുക്കുക. സംസ്കാര ചടങ്ങുകള്‍ വൈകീട്ട് മൂന്ന് മണിക്ക് തുടങ്ങും. ചടങ്ങില്‍ ബന്ധുക്കളും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും മന്ത്രിമാരും മാത്രമാണ് പങ്കെടുക്കുക. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാവും സംസ്കാരം.

തലശ്ശേരിയിലെ പൊതു ദർശനത്തിന് ശേഷം മൃതദേഹം ഇന്നലെ രാത്രി പത്തരയോടെ ഈങ്ങയില്‍പ്പീടികയിലെ വീട്ടിലെത്തിച്ചു. രാവിലെ പതിനൊന്ന് മണിവരെ നാട്ടുകാർക്കും ബന്ധുക്കള് അന്ത്യോപചാരം അർപ്പിക്കാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. രാത്രിയിലും സഖാവിനെ ഒരു നോക്ക് കാണാനായി അണമുറിയാത്ത ജനപ്രവാഹമായിരുന്നു കോടിയേരിയിലെ വീട്ടിലേക്ക് എത്തിക്കൊണ്ടിരുന്നത്.

രാവിലെ 11 മണിക്ക് വിലാപയാത്രയായി മൃതദേഹം

രാവിലെ 11 മണിക്ക് വിലാപയാത്രയായി മൃതദേഹം കണ്ണൂർ സി പി എം ജില്ലാ കമ്മിറ്റി ഓഫീസിൽ കൊണ്ടു വരും. വൈകിട്ട് 3 വരെ പാർട്ടി ഓഫീസിലാകും പൊതുദർശനം. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുന്‍ പിബി അംഗം പ്രകാശ് കാരാട്ട് മറ്റ് പിബി അംഗങ്ങളും സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി കണ്ണൂരിലെത്തും.

ഇരട്ടത്താപ്പ്, ദില്‍ഷയ്ക്ക് കുറച്ച് സന്തോഷ് ബ്രഹ്‌മി കൊടുത്താലോന്ന് നിമിഷ: ആളുകള്‍ ഒന്നും മറക്കില്ലഇരട്ടത്താപ്പ്, ദില്‍ഷയ്ക്ക് കുറച്ച് സന്തോഷ് ബ്രഹ്‌മി കൊടുത്താലോന്ന് നിമിഷ: ആളുകള്‍ ഒന്നും മറക്കില്ല

കണ്ണൂർ, തലശേരി , ധർമ്മടം ,മാഹി എന്നിടങ്ങളിൽ

കണ്ണൂർ, തലശേരി , ധർമ്മടം ,മാഹി എന്നിടങ്ങളിൽ ദു:ഖ സൂചകമായി സി പി എം ഹർത്താലിന് അഹ്വാനം ചെയ്തിട്ടുണ്ട്. ഹർത്താല്‍ ആഹ്വാനം ഉണ്ടെങ്കിലും വാഹനങ്ങള്‍ ഓടുന്നതും കടകള്‍ തുറക്കുന്നതും തടയില്ലെന്ന് സി പി എം ജില്ലാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും കാല്‍നടയായിട്ടാവും മൃതദേഹം പയ്യാമ്പലം ശ്മശാനത്തിലേക്ക് എത്തിക്കുക.

പതിനായിരങ്ങളായിരുന്നു ഇന്നലെ തലശ്ശേരി ടൌണ്‍ ഹാളിലേക്ക്

പതിനായിരങ്ങളായിരുന്നു ഇന്നലെ തലശ്ശേരി ടൌണ്‍ ഹാളിലേക്ക് ഒഴുകിയെത്തിയത്. എട്ടുമണിക്കൂറോളം ഇവിടെ പൊതുദർശനം നീണ്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടേയുള്ളവർ മണിക്കൂറുകളോളം ടൌണ്‍ ഹാളിലുണ്ടായിരുന്നു. പിണറായി വിജയൻ പിബി അംഗം, എംഎ ബേബി, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കമുള്ള മുതിർന്ന നേതാക്കൾ കോടിയേരിയിലെ വീട്ടിലേക്ക് എത്തി ഭാര്യ വിനോദിനി മക്കളായ ബിനോയ്, ബിനീഷ് കോടിയേരി എന്നിവരെ നേരില്‍ കണ്ട് ആശ്വസിപ്പിച്ചാണ് ഇന്നലെ മടങ്ങിയത്.

അന്നത്തെ ആ ഉത്തരം വലിയ വിവാദമായി: ആരുടെ കൂടെയും ഒളിച്ചോടി പോകില്ലെന്നും സൂര്യ ജെ മേനോന്‍അന്നത്തെ ആ ഉത്തരം വലിയ വിവാദമായി: ആരുടെ കൂടെയും ഒളിച്ചോടി പോകില്ലെന്നും സൂര്യ ജെ മേനോന്‍

കോടിയേരിക്ക് ആദരാഞ്ജലികള്‍ അർപ്പിക്കാന്‍ കൂത്തുപറമ്പ്

കോടിയേരിക്ക് ആദരാഞ്ജലികള്‍ അർപ്പിക്കാന്‍ കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പനും തലശ്ശേരി ടൗണ്‍ ഹാളിലെത്തിയിരുന്നു. രണ്ടരപ്പതിറ്റാണ്ടിലേറെയായി അവശതയില്‍ കിടക്കയില്‍ കഴിയുന്ന തനിക്ക് താങ്ങായും കരുത്തായും എന്നും ഉണ്ടായിരുന്ന വ്യക്തിയായിരുന്നു കോടിയേറിയെന്ന് പുഷ്പന്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം കഴിഞ്ഞ മാര്‍ച്ചിലും കോടിയേരി ബാലകൃഷ്ണന്‍ പുഷ്പനെ ചൊക്ലിയിലെ വീട്ടിലെത്തി കണ്ടിരുന്നു.

English summary
Kodiyeri will bid farewell to the nation today: People from Yachuri will reach Kannur to pay their last respects.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X