മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് സംവരണം; ഭരണഘടന ലംഘനമില്ല, നിലപാട് വ്യക്തമാക്കി കോടിയേരി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംവരണം അട്ടിമറിക്കുന്നു എന്നൊക്കെ പറഞ്ഞ് ചിലർ നടത്തുന്ന പ്രഹസനങ്ങൾ കഥയറിയാതെ ആട്ടം കാണുന്നവരെപ്പോലെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംവരണം സംബന്ധിച്ച് സിപിഐ എം നിലപാട് സുവ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ദേവസ്വം ബോര്‍ഡിലെ സംവരണത്തിലൂടെ പാവപ്പെട്ടവരുടെ ഐക്യമാണ് ലക്ഷ്യമിടുന്നത്. ഇത് എന്‍എസ്എസിന്റെയോ എസ്എന്‍ഡിപിയുടെയോ നിലപാടല്ല. നിലവിലുള്ള സംവരണരീതി നിലനിര്‍ത്തിക്കൊണ്ട് മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം നല്‍കണമെന്നാണ് പാര്‍ടി നിലപാടെനന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ടിനെതിരെ ബിജെപി എതിര്‍പ്പുമായി വന്നു. എന്നാല്‍ സിപിഐ എം നടപ്പാക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെയാണ് 27 ശതമാനം സംവരണം പിന്നോക്കവിഭാഗങ്ങള്‍ക്കു ലഭിച്ചത്. 1990ല്‍ ഇതുസംബന്ധിച്ച ചര്‍ച്ചകളില്‍ പങ്കെടുത്ത് മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കണമെന്ന് സിപിഐ എം പറഞ്ഞു. 1991ലെ തെരഞ്ഞെടുപ്പിലും ഇതേ നിലപാടാണ് സ്വീകരിച്ചത്. ദേവസ്വം ബോര്‍ഡില്‍ ഇതുവരെ പിന്നോക്കവിഭാഗങ്ങള്‍ക്ക് സംവരണം ലഭിച്ചിരുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ സംവരണം ഇല്ലാത്ത മേഖലയില്‍ അത് കൊണ്ടുവരികയാണ് ചെയ്തത്. പി എസ് സി മാതൃകയിൽ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിയമനം നടപ്പാക്കിയപ്പോള്‍ മുസ്ളിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുള്ള 18 ശതമാനം സംവരണം ആര്‍ക്കു കൊടുക്കണമെന്നത് പരിഗണിച്ചു. ഇത് പൊതുവിഭാഗത്തിലേക്കു പോയാല്‍ പൊതുക്വോട്ട 68 ശതമാനമാകും. അതുകൊണ്ട് പിന്നോക്കസമുദായത്തിനകത്ത് സംവരണതോത് ഉയര്‍ത്താന്‍ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഈഴവ സമുദായത്തിന് 14 ശതമാനം 17 ശതമാനമായി

ഈഴവ സമുദായത്തിന് 14 ശതമാനം 17 ശതമാനമായി

ഈഴവസമുദായത്തിന് 14 ശതമാനം സംവരണമായിരുന്നത് സര്‍ക്കാര്‍ നടപടിയിലൂടെ 17 ശതമാനമായി. എസ് സി, എസ് ടി വിഭാഗങ്ങൾക്ക് 10 ശതമാനമായിരുന്നത് 12 ശതമാനം ആയി. മറ്റ് പിന്നോക്കവിഭാഗങ്ങള്‍ക്ക് മൂന്നുശതമാനമായിരുന്നത് ആറു ശതമാനവുമായി. 10 ശതമാനം മുന്നോക്കവിഭാഗത്തിലെ ഏറ്റവും പിന്നോക്കവിഭാഗക്കാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചു. ഈ നടപടിയില്‍ ഭരണഘടനാ ലംഘനമില്ല.
ഇത്തരം വസ്തുതകൾ മറച്ചുവെച്ച് സംവരണം അട്ടിമറിച്ചെന്ന് പറഞ്ഞ് സാമുദായിക ധ്രുവീകരണം നടത്താനുള്ള ചില സംഘടനകളുടെ ശ്രമങ്ങളില്‍ ജനങ്ങള്‍ പെട്ടുപോകരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

പ്രകടന പത്രികയിലെ കാര്യം

പ്രകടന പത്രികയിലെ കാര്യം

സാമ്പത്തിക സംവരണം നടപ്പിലാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ഇതുവരെ മുന്നോക്കക്കാരുടെ വോട്ട് വാങ്ങി പറ്റിച്ച യുഡിഎഫിനുള്ള മറുപടിയായിരുന്നുവെന്ന് കേരള കോൺഗ്രസ് (ബി) ചെയർമാൻ ആർ ബാലകൃഷ്ണ പിള്ള കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എല്‍ഡിഎഫ് നടപ്പിലാക്കിയത് അവരുടെ പ്രകടന പത്രികയിലുള്ള കാര്യമാണ്. യു.ഡി.എഫും സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട് പ്രകടന പത്രികയില്‍ വാഗ്ദാനങ്ങല്‍ നൽകിയിരുന്നു. പക്ഷേ അത് നടപ്പിലാക്കിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

എന്‍എസ്എസിനുള്ള സമ്മാനമല്ല

എന്‍എസ്എസിനുള്ള സമ്മാനമല്ല

ഇത് എന്‍എസ്എസിനുള്ള സമ്മാനമാണെന്ന് പറയുന്നതില്‍ ശരിയല്ലെന്നും സാമ്പത്തികമായി പിന്നോക്കം ലഭിക്കുന്ന മറ്റ് മുന്നോക്കക്കാര്‍ക്കും ഇതിന്റെ ഉപകാരം ലഭിക്കുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞിരുന്നു. സാമ്പത്തിക സംവരണം സാമൂഹിക നീതിയുടെ ഭാഗമാണ്. സാമൂഹിക നീതിയെന്നത് എല്ലാവര്‍ക്കും ലഭിക്കേണ്ട നീതിയെന്നതാണ്. ഇതിനെ എതിര്‍ക്കുന്നവര്‍ കാര്യങ്ങള്‍ പഠിച്ചിട്ട് വേണം പ്രക്ഷോഭം സംഘടിപ്പിക്കാനെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആര്‍ക്ക് വേണ്ടിയും നീക്കി വെച്ച സംവരണം വെട്ടിച്ചുരുക്കിയോ എടുത്ത് കളഞ്ഞോ അല്ല കേരള സര്‍ക്കാര്‍ സാമ്പത്തിക സംവരണം നടപ്പിലാക്കിയത്. മറിച്ച് ഒരു നിശ്ചിത ശതമാനം ആളുകള്‍ക്കായി പുതിയ സംവരണം ഏര്‍പ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എൻഎസ്എസുകാരുടെ ആവശ്യത്തിന് ആവേശം പകരും

എൻഎസ്എസുകാരുടെ ആവശ്യത്തിന് ആവേശം പകരും

കേരളത്തിലെ പിന്നാക്ക ജനവിഭാഗത്തിന് കൈത്താങ്ങായി നിന്ന സംവരണമില്ലാതാക്കാൻ ദേശീയ തലത്തിൽ ബിജെപിയും കേരളത്തിൽ സിപിഎമ്മും കുടില തന്ത്രങ്ങൾ മെനയുന്നു എന്ന വാദവുമായി നിരവദി പേർ രംഗത്തെത്തിയിരുന്നു. ദേവസ്വം ബോർഡിലെ നിയമനങ്ങളിൽ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്താനുള്ള ഇടതുമുന്നണി സർക്കാരിന്റെ തീരുമാനം ഒരേസമയം മുന്നാക്ക സമുദായങ്ങളെ സന്തോഷിപ്പിക്കാനും സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണമെന്ന എൻഎസ്എസുകാരുടെ ആവശ്യത്തിന് ആവേശം പകരാനും മാത്രമുള്ളതാണെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലപാട് വ്യക്തമാക്കികൊണ്ട് സിപിഎം സംസ്ഥാന സെക്രടറി രംഗത്ത് വന്നിരിക്കുന്നത്.

English summary
Kodiyeri Balakrishnan's facebook post about economic reservation

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്