കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളി കാര്യമായി; കൊടുവള്ളി എംഎല്‍എയ്‌ക്കെതിരെ വധഭീഷണിയെന്ന പരാതിയില്‍ 25 പേര്‍ക്കെതിരെ കേസെടുത്തു

Google Oneindia Malayalam News

കോഴിക്കോട്: വധഭീഷണി മുഴിക്കയെന്ന എം എല്‍ എയുടെ പരാതിയില്‍ 25 പേര്‍ക്കെതിരെ കൊടുവള്ളി പോലീസ് കേസെടുത്തു. ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയെന്നും സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തിപ്പെടുത്തുയെന്നുമുള്ള കൊടുവള്ളി നിയോജകമണ്ഡലം എം.എല്‍.എ കാരാട്ട് റസാഖിന്റെ പരാതിയിലാണ് 25 പേര്‍ക്കെതിരേ പോലീസ് കേസെടുത്തത്. വിവിധ പ്രദേശങ്ങളിലുള്ള ഇവരെ പോലീസ് തിരിച്ചറിയുകയും കൊടുവള്ളി പോലീസ് സ്റ്റേഷനില്‍ ഹാജരാവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. പലരില്‍നിന്നും ഇതിനകം മൊഴിയെടുത്തു കഴിഞ്ഞു.

 karat-razak

എംഎല്‍എ വെള്ളിയാഴ്ചയാണ് കൊടുവള്ളി പോലീസില്‍ പരാതി നല്‍കിയത്. താന്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ ഒരു ഭാഗം എഡിറ്റ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വീഡിയോക്ലിപ്പുകള്‍ പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുപത്തഞ്ചോളം ഫോണുകളില്‍ നിന്നായി തന്റെ ഫോണിലേക്ക് വധഭീഷണി മുഴക്കിയും അസഭ്യവര്‍ഷം നടത്തിയും കോളുകള്‍ വന്നതെന്നാണ് എം.എല്‍.എ പരാതിയില്‍ പറയുന്നത്. എം.എല്‍.എയുടെ സ്വകാര്യ ഫോണ്‍ നമ്പറടക്കമുള്ള മൂന്ന് ഫോണിലേക്കും നിരവധി തവണയാണ് ഇത്തരം കോളുകള്‍ വന്നത്. ഫോണ്‍ പരിശോധിച്ചതിനെ തുടര്‍ന്ന് പരാതിയില്‍ പരാമര്‍ശിച്ച ചിലരെ കഴിഞ്ഞ ദിവസം വിളിച്ചു വരുത്തി പോലീസ് മൊഴിയെടുത്തിരുന്നു.

പ്രാർത്ഥിച്ചെടുത്ത ഒരു തീരുമാനം! ഇറാഖിൽ കുടുങ്ങിയ 46 മലയാളി നഴ്സുമാരെ രക്ഷപ്പെടുത്തിയ അനുഭവംപ്രാർത്ഥിച്ചെടുത്ത ഒരു തീരുമാനം! ഇറാഖിൽ കുടുങ്ങിയ 46 മലയാളി നഴ്സുമാരെ രക്ഷപ്പെടുത്തിയ അനുഭവം

കുടുംബശ്രീയുടെ ബ്രസ്റ്റ് ക്യാന്‍സര്‍ ബ്രിഗേഡിന് ഇനി റെസിഡന്റ്‌സ് അസോസിയേഷനുകളുടെ പങ്കാളിത്തംകുടുംബശ്രീയുടെ ബ്രസ്റ്റ് ക്യാന്‍സര്‍ ബ്രിഗേഡിന് ഇനി റെസിഡന്റ്‌സ് അസോസിയേഷനുകളുടെ പങ്കാളിത്തം

English summary
koduvally MLA threatening to murder issue police filed case against 25 people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X