കോടിയേരി ഇടപെട്ടിട്ടും അന്‍വര്‍ എംഎല്‍എ തട്ടിയെടുത്ത ഇടത് സഹയാത്രികന്റെ പണം തിരിച്ചുമേടിക്കാന്‍ സാധിച്ചില്ല

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എ തട്ടിയെടുത്ത 50ലക്ഷം രൂപ തിരിച്ചുമേടിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പോലും ഇടപെട്ടിട്ടും തിരിച്ചു മേടിച്ചു നല്‍കാന്‍ സാധിച്ചില്ല.
പാര്‍ട്ടിക്കും അന്‍വറിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെന്നു കണ്ടതോടെ പണം നഷ്ടപ്പെട്ട ഇടത് സഹയാത്രികനായ പ്രവാസി കോടതിയെ സമീപിക്കുകയും കോടതിയുടെ നിര്‍ദ്ദേശ പ്രകാരം മഞ്ചേരി പോലീസ് അന്‍വറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

അങ്ങനെ ദിലീപും അത് കണ്ടു... കണ്ട് തൃപ്തിപ്പെട്ടു; ഇനി ആത്മവിശ്വാസത്തോടെ അഭിനയം

കര്‍ണാടകയില്‍ ക്വാറി ബിസിനസില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് 50 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ മഞ്ചേരി പോലീസ് കേസ് രജിസ്റ്റര്‍ചെയ്തത്. ഐ.പി.സി സെക്ഷന്‍ 420പ്രകാരം വഞ്ചനാകുറ്റത്തിനാണ് കേസെടുത്തത്.

മലപ്പുറം പട്ടര്‍ക്കടവ് നടുത്തൊടി സലീം നല്‍കിയ ഹര്‍ജിയില്‍ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പോലീസ് ഇന്നലെ കേസ് രജിസ്റ്റര്‍ചെയ്തത്.

1


ഇടതുപക്ഷ സഹയാത്രികനായ അബുദാബിയില്‍ ഓയില്‍ കമ്പനിയില്‍ എന്‍ജിനീയറായ സലീം പണം കിട്ടാത്തതിനെ തുടര്‍ന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരാതി നല്‍കുകയും കേന്ദ്ര കമ്മിറ്റി അംഗം എ.വിജയരാഘവനും സി.പി.എം ജില്ലാ കമ്മിറ്റിയും പലതവണ ഇടപെട്ടിട്ടും പണം ലഭിക്കാതെ വന്നതോടെയാണ് കോടതിയെ സമീപിച്ചത്.

2

മംഗലാപുരം ബല്‍ത്തങ്ങാടി തണ്ണീര്‍പന്തല്‍ പഞ്ചായത്തില്‍ മലോടത്ത്കരായ എന്ന സ്ഥലത്ത് നടത്തിവന്ന കെ.ഇ സ്‌റ്റോണ്‍ ക്രഷര്‍ എന്ന സ്ഥാപനം വിലക്കുവാങ്ങിയെന്നും 50ലക്ഷം നല്‍കിയാല്‍ 10ശതമാനം ഷെയറും മാസം അരലക്ഷം വീതം ലാഭവിഹിതം നല്‍കാമെന്നും പറഞ്ഞാണ് അന്‍വര്‍ കെണിയില്‍ വീഴ്ത്തിയതെന്ന് പറയുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
kodyeri also interfered but couldnt get the money back from anwar mla

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്