• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോട്ടോർ വാഹന വകുപ്പിനെ വെല്ലുവിളിച്ച് ബസ് ഉടമകൾ; ലൈസൻസ് 2 മാസത്തേക്കേ റദ്ദാക്കാൻ കഴിയൂ...

കൊല്ലം: അഞ്ചല്‍ സ്‌കൂളില്‍ അഭ്യാസ പ്രകടനം നടത്തി നടപടി നേരിട്ട ബസിന്റെ ഉടമകള്‍ മോട്ടോര്‍വാഹന വകുപ്പിനെ വെല്ലുവിളിച്ച് രംഗത്തെന്ന് വാർത്തകൾ. മാതൃഭൂമിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. വാടകയ്ക്ക് എടുത്ത ടൂറിസ്റ്റ് ബസ് സ്കൂൾ വളപ്പിൽ അപകടകരമായി ഓടിച്ച് അഭ്യാസ പ്രകടനം നടത്തി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പ് നടപടി എടുക്കുകയയിരുന്നു.

ഇതിന് പിന്നാലെയാണ് വെല്ലുവിളിയുമായ ബസുടമകൾ രംഗത്തെത്തിയത്. അഞ്ചല്‍ സ്‌കൂളില്‍ അഭ്യാസ പ്രകടനം നടത്തി നടപടി നേരിട്ട ബസിന്റെ ഉടമകളാണ് മോട്ടോർ വാഹന വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. അപകടകരമായി വാഹനം ഓടിച്ച ഡ്രൈവര്‍മാരുടെ ലൈസന്‍സ് രണ്ടുമാസത്തേക്ക് മാത്രമേ റദ്ദാക്കാന്‍ സാധിക്കൂവെന്നും രണ്ടുമാസം കഴിഞ്ഞാല്‍ ഇവര്‍ തന്നെ ബസുകള്‍ ഓടിക്കുമെന്നും പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് വന്നിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ്

നടപടി നേരിട്ട ലൂമിയര്‍ ബസിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് വെല്ലുവിളിയുടെ സ്വരത്തിലുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. വിവാദങ്ങളെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ബസ്സുകളില്‍ പരിശോധന നടത്തിയിരുന്നു. ഇതിലെ സ്പീക്കറുകളും ലൈറ്റ് സെറ്റിങ്ങുകളുമുള്‍പ്പെടെയുള്ള അധികമായി ഘടിപ്പിച്ചിരുന്ന സംവിധാനങ്ങൾ ബസുടമകൾ അഴിച്ചുമാറ്റിയിരുന്നു.

വെല്ലുവിളിയുമായി ഉടമകൾ

വെല്ലുവിളിയുമായി ഉടമകൾ

ഇതേ ആളുകൾ തന്നെയാണ് ഇപ്പോൾ മോട്ടോർവാഹന വകുപ്പിനെ വെല്ലുവിളിച്ച് രംഗത്ത് വന്നിരിക്കുന്നത്. ബസിലെ ഡ്രൈവര്‍മാരുടെ വാഹനം ഓടിച്ചുള്ള പരിചയം വളരെ വലുതാണ്. രണ്ടുമാസത്തിന് ശേഷം അവര്‍ തന്നെ ഈ ബസുകള്‍ ഓടിക്കുമെന്നും ബസുടമകള്‍ ഫേസ്ബുക്ക് പേജിൽ പറയുന്നു. ഓടുന്ന വണ്ടിയില്‍ നിന്ന് ചാടിയിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന്റെ പിന്നാലെയാണ് ലൂമിയര്‍ ബസിലെ ഡ്രൈവറിനെതിരെ നടപടിയെടുത്തത്.

അഞ്ച് ബസുകളുടെ ഫിറ്റ്നസ്

അഞ്ച് ബസുകളുടെ ഫിറ്റ്നസ്

കൊല്ലം ജില്ലയിലെ അഞ്ച് ബസുകളുടെ ഫിറ്റ്‌നസാണ് റദ്ദാക്കിയിരിക്കുന്നത്. ഇതിന് പുറമെ ശബ്ദ സംവിധാനവും ലൈറ്റ് സംവിധാനവും അനുവദനീയമായതിലും കൂടുതല്‍ ഉപയോഗിച്ച 55 ബസുകൾക്ക് പിഴയീടാക്കുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയും വാട്സ് ആപ്പ് കൂട്ടായ്മകളിലൂടെയുമാണ് ദൃശ്യങ്ങള്‍ പ്രചരിച്ചത്. ഇതോടെ നടപടികളുമായി മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തുകയായിരുന്നു. സ്കൂളിന് എതിർവശത്തുള്ള മൈതാനത്ത് രക്ഷിതാക്കളും അധ്യാപകരും കുട്ടികളും കാത്തുനിൽക്കുമ്പോൾ ബസും കാറും ബൈക്കുകളും ചേർന്നു റേസ് ട്രാക്കിലെ പോലെ ചുറ്റിക്കറങ്ങി പൊടിപാറിച്ചു പ്രകടനം നടത്തുകയായിരുന്നു.

അമിത വേഗത്തിലുള്ള പ്രകടനം

അമിത വേഗത്തിലുള്ള പ്രകടനം

സംഘത്തിലെ ഒരു പെൺകുട്ടി കാറിന്റെ സൺറൂഫിനുള്ളിലൂടെ പുറത്തേക്കു തലയിട്ട് കൊടി പാറിക്കുന്നതും പിന്നീട് ഇതേ പെൺകുട്ടി തന്നെ സൂപ്പർ ബൈക്ക് ഓടിക്കുന്നതും മോട്ടർവാഹന വകുപ്പിനു ലഭിച്ച വിഡിയോയിലുണ്ടായിരുന്നു. ബസിന്റെ അമിത വേഗത്തിലുള്ള പ്രകടനം കണ്ടു പേടിയാകുന്നുവെന്നും സഹപാഠിയോടു മാറിനിൽക്കാൻ പറയുന്നതും പുറത്ത് വന്ന വീഡിയോയിൽ കേൾക്കാൻ സാധിക്കും. ഹയർ സെക്കൻഡറി വിദ്യാർഥികളുമായി കൊടൈക്കനാലിലേക്കു യാത്ര തിരിക്കും മുൻപ് ചൊവ്വ മൂന്നു മണിയോടെയാണ് അപകടകരമായ പ്രകടനങ്ങൾ അരങ്ങേറിയത്.

English summary
Kollam Anchal bus incident; Facebook post against Motor Vehicle Department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X