കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂരജ് നേരത്തെ വീട്ടിലെത്തി, നിര്‍ബന്ധിച്ച് ഉത്രയെ ജ്യൂസ് കുടിപ്പിച്ചു, ഇടതുകൈയ്യില്‍... അനക്കമില്ല!

Google Oneindia Malayalam News

അഞ്ചല്‍: ഉത്രയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തുന്നു. കഴിഞ്ഞ ദിവസമാണ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടുപ്പിച്ച് കൊലപ്പെടുത്തിയ അഞ്ചല്‍ സ്വദേശി ഉത്രയുടെ ഭര്‍ത്താവ് സൂരജിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഉത്രയെ കൊല്ലാനായി ആ ദിവസം രാത്രി നേരത്തെ വീട്ടിലെത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ഉത്രയുടെ വീട്ടുകാരും ഉറപ്പിച്ച് പറയുന്നു. അതേസമയം ഉത്രയെ പാമ്പിനെ കൊണ്ട് കൊത്തിക്കുന്ന സമയത്ത് കുഞ്ഞിനേയും കൊണ്ട് സൂരജിന്റെ അമ്മ മാറിനിന്നതായി സൂചനയുണ്ടായിരുന്നു കുട്ടിയെ എറണാകുളത്തേക്ക് കൊണ്ടുപോയെന്നായിരുന്നു സൂരജിന്റെ ബന്ധുക്കള്‍ പറഞ്ഞിരുന്നത്.

സംഭവിച്ചത് ഇങ്ങനെ

സംഭവിച്ചത് ഇങ്ങനെ

ഉത്രയ്ക്ക് ആദ്യമായി പാമ്പ് കടിയേല്‍ക്കുന്നത് മാര്‍ച്ച് രണ്ടാം തീയതി ആയിരുന്നു. വീടിന് പുറത്ത് ഇറങ്ങിയപ്പോള്‍ പാമ്പ് കൊത്തിയെന്നും വേദനയ്ക്ക് മരുന്ന് നല്‍കിയെന്നും സൂരജ് മറ്റുള്ളവരെ പറഞ്ഞ് വിശ്വസിപ്പിച്ചു. പാമ്പ് കൊത്തിയ വേദന കൊണ്ട് പുളഞ്ഞിട്ടും ഉത്രയെ ആശുപത്രിയില്‍ എത്തിക്കാന്‍ സൂരജ് തയ്യാറായില്ല. നാഡീമിടിപ്പ് കുറഞ്ഞതോടെയാണ് പുലര്‍ച്ചെ മൂന്ന് മണിക്ക് അടൂരിലെ ആശുപത്രിയില്‍ ഉത്രയെ എത്തിച്ചത്.

പിന്നാലെ മാതാപിതാക്കളെത്തി

പിന്നാലെ മാതാപിതാക്കളെത്തി

ഉത്രയുടെ മാതാപിതാക്കള്‍ മകള്‍ക്ക് പാമ്പു കടിയേറ്റെന്ന് അറിഞ്ഞ് എത്തിയതോടെയാണ് മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ തുടങ്ങിയത്. സൂരജിന്റെ ആദ്യ ശ്രമം ഇങ്ങനെയാണ് പാളിയത്. വീട്ടില്‍ വളരെ നല്ല സ്വഭാവമായിരുന്നു സൂരജ് പ്രകടിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോള്‍ പൊട്ടിക്കരഞ്ഞ സൂരജ്, പോലീസ് വാഹനത്തില്‍ കൂസലില്ലാതെയാണ് ഇരുന്നത്. ഇതു തന്നെ ക്രിമിനല്‍ സ്വഭാവം കാണിക്കുന്നതായിരുന്നു.

അന്ന് നേരത്തെ വീട്ടിലെത്തി

അന്ന് നേരത്തെ വീട്ടിലെത്തി

മുറിവ് ഡ്രസ് ചെയ്യുന്നതിന്റെ തലേദിവസങ്ങളില്‍ സൂരജ് നേരത്തെ വീട്ടിലെത്താറുണ്ട്. മെയ് എട്ടാം തീയതിയാണ് ഉത്രയെ വീണ്ടും ആശുപത്രിയില്‍ ത്തെിക്കുന്നത്. സൂരജ് ആ ദിവസം ഒരുക്കല്‍ കൂടി നേരത്തെയെത്തിയിരുന്നു. രാത്രിയില്‍ വീട്ടിലുള്ള എല്ലാവര്‍ക്കും ജ്യൂസ് ഉണ്ടാക്കി നല്‍കി. സൂരജിന്റെ പങ്ക് കൂടി ഉത്രയെ കൊണ്ട് നിര്‍ബന്ധിച്ച് കുടിപ്പിക്കുകയായിരുന്നു.

ഇടത് കൈയ്യില്‍

ഇടത് കൈയ്യില്‍

രാത്രി ഒരു മണിയോടെ ഉത്രയുടെ ഇടത് കൈത്തണ്ടയിലാണ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ചത്. തലവേദനിക്കുന്നു എന്ന് പറഞ്ഞ ഉത്രയ്ക്ക് താന്‍ ചില മരുന്നുകള്‍ നല്‍കിയതായി സൂരജ് സമ്മതിച്ചു. തുടര്‍ന്ന് ആ രാത്രി മുഴുവന്‍ ഉത്രക്കൊപ്പം അതേ മുറിയില്‍ കഴിഞ്ഞു. ആറ് മണിക്ക് ശേഷം അമ്മ മണിമേഖല ചെന്ന് വിളിക്കുമ്പോള്‍ ഉത്രയ്ക്ക് അനക്കമില്ലായിരുന്നു. രക്തസമ്മര്‍ദം കുറഞ്ഞതാണെന്ന് കരുതിയാണ് താനും മകനും ചേര്‍ന്ന് മകളെ ആശുപത്രിയില്‍ കൊണ്ടുപോയതെന്ന് പിതാവ് വിജയസേനന്‍ പറഞ്ഞു.

ആദ്യ ശ്രമം

ആദ്യ ശ്രമം

ഉത്രയെ കൊലപ്പെടുത്താനുള്ള ആദ്യ ശ്രമത്തില്‍ പാമ്പിനെ ഉപയോഗിച്ച് എലിയെ കടിപ്പിച്ചാണ് സൂരജ് ഗുണനിലവാരം ഉറപ്പിച്ചത്. പാമ്പിനെ കൈകാര്യം ചെയ്യേണ്ട വിധം യുട്യൂബില്‍ നിന്നും പാമ്പാട്ടിയില്‍ നിന്നും പരിശീലനം നേടുകയും ചെയ്തതായി പോലീസ് പറഞ്ഞു. കൈകളുടെ വേഗത ഉള്‍പ്പെടെയുള്ള കാരങ്ങള്‍ പാമ്പാട്ടി സുരേഷില്‍ നിന്നും യുട്യൂബില്‍ നിന്നുമാണ് ലഭിച്ചത്. പതിനായിരം രൂപയ്ക്കാണ് സുരേഷില്‍ നിന്ന് അണലിയെ സൂരജ് വാങ്ങിയത്. തുടര്‍ന്നാണ് എലിയെ കടിപ്പിച്ച് പരീക്ഷണം നടത്തിയത്.

പരീക്ഷണം ഇങ്ങനെ

പരീക്ഷണം ഇങ്ങനെ

വീട്ടിലെ പടിക്കെട്ടിന് മുകളിലാണ് പാമ്പിനെ ആദ്യമിട്ടത്. ഇത് മൂന്ന് മാസം മുമ്പായിരുന്നു. വീടിനുള്ളില്‍ ഉത്ര പാമ്പിനെ കണ്ടതോടെ സൂരജ് ചാക്കിലാക്കി ഇതിനെ എടുത്ത് കൊണ്ടുപോവുകയായിരുന്നു. മാര്‍ച്ച് രണ്ടിനാണ് ഇതേ പാമ്പ് ഉത്രയെ കാലില്‍ കടിക്കുന്നത്. എന്നാല്‍ അദ്ഭുതകരമായി ഉത്ര രക്ഷപ്പെടുകയായിരുന്നു. വേദന തോന്നാതിരുന്നതിനാലാണ് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വൈകിയതെന്നായിരുന്നു സൂരജ് മൊഴി നല്‍കി. അണലി കടിച്ചാല്‍ അതിശക്തമായ വേദനയുണ്ടാകും. ഇതാണ് പിന്നീട് സൂരജിനെ കേസില്‍ കുടുക്കാന്‍ സഹായകരമായത്.

Recommended Video

cmsvideo
Uthra Wedding Video: കണ്ണ് നനയിക്കും ഈ വിവാഹ വീഡിയോ | Oneindia Malayalam
കൊടും കുറ്റവാളി

കൊടും കുറ്റവാളി

സൂരജ് ഒപ്പമുള്ളപ്പോഴായിരുന്നു രണ്ട് തവണയും ഉത്രയെ പാമ്പ് കടിച്ചത്. ഉത്ര മരിക്കുമ്പോള്‍ തൊട്ടടുത്ത കിടക്കയിലിരുന്ന് ഇത് കാണുകയായിരുന്നു സൂരജ്. പിറ്റേന്ന് പതിവിലും നേരത്തെ സൂരജ് പ്രഭാതകൃത്യങ്ങള്‍ക്കായി മുറിക്ക് പുറത്തിറങ്ങി. തുടര്‍ന്നാണ് ഉത്ര മരിച്ചതായി സ്ഥിരീകരിച്ചത്. സൂരജ് നിലവിളി കേട്ടെങ്കിലും പതിയെയാണ് മുറിയില്‍ എത്തിയത്. ആശുപത്രിയില്‍ നിന്ന് മടങ്ങിയെത്തിയ സൂരജും ഉത്രയുടെ സഹോദരന്‍ വിഷ്ണുവും ചേര്‍ന്ന് മുറി പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്. ഇവര്‍ താമസിക്കുന്ന എസി റൂമിന്റെ വാതിലുകള്‍ തുറന്നിടാറില്ല. എന്നിട്ടും പാമ്പെങ്ങനെ വന്നു എന്ന ചോദ്യമാണ് സൂരജിനെ കുടുക്കിയത്.

സൂരജിന്റെ കുരുക്ക് മുറുക്കാൻ വാവ സുരേഷ്, കേസിൽ സാക്ഷിയാകും; പൊലീസിന്റെ നിര്‍ണായക നീക്കത്തിന് പിന്നിൽസൂരജിന്റെ കുരുക്ക് മുറുക്കാൻ വാവ സുരേഷ്, കേസിൽ സാക്ഷിയാകും; പൊലീസിന്റെ നിര്‍ണായക നീക്കത്തിന് പിന്നിൽ

English summary
uthra murder; husband sooraj's own statements leads to his arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X