കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്നേ ചെയ്യേണ്ടതായിരുന്നു, ആശുപത്രിയില്‍ സംഭവിച്ചത്....ഉത്രയുടെ സഹോദരന്‍ പറയുന്നു, പാമ്പിനെ കൈമാറ്റം

Google Oneindia Malayalam News

കൊല്ലം: ഉത്രയുടെ മരണത്തില്‍ സൂരജിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുകളുമായി സഹോദരന്‍ വിഷു. തന്നെ ഈ കേസില്‍ കുടുക്കാന്‍ നോക്കിയയാളാണ് സൂരജമെന്നും, അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ കേസില്‍ പങ്കുണ്ടെന്നും വിഷു പറഞ്ഞു. അതേസമയം കേസില്‍ സൂരജിനുള്ള കുരുക്ക് മുറുകി കൊണ്ടിരിക്കുകയാണ്. പാമ്പിനെ കൈമാറിയത് അടക്കമുള്ള കാര്യങ്ങള്‍ പോലീസിന് മുമ്പില്‍ സൂരജ് ഏറ്റുപറഞ്ഞു. തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴായിരുന്നു കുറ്റസമ്മതം. ശാസ്ത്രീയ തെളിവ് നിരത്തി സൂരജിന് ഏറ്റവും കടുത്ത ശിക്ഷ തന്നെ വാങ്ങി നല്‍കാനാണ് പോലീസിന്റെ ശ്രമം.

തന്നെ കുടുക്കാന്‍ നോക്കി

തന്നെ കുടുക്കാന്‍ നോക്കി

ഉത്രയുടെ മരണത്തില്‍ വിഷുവിന് പങ്കുണ്ടെന്ന് ആരോപിച്ച് സൂരജ് പരാതി നല്‍കിയിരുന്നു. സൂരജും ബന്ധുക്കളും ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വിഷു പറയുന്നു. വിഷുവും ഉത്രയും തമ്മില്‍ സ്വത്ത് വിഷയത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും, വിവാഹശേഷം വിഷു ഉത്രയോട് ഫോണില്‍ പോലും സംസാരിക്കാറില്ലെന്നുമാണ് സൂരജിന്റെ സഹോദരി സൂര്യയടക്കം പറഞ്ഞിരുന്നത്. ഉത്ര മരിച്ച ദിവസം മുറിയുടെ ജനാല തുറന്നിട്ടതും പാമ്പിനെ പിടിച്ചപ്പോള്‍ കൊന്നതുമൊക്കെ വിഷുവാണെന്നും സൂര്യ പറഞ്ഞിരുന്നു.

അവര്‍ മറച്ചുവെക്കുന്നു

അവര്‍ മറച്ചുവെക്കുന്നു

ഈ ആരോപണങ്ങളെ കുറിച്ച് എനിക്കൊന്നും പറയാനില്ല. ഞാനാണ് ഉത്രയെ കൊന്നതെന്ന് കേസ് കൊടുത്തവരാണ്. അവര്‍ എല്ലാം മറച്ചുവെക്കാനാണ് ഇത് ചെയ്തത്. അവളെ ആദ്യം പാമ്പ് കടിച്ചപ്പോള്‍ മുതല്‍ അവള്‍ക്കൊപ്പം ഞാന്‍ ആശുപത്രിയിലുണ്ട്. അവളുമായി എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഞാനങ്ങനെ നില്‍ക്കേണ്ട കാര്യമുണ്ടോ. ഈ പറയുന്ന ആരും അവളെ തിരിഞ്ഞ് പോലും നോക്കാത്തവരാണ്. ആദ്യ രണ്ട് ദിവസം മാത്രം അവര്‍ വന്നു. പിന്നീട് അവള്‍ അനങ്ങാനാകാതെ കിടന്നിട്ട് പോലും തിരിഞ്ഞ് നോക്കിയിട്ടില്ല. ഞാനും അമ്മയും അച്ഛനുമാണ് നോക്കിയതെന്നും ഒപ്പം സൂരജും ഉണ്ടായിരുന്നുവെന്നും വിഷു പറഞ്ഞു.

അവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍

അവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍

ഉത്രയും സൂരജും തമ്മില്‍ നേരത്തെ മുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പല തവണ അത് പരിഹരിക്കുകയും ചെയ്തു. എന്നാല്‍ ഇത് പിടിവിട്ടതോടെ ജനുവരിയില്‍ ഉത്രയെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്ന് പറഞ്ഞ് സൂരജ് മാതാപിതാക്കളെയും സഹോദരനെയും അനുനയിപ്പിച്ചാണ് ഉത്രയെ വീണ്ടും വീട്ടില്‍ നിര്‍ത്തിയത്. ഇനി പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് പറഞ്ഞപ്പോള്‍ അത് ഇങ്ങനെയാവുമെന്ന് കരുതിയില്ലെന്നും വിഷു പറഞ്ഞു.

അവന്‍ പ്ലാന്‍ മാറ്റി

അവന്‍ പ്ലാന്‍ മാറ്റി

ഞങ്ങള്‍ അവളെ വിളിച്ച് കൊണ്ട് പോരുമെന്ന് മനസ്സിലാക്കിയത് മുതല്‍ അവന്‍ പ്ലാന്‍ മാറ്റുകയായിരുന്നു. വഴക്കോ കാര്യങ്ങളോ ഒന്നും ഉണ്ടാക്കാന്‍ നില്‍ക്കാതെ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. അത് ഇപ്പോഴാണ് മനസ്സിലാവുന്നത്. ഈ ഒരു കാര്യം അറിഞ്ഞിരുന്നെങ്കില്‍ അന്നേ ഞങ്ങള്‍ അവരെ വിളിച്ച് കൊണ്ടുപോരുമായിരുന്നു. ഉത്രയെ സൂരജ് കൊല്ലാന്‍ പോകുന്ന കാര്യം സൂരജിന്റെ കുടുംബത്തിനും അറിയാമായിരുന്നു. ഉത്ര പാമ്പിനെ കണ്ടിരുന്നുവെന്ന് നേരത്തെ പറഞ്ഞപ്പോഴും അവര്‍ കാര്യമായി എടുത്തില്ല. അത് ചേരയാണെന്ന് പറഞ്ഞു. സൂരജ് എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് അവര്‍ക്ക് കൃത്യമായി അറിയാമായിരുന്നുവെന്നും അതുകൊണ്ടാണ് കാര്യമാക്കാതിരുന്നതെന്നും വിഷു പറയുന്നു.

പാമ്പുകളെ കൈമാറി

പാമ്പുകളെ കൈമാറി

പോലീസ് സൂരജിനെ കൊണ്ട് തെളിവെടുപ്പ് നടത്തിയിരിക്കുകയാണ്. സൂരജിനെയും പാമ്പുകളെ നല്‍കിയ സുരേഷ് കുമാറിനെയും സൂരജിന്റെ പറക്കോട്ടുള്ള വീട്ടിലും ഏനാത്തും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പാമ്പിനെ കൈമാറിയത് ഏനാത്ത് പഴയ ചന്തമുക്ക് ജംഗ്ഷനിലേക്കുള്ള വഴിയരികിലെ പെട്ടിക്കടയ്ക്ക് മുന്നിലായിരുന്നുവെന്ന് സൂരജും സുരേഷും സമ്മതിച്ചിട്ടുണ്ട്. ഏപ്രില്‍ 24നായിരുന്നു കൈമാറ്റം. ലോക്ഡൗണില്‍ ഇവിടെ ആളൊഴിഞ്ഞ് കിടക്കുകയായിരുന്നു. തൊട്ടടുത്തുള്ള കടയിലെ നിരീക്ഷണ ക്യാമറയും പ്രവര്‍ത്തിച്ചിരുന്നില്ല.

സംഭവിച്ചത് ഇങ്ങനെ

സംഭവിച്ചത് ഇങ്ങനെ

അണലിയെ ചാക്കില്‍ കൊട്ടിക്കൊണ്ടുവന്ന് ടെറസില്‍ സൂക്ഷിച്ച ശേഷം രാത്രി ഉത്രയുടെ ദേഹത്തേക്ക് കുടഞ്ഞിടുകയായിരുന്നു. ഉത്രയെ കടിച്ച ശേഷം പാമ്പിനെ സൂരജ് തന്നെ പ്ലാസ്റ്റിക് ചാക്കിലാക്കി സമീപത്തുള്ള പറമ്പിലേക്ക് വലിച്ചെറിയുകയായിരുന്നു. പക്ഷേ ഈ ചാക്ക് കണ്ടെത്താനായിട്ടില്ല. സൂരജിനെ പിന്നീട് ജോലി ചെയ്തിരുന്ന അടൂരിലെ സ്ഥാപനത്തിന്റെ സമീപത്ത് എത്തിച്ചെങ്കിലും ആളുകള്‍ കൂടിയതിനാല്‍ അകത്തേക്ക് കയറ്റിയില്ല. ചിറക്കര ഭാഗത്തെ വീടുകളില്‍ നിന്നാണ് പാമ്പുകളെ പിടികൂടി സൂരജിന് നല്‍കിയതെന്നായിരുന്നു സുരേഷ് മൊഴി നല്‍കിയത്.

താന്‍ നിരപരാധി

താന്‍ നിരപരാധി

താന്‍ നിരപരാധിയാണെന്നും, ഉപദ്രവിച്ചും ഭീഷണിപ്പെടുത്തിയുമാണ് കുറ്റം സമ്മതിപ്പിച്ചതെന്നും സൂരജ് വിളിച്ച് പറയുന്നുണ്ടായിരുന്നു. വീട്ടുകാരെയും കുഞ്ഞിനെയും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഉത്രയുടെ വീട്ടില്‍ പാമ്പിനെ കൊണ്ടുചെന്നതെന്ന് പറയുന്ന കുപ്പി പോലീസുകാര്‍ തന്നെ അവിടെ കൊണ്ടുവെച്ചതാണെന്നും, അതില്‍ തന്റെ കൈവിരലുകളുടെ അടയാളം ബലമായി പതിപ്പിച്ചതാണെന്നും സൂരജ് ആരോപിച്ചു. അതേസമയം ഉത്രയുടെ മരണം പാമ്പിന്റെ കടിയേറ്റിട്ട് തന്നെയാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പാമ്പിന്റെ വിഷം തലച്ചോറിലും ബാധിച്ചു. രണ്ട് പല്ലുകള്‍ കൈത്തണ്ടയില്‍ പതിഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.

ഹോങ്കോംഗില്‍ പുതിയ സുരക്ഷാ നിയമം ചൈന പാസാക്കി....വെല്ലുവിളി, ഉപരോധത്തിന് യുഎസ് ഒരുങ്ങുന്നു!!ഹോങ്കോംഗില്‍ പുതിയ സുരക്ഷാ നിയമം ചൈന പാസാക്കി....വെല്ലുവിളി, ഉപരോധത്തിന് യുഎസ് ഒരുങ്ങുന്നു!!

English summary
kollam anjal uthra murder vishu reveals what happened in hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X