Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്തെ പരിപാടിയ്ക്ക് നേമത്തെ എംഎൽഎ, മഹാരാഷ്ട്രയിൽ നിന്നുള്ള എംപി!!! ഉദ്ഘാടനച്ചടങ്ങിൽ ഇവരെങ്ങനെ?

കൊല്ലം: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ ആണ് കൊല്ലം ബൈപ്പാസിന്റെ പണി പൂര്‍ത്തിയാകുന്നത്. അതിന്റെ ഉദ്ഘാടനം സാധാരണ ഗതിയില്‍ ഒരു വിവാദത്തിലേക്ക് നീങ്ങേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം പൊതുതിരഞ്ഞെടുപ്പ് മുമ്പുള്ള കേരളത്തിലെ ഏറ്റവും വലിയ വിവാദമായി മാറിയിരിക്കുകയാണ്.

കൊല്ലം എംപിയായ എന്‍കെ പ്രേമചന്ദ്രന്‍ ആണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്കെല്ലാം വഴിവച്ചത് എന്നാണ് സിപിഎമ്മിന്റെ ആരോപണം. സംസ്ഥാന സര്‍ക്കാര്‍ ഫെബ്രുവരി 2 ന് ഉദ്ഘാടനം നിശ്ചയിച്ചപ്പോള്‍, അതിന്റെ നിജസ്ഥിതി അറിയാന്‍ പ്രേമചന്ദ്രന്‍ കത്തയച്ചത് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയ്ക്കായിരുന്നു. പിന്നെ ബിജെപി കൊണ്ടുപിടിച്ച് ശ്രമം നടത്തി നരേന്ദ്ര മോദിയെ കൊണ്ട് തന്നെ ഉദ്ഘാടനം ചെയ്യിക്കുന്ന സ്ഥിതിയും ആയി.

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന എന്നതില്‍ അല്ല പ്രശ്‌നം... ആ ഉദ്ഘാടന ചടങ്ങില്‍ നേമം എംഎല്‍എ ആയ ഒ രാജഗോപാലിന്റെ റോള്‍ എന്താണ്? മഹാരാഷ്ട്രയില്‍ നിന്ന് രാജ്യസഭയില്‍ എത്തിയ വി മുരളീധരന്റെ റോളെന്താണ്? എന്തുകൊണ്ടാണ് പദ്ധതി പ്രദേശത്തെ രണ്ട് എംഎല്‍എമാരെ ഒഴിവാക്കിയത്?

കേന്ദ്രവും സംസ്ഥാനവും

കേന്ദ്രവും സംസ്ഥാനവും

കേന്ദ്ര-സംസ്ഥാന പദ്ധതിയാണ് കൊല്ലം ബൈപ്പാസ്. ദേശീയ പാത അഥോറിറ്റിയുടെ കീഴിലാണ് ഇത് വരുന്നത്. ആര് ഉദ്ഘാടനം ചെയ്യുന്നു എന്നതില്‍ അല്ല, അത് ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നോ എന്നതിന് മാത്രമാണ് പ്രാഥമിക പ്രാധാന്യം.

രാഷ്ട്രീയം

രാഷ്ട്രീയം

ഫെബ്രുവരി 2 ന് മുഖ്യമന്ത്രി ബൈപ്പാസ് ഉദ്ഘാടനം ചെയ്യും എന്നായിരുന്നു പൊതുമരാമത്ത് മന്ത്രി അറിയിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇടങ്കോലിട്ടത് കൊല്ലത്തെ എംപിയായ എന്‍കെ പ്രേമചന്ദ്രന്‍ ആയിരുന്നു. പൊതുമരാമത്ത് മന്ത്രിയുടെ പ്രഖ്യാപനത്തിന് സ്ഥിരീകരണം തേടി പ്രേമചന്ദ്രന്‍ കത്തയച്ചത് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയ്ക്കായിരുന്നു.

ബിജെപി ഇടപെട്ടു

ബിജെപി ഇടപെട്ടു

പൊതുതിരഞ്ഞെടുപ്പ് തൊട്ടുമുമ്പ് കിട്ടുന്ന രാഷ്ട്രീയ അവസരങ്ങള്‍ ആരും കളഞ്ഞുകുളിക്കാറില്ല. അത് തന്നെ ബിജെപിയും ചെയ്തു. കേന്ദ്ര പങ്കാളിത്തത്തോടെയുള്ള പദ്ധതി ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ തന്നെ എത്തിക്കാന്‍ അവരുടെ ഇടപെടലുകള്‍ക്ക് കഴിയുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ രാഷ്ട്രീയക്കളി

പ്രധാനമന്ത്രിയുടെ രാഷ്ട്രീയക്കളി

എന്നാല്‍ അതില്‍ തീര്‍ന്നില്ല കാര്യങ്ങള്‍. 13 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കൊല്ലം ബൈപ്പാസ് കടന്നുപോകുന്ന മണ്ഡലങ്ങളാണ് ചവറയും ഇരവിപുരവും. ഈ രണ്ട് മണ്ഡലങ്ങളിലും ഇടത് എംഎല്‍എമാരാണ് ഉള്ളത്. ഇവരെ രണ്ട് പേരേയും ചടങ്ങില്‍ ക്ഷണിച്ചില്ല.

നഗരപിതാവിനും ക്ഷണമില്ല

നഗരപിതാവിനും ക്ഷണമില്ല

കോര്‍പ്പറേഷന്‍ മേയര്‍ എന്നാല്‍ നഗരപിതാവാണ്. നഗരപരിധിയ്ക്കുളളില്‍ നടക്കുന്ന പരിപാടികളില്‍ അത്രയും പ്രാധാന്യം നല്‍കുന്ന പദവിയാണ് കോര്‍പ്പറേഷന്‍ മേയറുടേത്. എന്നാല്‍ സിപിഎം ഭരിക്കുന്ന കോര്‍പ്പറേഷന്റെ മേയറേയും പ്രധാനമന്ത്രിയുടെ പരിപാടിയില്‍ ക്ഷണിച്ചിട്ടില്ല.

രാജഗോപാലിനുണ്ട് ക്ഷണം

രാജഗോപാലിനുണ്ട് ക്ഷണം

കൊല്ലം ബൈപ്പാസുമായി നേരിട്ട് ഒരു ബന്ധവും ഇല്ലാത്ത ആളാണ് നേമത്തെ ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. എന്നാല്‍ ഒ രാജഗോപാലിന് ഉദ്ഘാടന ചടങ്ങില്‍ ക്ഷണമുണ്ട്. പ്രദേശത്തെ രണ്ട് എംഎല്‍എമാരെ ഒഴിവാക്കിയാണ് ഇത് എന്നോര്‍ക്കണം.

വി മുരളീധരന്‍

വി മുരളീധരന്‍

രാജ്യസഭ എംപിയാണ് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനായ വി മുരളീധരന്‍. അദ്ദേഹം മഹാരാഷ്ട്രയില്‍ നിന്നാണ് രാജ്യസഭയില്‍ എത്തിയത്. എന്നിട്ടും വി മുരളീധരന് ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണം ഉണ്ട്. ഇതിന് പിന്നില്‍ രാഷ്ട്രീയമല്ലാതെ മറ്റെന്താണെന്നാണ് എതിര്‍പക്ഷം ചോദിക്കുന്നത്.

സുരേഷ് ഗോപിയും ഉണ്ട്

സുരേഷ് ഗോപിയും ഉണ്ട്

രാജ്യസഭ എംപിയും നടനും ആയ സുരേഷ് ഗോപിയ്ക്കും ഉദ്ഘാടന ചടങ്ങില്‍ ക്ഷണം ഉണ്ട്. കലാകാരന്‍ എന്ന നിലയില്‍ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആളാണ് സുരേഷ് ഗോപി. ബിജെപിയുടെ നേതാവും ആണ്. കേരളത്തില്‍ നിന്നുള്ള എംപി എന്ന നിലയില്‍ സുരേഷ് ഗോപിയെ ക്ഷണിച്ചതില്‍ പിഴവില്ലെന്ന് വേണമെങ്കില്‍ പറയാവുന്നതാണ്.

തീരുമാനിക്കുന്നതാര്

തീരുമാനിക്കുന്നതാര്

പ്രധാനമന്ത്രി പങ്കെടുക്ക ചടങ്ങില്‍ ആരൊക്കെ പങ്കെടുക്കണം പങ്കെടുക്കേണ്ടതില്ല എ്ന്ന തീരുമാനിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസ് ആണ്. അതുകൊണ്ട് തന്നെയാണ് ഇക്കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തിയിട്ടുണ്ട് എന്ന ആരോപണവും ഉന്നയിക്കപ്പെടുന്നത്.

രാജഗോപാലും നൗഷാദും

രാജഗോപാലും നൗഷാദും

ഉദ്ഘാടന ചടങ്ങില്‍ എല്ലാ എംഎല്‍എമാരേയും ഉള്‍പ്പെടുത്താന്‍ ആവില്ലെന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കെ സുരേന്ദ്രന്‍ ഇതിനോട് പ്രതികരിച്ചത്. ഒ രാജഗോപാലിനേയും നൗഷാദിനേയും താരതമ്യം ചെയ്യേണ്ടതില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇരവിപുരം എംഎല്‍എ ആയ നൗഷാദിനേയും ചവറ എംഎല്‍എ ആയ വിജയന്‍ പിള്ളയേയും ആണ് ചടങ്ങില്‍ നിന്ന് ഒഴിവാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+