പാര്‍ട്ടിയെ കുരുക്കിലാക്കി സിപിഎം കൊല്ലം ജില്ലാ സമ്മേളനം, മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനം

  • Written By: Vaisakhan
Subscribe to Oneindia Malayalam

കൊല്ലം: സിപിഎമ്മിന് കൊല്ലത്തെ പാര്‍ട്ടി ഘടകത്തിന്റെ പ്രശ്‌നങ്ങള്‍ അത്ര പെട്ടെന്നൊന്നും പരിഹരിക്കാന്‍ സാധിക്കില്ലെന്നാണ് തോന്നുന്നത്. പാര്‍ട്ടി സമ്മേളനങ്ങള്‍ സംസ്ഥാനത്തൊട്ടാകെ നടക്കുമ്പോള്‍ ഇതുവരെ ഏറ്റവുമധികം വിമര്‍ശനം വന്നതും ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നതും കൊല്ലത്തുനിന്നാണ്. ഏരിയാ സമ്മേളനം കഴിഞ്ഞതോടെ വിവാദങ്ങളും വിഭാഗീയതയും അവസാനിക്കുമെന്ന് കരുതിയെങ്കിലും അത് തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
ജില്ലാ സമ്മേളനത്തില്‍ ഔദ്യോഗിക നേതൃത്വത്തോടുള്ള എതിര്‍പ്പ് മറനീക്കി പുറത്തുവന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരുമാണ് കമ്മിറ്റിയംഗങ്ങളുടെ രൂക്ഷ വിമര്‍ശനമേറ്റുവാങ്ങിയത്.

1

മുഖ്യമന്ത്രി ഒരു ഘട്ടത്തില്‍ വന്‍ പരാജയമാണെന്ന് വരെ നേതാക്കള്‍ പറഞ്ഞു കളഞ്ഞു. ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ഒന്നിനും കൊള്ളാത്തത് എന്നാണ് കമ്മിറ്റി വിലയിരുത്തിയത്. ദുരന്തത്തിന് ശേഷം സര്‍ക്കാര്‍ കാഴ്ച്ച കാണാനെത്തിയവരെ പോലെ കൈയ്യും കെട്ടി നോക്കിയിരുന്നുവെന്നാണ് കമ്മിറ്റിയുടെ പരിഹാസം. എങ്ങനെയാണ് ദുരന്തത്തെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കേണ്ടത് എന്ന കാര്യത്തില്‍ സര്‍ക്കാരിന് ഒരു ധാരണയുമില്ലെന്ന് കമ്മിറ്റി വിമര്‍ശിച്ചു.

മുഖ്യമന്ത്രി ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആദ്യം കാണുന്നവനെ പോലെയാണ് കൈകാര്യം ചെയ്തത്. ഇത് ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചുള്ള അഭിപ്രായത്തിന് മാറ്റം വരുത്താന്‍ ഇടയാക്കിയെന്ന് കമ്മിറ്റിയംഗങ്ങള്‍ കൂട്ടമായി ആരോപിച്ചു. ദുരിത മേഖലയിലേക്ക് തിരിഞ്ഞു നോക്കാന്‍ വളരെ അധികം സമയമെടുത്തത് പിണറായിക്ക് തന്നെ വിനയായെന്നും ജില്ലാ കമ്മിറ്റി വിലയിരുത്തി.

2

സഹായധനം വളരെ കുറച്ചു നല്‍കി ദുരന്തബാധിതരെ അപമാനിക്കാനാണ് മുഖ്യമന്ത്രി തുടക്കത്തില്‍ ശ്രമിച്ചത്. ഇത് തന്നെ വളരെ വൈകിയാണ് ലഭിച്ചത്. ഇതിന് കാലതാമസമെടുത്തതാണ് തീരദേശത്തെ മത്സ്യത്തൊഴിലാളികളെ പ്രകോപിപ്പിച്ചതും, അവര്‍ നേതാക്കളെ തടയാന്‍ കാരണമെന്നും കമ്മിറ്റിയില്‍ വിമര്‍ശമുയര്‍ന്നു.ഇതിന് പുറമേ ബന്ധു നിയമനം, തോമസ് ചാണ്ടി വിഷയം എന്നിവയിലും സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും നേതാക്കള്‍ കടന്നാക്രമിച്ചു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
kollam cpm district committee criticise pinarayi and his government

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്