കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്യൂഷന് പോയ ശ്രീലക്ഷ്മി കൊല്ലപ്പെട്ട നിലയില്‍; റബ്ബര്‍ ഷെഡില്‍, ദുരൂഹത, ബന്ധു പിടിയില്‍

  • By Ashif
Google Oneindia Malayalam News

കൊല്ലം: കുളത്തൂപുഴയില്‍ കാണാതായ ഏഴ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ട്യൂഷന്‍ ക്ലാസില്‍ പോയ ശ്രീലക്ഷ്മിയെ ആണ് കൊല്ലപ്പെട്ട നിലയില്‍ റബ്ബര്‍ ഷെഡില്‍ കണ്ടെത്തിയത്. കുട്ടിയുടെ ബന്ധുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്.

ബുധനാഴ്ചയാണ് കുട്ടിയെ കാണാതായത്. അമ്മയുടെ സഹോദരീ ഭര്‍ത്താവ് രാജേഷിനൊപ്പമാണ് കുട്ടി ട്യൂഷന് പോയത്. പിന്നീട് കാണാതാകുകയായിരുന്നു. രാജേഷിനെയാണ് പോലീസ് ചോദ്യം ചെയ്യുന്നത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കുട്ടി റബ്ബര്‍ ഷെഡിലുണ്ടെന്ന സൂചന ലഭിച്ചത്.

Kollamsreelakshmi

കുട്ടി ട്യൂഷന് വന്നിട്ടില്ലെന്ന വിവരം ലഭിച്ചപ്പോഴാണ് വീട്ടുകാര്‍ തിരച്ചില്‍ തുടങ്ങിയത്. കുട്ടിയെ കാണാതായതിനൊപ്പം രാജേഷിനെയും കാണാതായിരുന്നു. കുട്ടിയുടെ അമ്മ പോലീസില്‍ നല്‍കിയ പരാതിയില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കെയാണ് രാജേഷിനെ കുളത്തൂപുഴക്ക് സമീപം വച്ച് കസ്റ്റഡിയിലെടുത്തത്.

ഏരൂര്‍ പോലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കുട്ടി ആര്‍പി കോളനിയിലെ റബ്ബര്‍ ഷെഡിലുണ്ടെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് അവിടെ പരിശോധിച്ചപ്പോള്‍ മൃതദേഹം കിട്ടി. കുട്ടിയെ പീഡിപ്പിച്ച ശേഷമാണ് കൊല നടത്തിയതെന്ന് പ്രതി മൊഴി നല്‍കിയെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തു.

കുട്ടിയെ രാജേഷ് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്താല്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കുമെന്ന വിശ്വാസത്തിലാണ് പോലീസ്.

English summary
Kollam Missing Seven Year Old Girl was Killed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X