നവജാത ശിശുവിനെ കൊന്നത് അമ്മ തന്നെ!! നെഞ്ചത്തമര്‍ത്തി ശ്വാസം മുട്ടിച്ചു; ഗര്‍ഭത്തിലിരിക്കെ പറ്റാത്തത്
കൊല്ലം: പത്ത് മാസം ഗര്‍ഭം ചുമന്ന് പ്രസവിച്ച അമ്മയെന്ന പവിത്രമായ പദവി ഒരിക്കലും ചേരാത്ത യുവതിയുടെ ക്രൂരമുഖമാണ് പുറത്തായിരിക്കുന്നത്. പവിത്രേശ്വരം പഞ്ചായത്തിലെ കാരിക്കലില്‍ ആള്‍പാര്‍പ്പില്ലാത്ത പുരയിടത്തില്‍ കണ്ടെത്തിയ നവജാത ശിശുവിന്റെ മൃതദേഹവുമായി ബന്ധപ്പെട്ട അന്വേഷണം എത്തി നില്‍ക്കുന്നത് അമ്പിളിയിലാണ്. പ്രവസിച്ച ഉടനെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
കൊല്ലപ്പെട്ട നവജാത ശിശുവിന്റെ അച്ഛനും അമ്മയും പോലീസ് കസ്റ്റഡിയിലായി. എങ്ങനെയാണ് ഒരമ്മയ്ക്ക് ഇത്രയും ക്രൂരമാകാന്‍ സാധിക്കുക. അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ പോലീസിന് പോലും വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. എന്തിനാണ് പിഞ്ചു പൈതലിനെ കൊന്നുകളഞ്ഞത്. സത്യം പുറത്തുവന്നിരിക്കുകയാണിപ്പോള്‍...

ആള്‍പാര്‍പ്പില്ലാത്ത പുരയിടത്തില്‍
ആള്‍പാര്‍പ്പില്ലാത്ത പുരയിടത്തില്‍ കഴിഞ്ഞദിവസമാണ് കുഞ്ഞിന്റെ മൃതദേഹം നായകള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തിയത്. പ്രസവിച്ച ഉടനെ കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ടതാണെന്ന് പോലീസിന് തുടക്കത്തില്‍ തന്നെ ബോധ്യമായി. ഒടുവില്‍ പ്രദേശത്തെ ഗര്‍ഭിണികളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

അമ്പിളിയില്‍ എത്തി
അധികം വൈകാതെ പോലീസ് അമ്പിളിയില്‍ എത്തിച്ചേര്‍ത്തു. അമ്പളി ഗര്‍ഭം അലസിപ്പിക്കാന്‍ ചില ശ്രമങ്ങള്‍ നേരത്തെ നടത്തിയിരുന്നു. ആദ്യം ഒരു ഡോക്ടറെ കണ്ടു കാര്യം പറഞ്ഞു. സാധിച്ചില്ല. മറ്റൊരു ഡോക്ടറോടും ഗര്‍ഭഛിദ്രം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടന്നില്ല.

അയല്‍വാസികളെ അറിയിച്ചില്ല
ഗര്‍ഭിണിയാണെന്ന് അയല്‍വാസികളെയും കുടുംബങ്ങളെയും അമ്പിളി അറിയിച്ചിരുന്നില്ല. ഒടുവില്‍ പ്രസവം നടന്നു. വീട്ടില്‍ വച്ച് തന്നെ പ്രസവിച്ച അമ്പിളി കുഞ്ഞിനെ ഉടന്‍ തന്നെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

നെഞ്ചത്ത് അമര്‍ത്തി
നെഞ്ചത്ത് അമര്‍ത്തിയാണ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസിന് ബോധ്യമായിട്ടുണ്ട്. പിന്നീട് അടുത്തുള്ള പറമ്പില്‍ തന്നെ മറവ് ചെയ്യുകയായിരുന്നു. എന്നാല്‍ തെരുവ് നായകള്‍ കുഞ്ഞിന്റെ മൃതദേഹം മാന്തിയെടുത്ത് കടിച്ചുകീറി.

കാര്യങ്ങള്‍ മാറിമറഞ്ഞു
ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. മാന്തിയെടുത്ത് കടിച്ചുകീറിയ നായകള്‍ മൃതദേഹം സമീപത്തെ പുരയിടത്തില്‍ കൊണ്ടിടുകയായിരുന്നു. വിഷയം ചര്‍ച്ചയായി. പോലീസ് ഇടപെടലുണ്ടായി. വിശദമായ അന്വേഷണം ആരംഭിച്ചു.

പറ്റിക്കാന്‍ ശ്രമം
അമ്പിളിയുടെ കുഞ്ഞാണെന്ന് പോലീസ് കണ്ടെത്തി. കുഞ്ഞിനെ നായകള്‍ കടിച്ചുകൊന്നുവെന്നാണ് അമ്പിളി ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാല്‍ ചില സംശയങ്ങള്‍ പോലീസിന് ബാക്കിയായി. വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകമായിരുന്നുവെന്ന് തെളിഞ്ഞത്.

എന്തിനാണ് കുഞ്ഞിനെ കൊന്നത്
എന്തിനാണ് കുഞ്ഞിനെ കൊന്നതെന്ന ചോദ്യമാണ് പ്രധാനമായും പോലീസിനും ഉണ്ടായിരുന്നത്. അമ്പിളിക്ക് നേരത്തെ ഒരു കുട്ടിയുണ്ട്. രണ്ടാമതൊരു കുട്ടി ഇപ്പോള്‍ വേണ്ടെന്നാണ് ഇവരുടെ തീരുമാനം. അതിനിടെയാണ് ഗര്‍ഭമുണ്ടായത്.

വൈകിയറിഞ്ഞു
മാസമുറ കൃത്യമല്ലാത്തതിനാല്‍ ഗര്‍ഭിണിയാണെന്ന കാര്യം അമ്പിളി തുടക്കത്തില്‍ തന്നെ അറിഞ്ഞിരുന്നില്ല. മാസങ്ങള്‍ പിന്നിട്ടപ്പോഴാണ് അറിഞ്ഞത്. ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോള്‍ നാല് മാസം ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.

രണ്ടു ആശുപത്രിയെ സമീപിച്ചു
പിന്നീടാണ് ഗര്‍ഭഛിദ്രത്തിന് ശ്രമിച്ചത്. പുത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പോയി. ഗര്‍ഭഛിദ്രം നടത്താന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല. പിന്നീട് കുണ്ടറയിലെ ആശുപത്രിയിലും പോയി. അവിടെയും ഡോക്ടര്‍മാര്‍ അമ്പിളിയുടെ ആവശ്യം നിരസിച്ചു.

സ്വന്തമായും ശ്രമിച്ചു
ഡോക്ടര്‍മാരുടെ സഹായമില്ലാതെ തന്നെ ഗര്‍ഭഛിദ്രത്തിന് അമ്പിളി ശ്രമിച്ചു. ചില മരുന്നുകള്‍ വാങ്ങി കഴിച്ചു. അതോടെ പല തവണ അമിതമായ രക്തസ്രാവമുണ്ടായി. ഈ മരുന്നുകളെല്ലാം കഴിച്ചതിനാല്‍ കഞ്ഞിന് വൈകല്യമുണ്ടാകുമോ എന്ന ആശങ്കയും അമ്പിളിക്കുണ്ടായിരുന്നു.

പ്രസവം രഹസ്യമാക്കി
ഇക്കഴിഞ്ഞ 17നാണ് പ്രസവ വേദനയുണ്ടായത്. ആശുപത്രിയില്‍ പോയില്ല. അയല്‍വാസികളെയും അറിയിച്ചില്ല. വീട്ടില്‍ തന്നെ പ്രസവിക്കുകയായിരുന്നു. ഗര്‍ഭമുള്ള കാര്യം അയല്‍വാസികളില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും അമ്പിളി മറച്ചുവച്ചിരുന്നു.

നായകള്‍ മാന്തിയെടുത്തതോടെ പെട്ടു
പ്രസവം നടന്ന ഉടനെ തന്നെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം അടുത്ത പറമ്പില്‍ കുഴിച്ചിട്ടു. ഇതോടെ തന്റെ ലക്ഷ്യം നേടിയെന്നാണ് അമ്പിളി കരുതിയത്. പക്ഷേ, നായകള്‍ മൃതദേഹം മാന്തിയെടുത്ത് അടുത്ത പുരയിടത്തില്‍ കൊണ്ടിട്ടതോടെയാണ് പുറംലോകം അറിഞ്ഞത്.

ഭര്‍ത്താവ് കസ്റ്റഡിയില്‍
അന്വേഷണത്തില്‍ അമ്പിളി തന്നെയാണ് കുഞ്ഞിനെ കൊന്നതെന്ന് പോലീസിന് ബോധ്യമായി. അമ്പിളിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ ഭര്‍ത്താവ് മഹേഷിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഗര്‍ഭഛിദ്രത്തിന് ശ്രമിക്കുകയും പ്രസവം മൂടിവയ്ക്കുകയും ചെയ്തുവെന്നാണ് മഹേഷിനെതിരായ ആരോപണം. അമ്പിളിയും മഹേഷും പ്രണയിച്ചാണ് വിവാഹിതരായത്.












Click it and Unblock the Notifications