കാറോടിച്ചത് ഉല്ലാസ്, കൊല്ലം സുധിയിരുന്നത് മുന്‍സീറ്റില്‍; ബിനു അടിമാലിയെ എറണാകുളത്തേക്ക് മാറ്റി
കൊച്ചി: നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ കാര്‍ ഓടിച്ചിരുന്നത് ഉല്ലാസ് അരൂര്‍. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് തൃശൂര്‍ കയ്പമംഗലത്ത് വെച്ച് കൊല്ലം സുധിയും ബിനു അടിമാലിയും അടക്കമുള്ളവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. വടകരയില്‍ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍.
മഹേഷും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. മൂന്ന് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ഇവരുടെ പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം. അതേസമയം ബിനു അടിമാലി, മഹേഷ് എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. താരങ്ങള്‍ സഞ്ചരിച്ച കാര്‍ എതിര് ദിശയില്‍ നിന്നും വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിന്റെ മുന്‍സീറ്റിലായിരുന്നു കൊല്ലം സുധി ഇരുന്നത്.

അപകടത്തില്‍ സുധിക്ക് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ കൊടുങ്ങല്ലൂര്‍ എ ആര് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മിമിക്രി വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്ന കൊല്ലം സുധി ഏഷ്യാനെറ്റ് ചാനലിലെ കോമഡി സ്റ്റാര്‍സ് എന്ന മിമിക്രി / കോമഡി റിയാലിറ്റി ഷോയിലൂടെ ആണ് പ്രേക്ഷകര്‍ക്ക് സുപരിചിതനാകുന്നത്. നടന് ജഗദീഷിന്റെ ഡ്യൂപ്പ് ആയി കൊല്ലം സുധി കൈയടി നേടി.
നിരവധി സിനിമകളിലും ഭാഗമായി. 2015 ല്‍ പുറത്തിറങ്ങിയ 'കാന്താരി' എന്ന ചിത്രത്തിലൂടെ ആണ് സിനിമാരംഗത്തെത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷന്, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷനല്‍ ലോക്കല്‍ സ്റ്റോറി, കേശു ഈ വീടിന്റെ നാഥന്, എസ്കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്തു. ഫ്ളവേഴ്സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയില്‍ പങ്കെടുത്ത് വരികയായിരുന്നു.
കൊച്ചിയില്‍ ആണ് കൊല്ലം സുധിയുടെ ജനനം. അച്ഛന് ശിവദാസന്‍ കൊച്ചിന് കോര്‍പ്പറേഷനിലെ റവന്യൂ ഇന്‍സ്പെക്ടറായിരുന്നു. അമ്മ ഗോമതി. ഭാര്യയും രണ്ട് മക്കളുമുണ്ട്. മൂന്ന് സഹോദരങ്ങളാണ് കൊല്ലം സുധിക്ക്. ഇതില്‍ അനിയന് സുഭാഷ് നേരത്തെ മരിച്ചു. ഒരു ചേച്ചിയും ചേട്ടനുമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊല്ലത്തേക്ക് എത്തിയ സുധി കുട്ടിക്കാലം തൊട്ട് മിമിക്രി വേദിയില്‍ സജീവമായിരുന്നു.
16-ാം വയസ് മുതല്‍ കലാരംഗത്ത് പ്രവര്‍ത്തിക്കുന്നു. രാജാ സാഹിബ്, ഷമ്മി തിലകന്, മുണ്ടയ്ക്കല്‍ വിനോദ്, ഷോബി തിലകന് തുടങ്ങിയവരുടെ കൂടെയായിരുന്നു കലാജീവിതം ആരംഭിച്ചത്. പില്ക്കാലത്ത് ബിനു അടിമാലി, ഉല്ലാസ് പന്തളം, അസീസ് നെടുമങ്ങാട്, തങ്കച്ചന് വിതുര, ജോബി, നെല്‍സണ്‍ എന്നിവര്‍ക്കൊപ്പം നിരവധി വേദികളില്‍ ചിരി പടര്‍ത്തി.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications