വെടിക്കെട്ടിന് അനുമതി നേടിക്കൊടുത്തത് മുന്‍ എംപി, ക്ഷേത്രദര്‍ശനത്തിന് വന്ന് ചെയ്ത സഹായം....
കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്താന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരുന്നില്ല. പ്രത്യേകിച്ചും മത്സര കമ്പത്തിന്. എന്നാല്‍ കഴിഞ്ഞ ദിവസം വൈകീട്ടോടെ ക്ഷേത്രദര്‍ശനത്തിനെത്തിയ ഒരു രാഷ്ട്രീയ നേതാവാണ് വെടിക്കെട്ട് നടത്താനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുത്തത് എന്നാണ് റിപ്പോര്‍ട്ട്.
കൊല്ലത്തെ മുന്‍ എംപിയും മുതര്‍ന്ന കോണ്‍ഗ്രസ് നേതാവും ആയ വ്യക്തിയാണ് തലേന്ന് എത്തിയത്. ക്ഷേത്രം ഭാരവാഹികള്‍ പ്രശ്‌നങ്ങള്‍ അറിയിച്ചപ്പോള്‍ ഇദ്ദേഹം ഇടപെട്ടിട്ടാണത്രെ വെടിക്കെട്ട് നടത്താനുള്ള സൗകര്യം ഒരുക്കിക്കൊടുത്തത്.
ദുരന്തം സംഭവിയ്ക്കുന്നതിന് മിനിട്ടുകള്‍ക്ക് മുമ്പ് ക്ഷേത്രം ഭരണ സമിതിയുടെ പേരില്‍ ഈ നേതാവിന് മൈക്കിലൂടെ നന്ദി അറിയിച്ചതായും പറയപ്പെടുന്നുണ്ട്.

ദുരന്തം
കേരളം കണ്ട ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തത്തിനാണ് കൊല്ലം പരവൂര്‍ സാക്ഷിയായത്. സത്യത്തില്‍ ഒഴിവായിപ്പോകേണ്ടതായിരുന്നു ആ ദുരന്തം.

അനുമതി
ദുരന്ത സാധ്യതയും പ്രദേശവാസികളുടെ എതിര്‍പ്പും പരിഗണിച്ചാണ് ജില്ലാ ഭരണകൂടം വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്. എന്നാല്‍ ഒടുവില്‍ സംഭവിച്ചതെന്താണ്?

കോണ്‍ഗ്രസ് നേതാവ്
ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയും ആയ വ്യക്തി കഴിഞ്ഞ ദിവസം ക്ഷേത്ര ദര്‍ശനത്തിന് എത്തിയിരുന്നു. ഇദ്ദേഹം ഇടപെട്ടാണ് അനുമതി സംഘടിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്.

ആര് നല്‍കി
ആരാണ് വെടിക്കെട്ടിനുള്ള അനുമതി നല്‍കിയത് എന്നത് സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. ഭരണതലത്തിലെ ഉന്നതനെ സ്വാധീനിച്ച് സ്‌പെഷ്യല്‍ ഓര്‍ഡര്‍ പുറത്തിറക്കിയതായും ചിലര്‍ പറയുന്നു.

ജില്ലയില്‍ നിന്ന് തന്നേയോ
ക്ഷേത്രാചാരത്തിന്റെ ഭാഗമായി വെടിക്കെട്ട് നടത്താന്‍ ഒടുവില്‍ ജില്ലാ ഭരണകൂടം തന്നെ അനുമതി നല്‍കിയതായും ചിലര്‍ പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുകയാണ്.

നന്ദി അറിയിച്ചു
സഹായിച്ച കോണ്‍ഗ്രസ് നേതാവിന്റെ പേര് മൈക്കിലൂടെ വിളിച്ചുപറഞ്ഞുകൊണ്ട് ക്ഷേത്രം ഭരണ സമിതി മൈക്കിലൂടെ നന്ദി അറിയിച്ചതായും പറയപ്പെടുന്നുണ്ട്.












Click it and Unblock the Notifications