• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'കാറ് കണ്ടതോടെ കിളി പോയി, നിങ്ങളുടെ എച്ചിത്തരം മനസിലായി'; കിരണ്‍ വിസ്മയയോട് വിലപേശുന്ന സംഭാഷണം പുറത്ത്

Google Oneindia Malayalam News

കൊല്ലം: വിസ്മയ കേസില്‍ ഇന്ന് വിധി പറയാനിരിക്കെ ഭര്‍ത്താവ് കിരണ്‍ സ്ത്രീധനം ആവശ്യപ്പെട്ടുള്ള ശബ്ദരേഖ പുറത്ത്. കതനിക്ക് ഇഷ്ടപ്പെട്ട കാറിന് വേണ്ടി വിസമയയോട് കിരണ്‍ വിലപേശുന്നതിന്റെ ഫോണ്‍ സംഭാഷണമാണ് പുറത്തായത്. വിവാഹത്തിന്റെ തലേദിവസം നടന്നു എന്ന് കരുതുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തായത്. വിസമയയുടെ വീട്ടുകാര്‍ വാങ്ങി നല്‍കിയ കാറ് കണ്ടപ്പോള്‍ തന്റെ കിളി പോയെന്നാണ് കിരണ്‍ പറയുന്നത്.

താന്‍ ആവശ്യപ്പെട്ടത് വോക്സ് വാഗണിന്റെ വെന്റോ ആണെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്. വിവാഹത്തിന്റെ തലേദിവസമായത് കൊണ്ടാണ് കല്യാണത്തില്‍ നിന്ന് പിന്‍മാറാത്തതത് എന്നും കിരണ്‍ കുമാര്‍ വിസ്മയയോട് പറയുന്നു. വിസമയയും കിരണും തമ്മിലുള്ള സംഭാഷണം ഇങ്ങനെയാണ്: എംജി ഹൈക്ടര്‍ കണ്ടപ്പോള്‍ വിളിച്ചോ, സ്‌കോഡ റാപ്പിഡ് കണ്ടപ്പോള്‍ വിളിച്ചോ, വെന്റോ കണ്ടപ്പോള്‍ വിളിച്ചോ..എനിക്കിഷ്ടം സിറ്റി ആയിരുന്നു.

'സാറിന്റേയും എന്റേയും തലയില്‍ ഇടിത്തീ വീഴാതിരിക്കാനാണ് പോരാട്ടം,ദിലീപിനോട് മനുഷ്യത്വം കാണിക്കൂ':രാഹുല്‍'സാറിന്റേയും എന്റേയും തലയില്‍ ഇടിത്തീ വീഴാതിരിക്കാനാണ് പോരാട്ടം,ദിലീപിനോട് മനുഷ്യത്വം കാണിക്കൂ':രാഹുല്‍

1

അതിന് വില കൂടുതലാണ്. ഞാന്‍ തന്നെ അങ്ങോട്ട് പറഞ്ഞിട്ടുണ്ട് അതിന് വില കൂടുതലാണ് അത് നോക്കെണ്ടാന്ന്. നിങ്ങളുടെയൊക്കെ എച്ചിത്തരം കണ്ടപ്പോള്‍ തന്നെ എനിക്ക് മനസ്സിലായി. വെന്റോ എടുത്ത് തരാമെന്ന് ഫിക്സ് ചെയ്ത് വെച്ചതല്ലേ. പിന്നെ എന്താണ് ഈ രാത്രിക്ക് രാത്രി ഈ സാധനം എടുത്ത് അവിടെ വെച്ചിരിക്കുന്നത്. രാത്രി ഞാന്‍ വന്നപ്പോഴാണ് ഈ സാധനം കിടക്കുന്നത് ഞാന്‍ കാണുന്നത്. അത് കണ്ടപ്പോഴോ അപ്പഴേ എന്റെ കിളി അങ്ങ് പറന്നുപോയി.

2

പക്ഷേ അന്ന് കുഴപ്പമില്ലായിരുന്നല്ലോ എന്ന് വിസ്മയ ഇതിനിടയില്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ അന്ന് കുഴപ്പമില്ലാഞ്ഞിട്ടല്ലെന്നും അല്ലെങ്കില്‍ ആ കല്യാണം വേണ്ടെന്ന് വെക്കണമെന്നുമാണ് കിരണ്‍ പറയുന്നത്. എന്നെ എല്ലാവരുംകൂടി വഴക്ക് പറയും അതുകൊണ്ടാണ്... ബാത്ത്റൂം പണിയാനും ഷെഡ് പണിയാനും കാശുണ്ട് എന്നും കിരണ്‍ പറയുന്നു. ഞാന്‍ വ്യക്തമായി വെന്റോ വേണമെന്ന് പറഞ്ഞതാ. ഞാന്‍ ഇയാളുടെ (വിസ്മയയുടെ) അടുത്ത് പറഞ്ഞതല്ലേ. അതെന്തേ അവരുടെ അടുത്ത് പറയാതിരുന്നത് എന്നും കിരണ്‍ ചോദിക്കുന്നുണ്ട്.

3

ബി എ എം എസ് വിദ്യാര്‍ഥിനി വിസ്മയ 2021 ജൂണ്‍ 21 നാണ് ആത്മഹത്യ ചെയ്യുന്നത്. സ്ത്രീധനത്തെ ചൊല്ലി കിരണ്‍ നിരന്തരം വിസ്മയയെ പീഡിപ്പിച്ചിരുന്നു. കേസില്‍ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഇന്ന് വിധി പറയുന്നത്. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാര്‍അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്നു. കേസില്‍ നേരത്തെ കിരണ്‍ കുമാറിനെ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.

4

നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് വിസ്മയ കേസില്‍ കോടതി വിധി പറയാനിരിക്കുന്നത്. 2020 മേയ് 30-നായിരുന്നു വിസ്മയയെ കിരണ്‍കുമാര്‍ വിവാഹം കഴിച്ചത്. സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, സ്ത്രീധനം ആവശ്യപ്പെടല്‍ എന്നീ കുറ്റകൃത്യങ്ങള്‍ കിരണ്‍ കുമാര്‍ ചെയ്തു എന്നാണ് കേസില്‍ പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്.

5

കേസില്‍ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് 41 സാക്ഷികളെ വിസ്തരിക്കുകയും 118 രേഖകള്‍ തെളിവില്‍ അക്കമിടുകയും 12 തൊണ്ടി മുതലുകള്‍ നല്‍കുകയും ചെയ്തിരുന്നു. അതേസമയം പ്രതിയുടെ പിതാവ് സദാശിവന്‍ പിള്ള, സഹോദരപുത്രന്‍ അനില്‍ കുമാര്‍, ഭാര്യ ബിന്ദു കുമാരി, പ്രതിയുടെ സഹോദരി കീര്‍ത്തി, ഭര്‍ത്താവ് മുകേഷ് എം നായര്‍ എന്നീ അഞ്ച് സാക്ഷികള്‍ വിസ്താരത്തിനിടെ കൂറ് മാറിയിരുന്നു. കേസില്‍ പെട്ടതോടെയാണ് കിരണ്‍ കുമാറിനെ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.

cmsvideo
  കിരൺ കുമാർ കുറ്റക്കാരനെന്ന് കോടതി, നിർണായക വിധി ഇങ്ങനെ | OneIndia Malayalam

  ജെന്ററല്ല, പ്രതിഭ നോക്കൂ; സ്ത്രീകളെ മാറ്റിനിര്‍ത്തി ഒന്നും ചെയ്യാനാകില്ലെന്ന് ഐശ്വര്യ റായ്

  English summary
  Kollam Vismaya Case: here's the audio of Kiran Kumar bargaining with Visamaya for his favorite car
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X