കോന്നി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മന്ത്രി എംഎം മണിക്ക് പരിക്കേറ്റു
പത്തനംതിട്ട: കോന്നി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനെ മന്ത്രി എംഎം മണിക്ക് പരിക്കേറ്റും. വീടിന്‍റെ ഗേറ്റ് തട്ടി മന്ത്രിയുടെ തലയ്ക്കാണ് പരിക്കേറ്റത്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി അഡ്വ. കെയു ജനീഷ് കുമാറിന് വേണ്ടിയുള്ള പ്രചാരണത്തിനിടെ ചിറ്റാറില്‍ വച്ചാണ് അപകടം സംഭവിച്ചത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

പാലാ ഉപതിരഞ്ഞെടുപ്പിന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം വഹിച്ച മന്ത്രി എംഎം മണിക്ക് തന്നെയാണ് സിപിഎം കോന്നിയുടേയും ചുമതല നല്‍കിയിരിക്കുന്നത്. വീട് കയറി വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കുന്നതാണ് മണിയുടെ രീതി. പ്രചാരണം പൂര്‍ത്തിയാവുന്നതിനുള്ളില്‍ പരമാവധി വോട്ടര്‍മാരെ നേരിട്ട് കാണാനാണ് ശ്രമമെന്ന് മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇടത് സര്‍ക്കാറിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കിയുള്ള വോട്ട് തേടലില്‍ വോട്ടര്‍മാരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയും മന്ത്രി നല്‍കുന്നു. കോന്നിയില്‍ ഇടതുമുന്നണി ജയിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട ജയിക്കാന്‍ വേണ്ടി തന്നെയാണ് ഇടതുപക്ഷം രംഗത്ത് ഇറങ്ങുന്നത്. എല്‍ഡിഎഫിന്‍റെ അഞ്ച് സ്ഥാനാര്‍ത്ഥികളും യുവാക്കളാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി കോണ്‍ഗ്രസിലുണ്ടായ തര്‍ക്കം കോന്നിയില്‍ എല്‍ഡിഎഫ് മുതലാക്കുമെന്നും എംഎം മണി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications