Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോളി പിടിയിലായില്ലെങ്കിൽ സംഭവിക്കുക മറ്റൊരു ദുരന്തം; മൂന്ന് പേർ കൊല്ലപ്പെട്ടേനേയെന്ന് പോലീസ്!

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം കഴിഞ്ഞ ദിവസമാണ് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ സമർപ്പിച്ചത്. റോയ് തോമസ് വധക്കേസിലാണ് ആദ്യ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കുര്റപത്രത്തിൽ നാല് പ്രതികളാണുള്ളത്. റോയിയുടെ ബന്ധുവായ എംഎസ്. മാത്യു, സ്വര്‍ണപ്പണിക്കാരന്‍ പ്രജികുമാര്‍, വ്യാജ ഒസ്യത്തുണ്ടാക്കാന്‍ ജോളിയെ സഹായിച്ച മുൻ സിപിഎം നേതാവ് കെ മനോജ് എന്നിവരാണ് മറ്റ് പ്രതികൾ.

1800 പേജുള്ള കുറ്റപത്രമാണ് കഴിഞ്ഞ ദിവസം പോലീസ് കോടതിയിൽ സമർപ്പിച്ചത്. അതേസമയം ജോളിയുടെ രണ്ടാം ഭർത്താവിന് ഈ കേസുമായി ബന്ധപ്പെട്ട് ബന്ധമില്ല. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, തെളിവു നശിപ്പിക്കൽ, വിഷവസ്തു കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥർ ചുമത്തിയിരിക്കുന്നത്. കടലക്കറിയിലും വെള്ളത്തിലും സയനൈഡ് കലർത്തിയാണ് റോയിയെ കൊലപ്പെടുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കെജി സൈമൺ വ്യക്തമാക്കി.

പിടിയിലായില്ലെങ്കിൽ...

പിടിയിലായില്ലെങ്കിൽ...

കുറ്റപത്രം സമർപ്പിച്ചതിന് ശേഷം കെജി സൈമൺ മാധ്യമങ്ങളോട് പറഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങളായിരുന്നു. കൂടത്തായി കൂട്ടക്കൊലക്കേസിൽ അറസ്റ്റ് ചെയ്തത് നന്നായി എന്ന് മുഖ്യപ്രതി ജോളി പലതവണ പറഞ്ഞുവെന്ന് എസ്പി വ്യക്തമാക്കുകയായിരുന്നു. ഇല്ലെങ്കിൽ ഇനിയും കൊലപാതകങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്നും എസ്പി കെജി സൈമൺ പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്തു. ജോളി ഇപ്പോൾ പിടിയിലായില്ലെങ്കിൽ മൂന്ന് പേരെ കൂടി കൊന്നേനേ എന്നാണ് എസ്പി മാധ്യമങ്ങളോട് വ്യക്കമാക്കിയത്. ജോളിക്ക് പ്രത്യേക മാനസിക നിലയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

246 സാക്ഷികൾ, 22 തൊണ്ടി മുതലുകൾ

246 സാക്ഷികൾ, 22 തൊണ്ടി മുതലുകൾ

246 സാക്ഷികളും 22 തൊണ്ടിമുതലുകളും 322 രേഖകളും കുറ്റപത്രത്തിലുണ്ട്. റോയ് തോമസ് വധക്കേസില്‍ മാപ്പുസാക്ഷികളില്ല. ജോളിയുടെ രണ്ട് മക്കളുടെ അടക്കം ആറുപേരുടെ രഹസ്യമൊഴി കേസിൽ നിർണ്ണായകമാകുമെന്ന് എസ്പി വ്യക്തമാക്കി. കേസിൽ ഡിഎന്‍എ ടെസ്റ്റിന്റെയും ആവശ്യമില്ല. സയനൈഡ് ഉള്ളില്‍ ചെന്നാണ് റോയി മരിച്ചതെന്ന രാസപരിശോധനാ റിപ്പോർട്ട് ശക്തമായ തെളിവാണെന്നും പോലീസ് വ്യക്തമാക്കി.

വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി

വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി


പ്രീഡിഗ്രിക്കാരിയായ ജോളി യുജിസി നെറ്റ് യോഗ്യതയുടെ സര്‍ട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയിരുന്നു. മദ്യപാനിയായ റോയിയെക്കൊണ്ട് തനിക്കും കുടുംബത്തിനും ഒരു പ്രയോജനവുമില്ലെന്ന് വന്നപ്പോഴാണ് ജോളി കൊലപാതകത്തിന് തുനിഞഞതെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. പ്രീഡിഗ്രിക്കാരിയായ ജോളി ബികോം, എംകോം, യുജിസി നെറ്റ് എന്നിവുടെ സര്‍ട്ടിഫിക്കറ്റുകളാണ് വ്യാജമായി ഉണ്ടാക്കിയത്. എന്‍ഐടിയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും കൈവശമുണ്ടായിരുന്നു. ഇവ കൃത്യമായി കോര്‍ത്തിണക്കിയാണ് കുറ്റപത്രമെന്നും റൂറല്‍ എസ്പി വ്യക്തമാക്കി.

അന്നമ്മയെയും ടോം തോമസിനെയും കൊലപ്പെടുത്താൻ കാരണമുണ്ട്

അന്നമ്മയെയും ടോം തോമസിനെയും കൊലപ്പെടുത്താൻ കാരണമുണ്ട്

റോയിയുടെ അമ്മ അന്നമ്മയെയും പിതാവ് ടോം തോമസിനെയും കൊല്ലാന്‍ ജോളിക്ക് പ്രത്യേക കാരണങ്ങളുണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നുണ്ട്. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന് റോയ് വധക്കേസില്‍ പങ്കില്ലെങ്കിലും മറ്റ് കേസുകളിൽ പങ്കില്ലെന്ന് പറയാൻ കഴിയില്ലെന്നും, ജോളി ഇപ്പോൾ പിടിയിലായിരുന്നില്ലെങ്കിൽ മൂന്ന് പേരെ കൂടി കൊല്ലുമായിരുന്നെന്നും പോലീസ് വ്യക്തമാക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+