Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോളി സീരീയൽ കില്ലറോ? ഇതിൽ മനോരോഗത്തിന്റെ കാര്യമില്ല, വിശദീകരണവുമായി ക്രിമിനോളജിസ്റ്റ്!

കൂടത്തായി ആറ് കൊലപാതകങ്ങൾ നടത്തി അറസ്റ്റിലായ ജോളി സീരിയൽ കില്ലറല്ലെന്ന് ക്രിമിനോളജിസ്റ്റ് ജെയിംസ് വടക്കാഞ്ചേരി. ജോളി തുടർച്ചയായി തന്റെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയത് കാരണമാണ് അവർ ഒരു സീരിയൽ കില്ലറാണ് എന്ന നിഗമനത്തിലേക്ക് ചിലരെ ഇത് കൊണ്ടുചെന്നെത്തിച്ചിട്ടുള്ളത്. ഒന്നിനു പിറകെ ഒന്നായി ജോളി കൊലകൾ നടത്തിയിട്ടുണ്ടെങ്കിലും ജോളി ഒരിക്കലും ഒരു സീരിയൽ കില്ലറല്ല എന്ന് വ്യക്തമാക്കുകയാണ് ജെയിംസ്.

കേരള കൗമുദിയാണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ല്ല. സീരിയൽ കില്ലർ എന്നുള്ളതിന് ഒരു ഡെഫിനിഷൻ ഉണ്ട്. അതായത് അവർക്ക് കൊല്ലുക എന്നത് ഒരു ഹരമായത് കൊണ്ട് വേറെ ഉദ്ദേശമൊന്നുമില്ല. റിപ്പർ ചന്ദ്രൻ, രമൺ രാഘവ്, എന്നിവരുടെ ഒക്കെ കാര്യം എടുത്ത് കഴിഞ്ഞാൽ, വഴിയിൽ കിടന്നു ഉറങ്ങുന്നവരെയും മറ്റുമാണ് അവർ കൊല്ലുന്നത്. ജോളിയുടെ കാര്യത്തിലാണെങ്കിൽ അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ആളുകളെ തിരഞ്ഞ് പിടിച്ച് കൊല്ലുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

കൊലപാതകം കൃത്യമായ പ്ലാനിങ്ങോടെ...

കൊലപാതകം കൃത്യമായ പ്ലാനിങ്ങോടെ...


വളരെ കൃത്യമായ പ്ലാനിങ്ങോടെ ബുദ്ധിപരമായാണ് ജോളി കുറ്റകൃത്യം നടത്തിയിരിക്കുന്നത്. ഇത് സീരിയൽ കില്ലറുടേത് പോലെ മനോരോഗത്തിന്റെ കാര്യമല്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു. വഴിയിൽ കിടക്കുന്നവരെയും, ട്രെയിനിൽ യാത്ര ചെയ്യുന്നവരെയുമൊന്നുമല്ല ജോളി കൊല്ലുന്നത്. വളരെ കാൽക്കുലേറ്റഡ് ആയി, ഒരു ക്യാരംസ് ഗെയിം കളിക്കുന്നതുപോലെയാണ് അവർ ഈ കൊലകൾ നടത്തിയത്. അതുകൊണ്ട് അവരെ 'സീരിയൽ കില്ലർ' എന്ന് വിളിക്കുമ്പോൾ അങ്ങനെയൊരു മനോരോഗത്തിന്റെ ആനുകൂല്യം നൽകുകയാണ് നമ്മളെന്നും ക്രിമിനോളജിസ്റ്റായ ജയിംസ് വടക്കാഞ്ചേരി പറയുന്നു.

സൈക്കോപാത്തിന്റെ ലക്ഷണം

സൈക്കോപാത്തിന്റെ ലക്ഷണം

ജോളിക്ക് ഒരു സൈക്കോപാത്തിന്റെ ലക്ഷണമാണുള്ളത്. കുറ്റം ചെയ്തതിന്റെ കുറ്റബോധം അവർക്ക് ഇല്ലാത്തതുകൊണ്ടാണിതെന്നും അദ്ദേഹം പറയുന്നു. കേരള കൊമുദിക്ക് നൽകിയ അഭിമുഖത്തിലാണ് അദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം കൂടത്തായി കൊലപാതക പരമ്പര കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളേയും ഇന്ന് കോടതിയില്‍ ഹാജരാക്കി. പ്രതികളായ ജോളി ജോസഫ്, എം എസ് മാത്യു, പ്രജികുമാര്‍ എന്നിവരെ താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക.

കോടതിയിൽ ഹാജരാക്കി

കോടതിയിൽ ഹാജരാക്കി

വലിയ സുരക്ഷാക്രമീകരങ്ങളോടെയാണ് കേസിലെ മുഖ്യപ്രതി ജോളിയടക്കമുള്ളവരെ കോടതിയിലെത്തിച്ചത്. ജില്ലാ ജയിലിലാണ് നിലവില്‍ പ്രതികള്‍ ഉള്ളത്. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള പോലീസിന്റെ അപേക്ഷയും പ്രതികളുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. കസ്റ്റഡിയില്‍ ലഭിച്ചാല്‍ പ്രതികളെ റൂറല്‍ എസ്പിയുടെ ഓഫീസിലേക്ക് എത്തിക്കുമെന്നാണ് സൂചന. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷമാകും ഇവരെ തെളിവെടുപ്പിന് കൊണ്ടുപോകുക. പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കുന്നതോടെ കേസിന്റെ രണ്ടാം ഘട്ടം അന്വേഷണം ക്രെംബ്രാഞ്ച് ആരംഭിക്കുക.

Recommended Video

cmsvideo
    Jolly Koodathai : കൂടത്തായിക്കാര്‍ ജോളിയെക്കുറിച്ച് പറയുന്നു | Oneindia Malayalam
    ഏറെ സങ്കീർണ്ണമായ കേസ്

    ഏറെ സങ്കീർണ്ണമായ കേസ്

    ഏറെ സങ്കീർണ്ണമായ കേസാണ് കൂടത്തായി കൊലപാതക കേസ്. അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തെ വിപുലീകരിച്ചിരുന്നു. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം പത്തില്‍ നിന്ന് 35 ആക്കിയിട്ടുണ്ട്. സാങ്കേതിക സഹായം നല്‍കുന്നതിന് പ്രത്യേക വിഭാഗത്തെയും നിയോഗിച്ചുകഴിഞ്ഞു.പുതിയ അന്വേഷണ സംഘം രൂപീകരിക്കുന്നതോടെ ഓരോ സംഘത്തിനും ഓരോ തലവനുണ്ടാവും. സൈബര്‍ ക്രൈം, ഫോറന്‍സിക് പരിശോധന, എഫ്ഐആര്‍ തയ്യാറാക്കുന്നതില്‍ വിദഗ്ധര്‍, അന്വേഷണ വിദഗ്ധര്‍ എന്നിവരായിരിക്കും സംഘത്തിലുണ്ടാവുക.

    എല്ലാവരെയും ചോദ്യം ചെയ്ത് വരുന്നു


    ഓരോ കേസിലും ഓരോ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തായിരിക്കും അന്വേഷിക്കുക. കൂടത്തായി കേസില്‍ അന്വേഷണം തുടരുന്ന സംഘം ജോളിയുമായി അടുത്തിടപഴകിയവരെ എല്ലാം ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. കേസ് വെല്ലുവിളി നിറഞ്ഞതാണെന്ന് കഴിഞ്ഞ ദിവസം ഡിജിപി ലോക്വാഥ് ബെങ്ര വ്യക്തമാക്കിയിരുന്നു. എല്ലാ വെല്ലുവിളികളും അതിജീവിക്കാൻ കഴിയുമെന്നാമ് പ്രതീക്ഷയെന്നും അദ്ദേഹം പ്രതികരിച്ചിരരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+