കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാത്യുവിനെ വധിക്കാന്‍ ജോളി കാത്ത് നിന്നത് കല്യാണത്തിന് പോലും പോവാതെ: കയ്യക്ഷരവും രേഖപ്പെടുത്തി

Google Oneindia Malayalam News

താമരശ്ശേരി: കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യമന്ത്രി ജോളി ജോസഫിനെ മാത്യൂ മഞ്ചാടിയില്‍ വധക്കേസില്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തു വരികയാണ് അന്വേഷണ സംഘമിപ്പോള്‍. കൊയിലാണ്ടി സിഐ കെ ഉണ്ണികൃഷ്ണനാണ് ഈ കേസിന്‍റെ അന്വേഷണ ചുമതല.

അന്വേഷണത്തിന്‍റെ ഭാഗമായി വിവിധ സ്ഥലങ്ങളിലുള്ള തെളിവെടുപ്പും ചോദ്യം ചെയ്യലും നടന്നുവരികയാണ്. ക്യത്യമായ മുന്നൊരുക്കത്തോടെയാണ് മാത്യു മഞ്ചാടിയിലിനെ ജോളി കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. വിശദാംശങ്ങള്‍ ഇങ്ങനെ..

മാത്യു കൊല്ലപ്പെടുന്നത്

മാത്യു കൊല്ലപ്പെടുന്നത്

2014 ഏപ്രിലിലാണ് ജോളിയുടെ ഭര്‍തൃമാതാവ് അന്നമ്മയുടെ സഹോദരനും അയല്‍വാസിയുമായ എംഎം മാത്യു (68) മഞ്ചാടിയില്‍ കൊല്ലപ്പെടുന്നത്. ബിഎസ്എഫില്‍ സൈനികനായിരുന്ന മാത്യു ജോലിയില്‍ നിന്ന് വിരമിച്ച ശേഷം കൂടത്തായിയില്‍ പൊന്നാമറ്റം വീടിന് സമീപത്തായി ഭാര്യക്കൊപ്പം താമസിച്ച് വരികയായിരുന്നു.

തനിച്ച്

തനിച്ച്

വിവാഹം കഴിഞ്ഞ മൂന്ന് പെണ്‍മക്കളും ഭര്‍ത്താക്കന്‍മാരുടെ വീട്ടിലായിരുന്നതിനാല്‍ മാത്യുവും ഭാര്യയും മാത്രമായിരുന്നു പലപ്പോഴും വീട്ടില്‍ ഉണ്ടാവാറുണ്ടായിരുന്നത്. ഭാര്യ ബന്ധുവീട്ടില്‍ വിവാഹത്തിന് പോയ അന്നാണ് മാത്യു മരിക്കുന്നത്. വീട്ടില്‍ തനിച്ചായിരുന്ന മാത്യു വൈകീട്ട് കുഴഞ്ഞ് വീഴുകയായിരുന്നു.

മറ്റുള്ളവരെ അറിയിച്ചത്

മറ്റുള്ളവരെ അറിയിച്ചത്

ശബ്ദം കേട്ട് പൊന്നാമ്മറ്റം വീട്ടില്‍ നിന്ന് ഓടിയെത്തിയ ജോളിയാണ് മാത്യൂ കുഴഞ്ഞ് വീണ കാര്യം മറ്റുള്ളവരെ വിളിച്ച് അറിയിച്ചത്. വായിൽ നിന്ന് നുരയും പതയും വന്നിരുന്ന മാത്യുവിനെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയില്‍ വെച്ച് മരിക്കുകയായിരുന്നു.

കല്യാണത്തിന് പോലും പോവാതെ

കല്യാണത്തിന് പോലും പോവാതെ

നേരത്തെ തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് ജോളി മാത്യുവിനെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. അന്നേ ദിവസം മാത്യുവിന്‍റെ ഭാര്യ അന്നമ്മ പങ്കെടുത്ത കല്യാണത്തില്‍ ജോളിക്കും ക്ഷണമുണ്ടായിരുന്നു. എന്നാല്‍ മകന് സുഖമില്ലെന്ന് പറഞ്ഞ് കാഞ്ഞിരപ്പള്ളിയിലെ കല്യാണം ജോളി ഒഴിവാക്കി.

റോയിയുടെ മരണ ശേഷം

റോയിയുടെ മരണ ശേഷം

റോയിയുടെ മരണ ശേഷം മറ്റ് ചിലര്‍ പൊന്നാമ്മറ്റം വീട്ടില്‍ വന്നുപോകുന്നതിനെ മാത്യു എതിര്‍ത്തിരുന്നു. 2011 ല്‍ കൊല്ലപ്പെട്ട റോയിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യണമെന്ന് ഏറ്റവും നിര്‍ബന്ധം പിടിച്ചതും മാത്യുവായിരുന്നു. ഈ കാരണങ്ങളെല്ലാം മാത്യുവിന്‍റെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചെന്നാണ് നിഗമനം.

ഒപ്പും കയ്യക്ഷരവും

ഒപ്പും കയ്യക്ഷരവും

റോയി തോമസ് വധക്കേസിലെ അന്വേഷണത്തിന്‍റെ ഭാഗമായി ജോളി ജോസഫിന്‍റെ ഒപ്പും കയ്യക്ഷരവും കോടതി ഇന്നലെ സാക്ഷപ്പെടുത്തിയിരുന്നു. വ്യാജ ഒസ്യത്ത് തയ്യാറാക്കിയത് ജോളി ജോസഫ് തന്നെയാണെന്ന് തെളിയുക്കുന്നതിന് വേണ്ടിയാണ് ഒപ്പും കയ്യക്ഷരവും സാക്ഷ്യപ്പെടുത്തിയത്.

വ്യാജ ഒസ്യത്ത്

വ്യാജ ഒസ്യത്ത്

ടോം തോമസിന്‍റെ പേരിലുള്ള ഭൂമി വ്യാജ ഒസ്യത്ത് പ്രകാരം തന്‍റെ പേരിലാക്കി നികുതിയും മറ്റും അടയ്ക്കാനായി പഞ്ചായത്തില്‍ നല്‍കിയ അപേക്ഷയുടെ പകര്‍പ്പാണ് കയ്യക്ഷ തെളിവിനായി എഴുതി വാങ്ങിയത്. ജോളിയുടെ ബാങ്ക് ഇടപാടുകള്‍, എല്‍ഐസി പോളിസി തുക മാറ്റിയത് എന്നിവയും ഇതോടൊപ്പം അന്വേഷിക്കുന്നുണ്ട്.

അഞ്ച് ദിവസ

അഞ്ച് ദിവസ

മാത്യൂ വധക്കേസില്‍ അഞ്ച് ദിവസത്തേക്കാണ് ജോളിയെ കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിലെ വൈദ്യ പരിശോധനയ്ക്ക് ശേഷം കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍ ലോക്കപ്പിലാണ് ജോളിയെ ഇന്ന് രാത്രി താമസിപ്പിച്ചത്.

Recommended Video

cmsvideo
Siva from andhra did crime like koodathai jolly | Oneindia Malayalam
ആൽഫൈൻ വധക്കേസിൽ

ആൽഫൈൻ വധക്കേസിൽ

ആൽഫൈൻ വധക്കേസിൽ എംഎസ് മാത്യുവിന്‍റെ അറസ്റ്റും ഇന്ന് രേഖപ്പെടുത്തും. എംഎസ് മാത്യു മറ്റാരില്‍ നിന്നെങ്കിലും സയനൈഡ് വാങ്ങിയിട്ടുണ്ടെയോന്ന് അന്വേഷിക്കുന്നതിനോടൊപ്പം സയനൈഡിന്‍റെ കൃത്യമായ ഉറവിടവും അന്വേഷണ സംഘത്തിന് കണ്ടെത്തേണ്ടതുണ്ട്.

 ജെഡിഎസും ബിജെപിയും തമ്മില്‍ ധാരണയെന്ന് സിദ്ധരാമയ്യ; വെറുതെ വിടില്ല, മറുപണിയുമായി കോണ്‍ഗ്രസ് ജെഡിഎസും ബിജെപിയും തമ്മില്‍ ധാരണയെന്ന് സിദ്ധരാമയ്യ; വെറുതെ വിടില്ല, മറുപണിയുമായി കോണ്‍ഗ്രസ്

 FAKE ALERT: ട്വീറ്റില്‍ പണികിട്ടി പ്രിയങ്ക ഗാന്ധി; പങ്കുവെച്ചത് വ്യാജ വീഡിയോയും സന്ദേശവും FAKE ALERT: ട്വീറ്റില്‍ പണികിട്ടി പ്രിയങ്ക ഗാന്ധി; പങ്കുവെച്ചത് വ്യാജ വീഡിയോയും സന്ദേശവും

English summary
koodathai murder: Investigation on Mathew murder case is progressing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X