കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്ലറ പൊളിക്കാനൊരുങ്ങിയതോടെ കള്ളി പുറത്തായി; വക്കീലിനോട് എല്ലാം ഏറ്റ് പറഞ്ഞ് ജോളി, സാക്ഷിയായത് ജോസഫ്

Google Oneindia Malayalam News

താമരശ്ശേരി: കൂടത്തായി കൂട്ടക്കൊലക്കേസിലെ പ്രധാന പ്രതി ജോളി ജോസഫിനെ നാലമത്തെ കേസിലും പോലീസ് അറസ്റ്റ് ചെയ്യും. പുതിയ കേസിലും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ അന്വേഷ​ണ സംഘത്തിന് കോടതി അനുമതി നല്‍കി. ജോളിയുടെ ഭര്‍ത്യമാതാവ് അന്നമ്മ തോമസിന്‍റെ സഹോദരനായ മഞ്ചാടിയില്‍ മാത്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ജോളിയ അറസ്റ്റ് ചെയ്യാനാണ് താമരശ്ശേരി മജിസ്ട്രേട്ട് കോടതി അനുമതി നല്‍കിയത്.

റോയി തോമസ്, സിലി, ആല്‍ഫൈന്‍ വധക്കേസുകളില്‍ ജോളിയുടെ അറസ്റ്റ് നേരത്തെ പോലീസ് രേഖപ്പെടുത്തിയിരുന്നു. അല്‍ഫൈന്‍ വദക്കേസില്‍ പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ച് ജോളിയെ നാളെ ജയിലിലെത്തിക്കും. അപ്പോഴോ അതിന് അടുത്ത ദിവസമോ പുതിയ കേസില്‍ അറസ്റ്റ് രേഖപ്പെടുത്താനാണ് നീക്കം. വിശദാംശങ്ങള്‍ ഇങ്ങനെ..

2014 ഏപ്രിലില്‍

2014 ഏപ്രിലില്‍

2014 ഏപ്രിലിലാണ് ജോളിയുടെ ഭര്‍തൃമാതാവ് അന്നമ്മയുടെ സഹോദരനും അയല്‍വാസിയുമായ എംഎം മാത്യു (68) മഞ്ചാടിയില്‍ മരിച്ചത്. ബിഎസ്എഫില്‍ സൈനികനായിരുന്ന മാത്യു ജോലിയില്‍ നിന്ന് വിരമിച്ച ശേഷം കൂടത്തായിയില്‍ പൊന്നാമറ്റം വീടിന് സമീപത്തായി താമസിച്ച് വരികയായിരുന്നു.

കുഴഞ്ഞ് വീണ്

കുഴഞ്ഞ് വീണ്

മൂന്ന് പെണ്‍മക്കളും ഭര്‍ത്താക്കന്‍മാരുടെ വീട്ടിലായിരുന്നതിനാല്‍ മാത്യുവും ഭാര്യയും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ഭാര്യ ബന്ധുവീട്ടില്‍ വിവാഹത്തിന് പോയ അന്നാണ് മാത്യു മരിക്കുന്നത്. വീട്ടില്‍ തനിച്ചായിരുന്ന മാത്യു വൈകീട്ട് കുഴഞ്ഞ് വീഴുകയായിരുന്നു. മുൻപ് നടന്ന മരണങ്ങളിലേതിന് സമാനമായി മാത്യുവിന്‍റെ വായിൽ നിന്ന് നുരയും പതയും വന്നിരുന്നു.

റോയിയുടെ മരണത്തിലെ സംശയം

റോയിയുടെ മരണത്തിലെ സംശയം

ജോളിയാണ് മാത്യു അവശനായി തളർന്നുവീണ കാര്യം നാട്ടുകാരെ വിളിച്ചറിയിച്ചത്. ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയില്‍ വെച്ച് മാത്യു മരിച്ചു. 2011 ല്‍ കൊല്ലപ്പെട്ട റോയി തോമസിന്‍റെ മരണത്തില്‍ ഏറ്റവും കൂടുതല്‍ സംശയം പ്രകടിപ്പിച്ച വ്യക്തിയായിരുന്നു മാത്യു. റോയി തോമസിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ നിര്‍ബന്ധം പിടിച്ചതും മാത്യുവായിരുന്നു.

നോട്ടപ്പുള്ളി

നോട്ടപ്പുള്ളി

ഈ സംഭവം മുതല്‍ ജോളിയുടെ നോട്ടപ്പുള്ളിയായി മാത്യു മാറിയിരുന്നു. മരണപ്പെട്ട ആറ് പേരില്‍ തനിക്ക് ഏറ്റവും കൂടുതല്‍ പക തോന്നിയത് മാത്യുവിനോടായിരുന്നെന്നും ജോളി നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു. കപ്പയില്‍ സയനൈഡ് കലര്‍ത്തിയാണ് മാത്യവിനെ കൊന്നതെന്നാണ് പോലീസ് നിഗമനം.

സാങ്കേതിക തടസ്സം മറികടക്കാന്‍

സാങ്കേതിക തടസ്സം മറികടക്കാന്‍

കേസിലെ രണ്ടാംപ്രതി എംഎസ് മാത്യുവിന്‍റെ പിതൃസഹോദരന്‍ കൂടിയാണ് മഞ്ചാടിയില്‍ മാത്യു. ആദ്യത്തെ 3 കേസുകളിൽ ജോളിയെ വീണ്ടും കസ്റ്റഡിയിൽ ലഭിക്കുന്നതിലുള്ള സാങ്കേതിക തടസ്സം മറികടക്കാനാണു പുതിയ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുന്നത്. ഈ 4 കേസുകൾക്കു പുറമെ ടോം തോമസ്, അന്നമ്മ തോമസ് എന്നിവരുടെ മരണവുമായി ബന്ധപ്പെട്ടും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

രഹസ്യമൊഴികള്‍

രഹസ്യമൊഴികള്‍

കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ രഹസ്യമൊഴികള്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് അന്വേഷണ സംഘമിപ്പോള്‍. റോയി തോമസിന്‍റെ ബന്ധുവിന്‍റെയും ജോളിയുടെ രണ്ട് മക്കളുടേയും രഹസ്യമൊഴികള്‍ പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. വിചാരണ വേളയില്‍ മൊഴിമാറ്റുന്നത് ഒഴിവാക്കാനാണ് കോടതി മുമ്പാകെ ഇപ്പോള്‍ രഹസ്യമൊഴികള്‍ രേഖപ്പെടുത്തുന്നത്.

പിഎച്ച് ജോസഫ്

പിഎച്ച് ജോസഫ്

ടോംതോമസിന്‍റെ പിതാവിന്‍റെ അനുജന്‍റെ മകനായ പിഎച്ച് ജോസഫിന്‍റെ രഹസ്യമൊഴിയാണ് ഇന്നലെ രേഖപ്പെടുത്തിയത്. കൂടത്തായിയില്‍ കൊല്ലപ്പെട്ടവരുടെ കല്ലറ തുറക്കുന്നതിന്‍റെ ഒരു ദിവസം മുമ്പ് ജോളി കോഴിക്കോടുള്ള അഭിഭാഷകനെ കാണാന്‍ പോയത് ജോസഫിനൊപ്പമായിരുന്നു.

ആറ് കൊലപാതകങ്ങളും

ആറ് കൊലപാതകങ്ങളും

ആറ് കൊലപാതകങ്ങളും ചെയ്തത് താനാണെന്ന് ജോളി അഭിഭാഷകന്‍റെ മുന്നില്‍ സമ്മതിച്ചിരുന്നെന്ന് ജോസഫ് പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതോടെയാണ് ഇയാളുടേയും രഹസ്യമൊഴി രേഖപ്പെടുത്താന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയത്. ക്രിമിനൽ നടപടിച്ചട്ടം 164 പ്രകാരം അന്വേഷണഘട്ടത്തിൽത്തന്നെ മജിസ്ട്രേട്ടിന് മുന്നില്‍ തന്നെ മൊഴി രേഖപ്പെടുത്തുന്നത്.

പരാതിക്കാരന്‍

പരാതിക്കാരന്‍

റോയിയുടെ മരണവുമായി ബന്ധപ്പെട്ട് 2011 ല്‍ കോടഞ്ചേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പരാതിക്കാരന്‍ കൂടിയാണ് പിഎച്ച് ജോസഫ്. ഇദ്ദേഹത്തിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റോയിയുടെ മരണത്തില്‍ അന്ന് പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്.

പുറത്ത് പറയാതിരുന്നത്

പുറത്ത് പറയാതിരുന്നത്

റോയിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം പോലീസ് ഇയാളെ വിളിച്ചു വരുത്തുകയും സയനൈഡ് ഉള്ളില്‍ ചെന്നാണ് റോയിയുടെ മരണമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. റോയി ആത്മത്യ ചെയ്തതാകമെന്നായിന്നു പോലീസിന്‍റെ നിഗമനം. ഇക്കാര്യം പുറത്തറിഞ്ഞാൽ കുടുംബത്തിനു നാണക്കേടാകുമെന്നു ജോളി ഉൾപ്പെടെയുള്ള ചില ബന്ധുക്കൾ പറഞ്ഞതിനാലാണ് മരണ കാരണം പുറത്ത് പറയാതിരുന്നതെന്നും ഇദ്ദേഹം മൊഴി നല്‍കിയിരുന്നതു.

സിലിയുടെ സഹോദരന്‍റേയും

സിലിയുടെ സഹോദരന്‍റേയും

റോയ് തോമസ് വധക്കേസില്‍ സിലിയുടെ സഹോദരന്‍ സിജോയുടെ രഹസ്യമൊഴിയും ഇന്നലെ രേഖപ്പെടുത്തിയിരുന്നു കുന്ദമംഗലം മജിസ്ട്രേറ്റാണ് രഹസ്യമൊഴി എടുത്തത്. വ്യാജ ഒസ്യത്ത് കേസിൽ ജോളിയുടെ ഒപ്പും കയ്യക്ഷരവും കോടതി തിങ്കളാഴ്ച്ച രേഖപ്പെടുത്തുന്നുണ്ട്.

ഷാജുവിന്‍റെ മൊഴി

ഷാജുവിന്‍റെ മൊഴി

ജോ​ളി​യു​ടെ ര​ണ്ടാം ഭ​ർ​ത്താ​വ് ഷാ​ജു​വി​​ന്‍റെ മൊ​ഴി ന​വം​ബ​ർ ഏ​ഴി​നും രേ​ഖ​പ്പെ​ടു​ത്തുന്നത്. കോ​ഴി​ക്കോ​ട് ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാജരാവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം കേസിലെ മൂന്ന് പ്രതികളുടേയും റിമാന്‍ഡ് കാലാവധി ഇന്നലെ കോടതി 14 ദിവസത്തേക്ക് കൂടി നീട്ടി. 16 വരെയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്.

 കോണ്‍ഗ്രസ് ശിവസേനയെ പിന്തുണയ്ക്കണം; ആവശ്യവുമായി സോണിയക്ക് കത്ത്; നാളെ നിര്‍ണ്ണായക ചര്‍ച്ച കോണ്‍ഗ്രസ് ശിവസേനയെ പിന്തുണയ്ക്കണം; ആവശ്യവുമായി സോണിയക്ക് കത്ത്; നാളെ നിര്‍ണ്ണായക ചര്‍ച്ച

 കോണ്‍ഗ്രസ് ഭയം? കര്‍ണാടകത്തില്‍ മലക്കം മറിഞ്ഞ് കുമാരസ്വാമി!! ബിജെപിയെ പിന്തുണയ്ക്കാം കോണ്‍ഗ്രസ് ഭയം? കര്‍ണാടകത്തില്‍ മലക്കം മറിഞ്ഞ് കുമാരസ്വാമി!! ബിജെപിയെ പിന്തുണയ്ക്കാം

English summary
koodathai murder; Jolly confessed everything befor advocate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X