കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ 47 ഗുളികകള്‍ ജോളിയുടെ തന്ത്രം? കസ്റ്റഡിയില്‍ 18 അടവും പയറ്റി ജോളി

  • By Aami Madhu
Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൊലപാതക കേസില്‍ മുഖ്യപ്രതി ജോളി നല്‍കിയ പല മൊഴികളും കള്ളമാണെന്നാണ് പോലീസ് നിഗമനം. ചോദ്യം ചെയ്യലിന്‍റെ ആദ്യ ഘട്ടത്തില്‍ പറഞ്ഞ പല കാര്യങ്ങളും ജോളി ഇപ്പോള്‍ മാറ്റി പറയുകയാണ്. മാത്രമല്ല ചോദ്യം ചെയ്യലിനോട് അനുകൂലമായ രീതിയില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല. കേസില്‍ നിന്നും രക്ഷപ്പെടാന്‍ കസ്റ്റഡിയില്‍ വെച്ച് അതിവിദഗ്ദമായ നാടകങ്ങളാണ് ജോളി നടത്തുന്നതെന്ന് പോലീസ് പറയുന്നു.

കൂടത്തായിയിലെ പൊന്നാമറ്റം വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ പോലീസ് കണ്ടെടുത്ത 47 ഗുളികകളും ജോളിയൊരുക്കിയ തന്ത്രത്തിന്‍റെ ഭാഗമാണെന്നാണ് പോലീസ് കണക്കാക്കുന്നത്. വിശദാംശങ്ങളിലേക്ക്

അതിവിദഗ്ദ നാടകം

അതിവിദഗ്ദ നാടകം

ഒക്ടോബര്‍ നാലിനാണ് കൂടത്തായിയിലെ ആറ് കല്ലറകളും തുറന്ന് പോലീസ് പരിശോധന നടത്തിയത്. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ജോളി പോലീസിനെ അങ്ങോട്ട് വിളിച്ച് കുറ്റസമ്മതം നടത്തുകയായിരുന്നു. ക്രമിനല്‍ അഭിഭാഷകന്‍റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ജോളി ഇത് ചെയ്തതെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇതുമാത്രമല്ല അന്വേഷണം വഴി തെറ്റിക്കാനുള്ള തന്ത്രപൂര്‍വ്വമായ നീക്കളാണ് ജോളി നടത്തുന്നതെന്ന് പോലീസ് പറയുന്നു.

മാനസിക വിഭ്രാന്തി

മാനസിക വിഭ്രാന്തി

അറസ്റ്റിലാകുന്നതിന് തൊട്ട് മുന്‍പ് തന്നെ കുറ്റസമ്മതം നടത്തിയത് മാനസിക വിഭ്രാന്തിയുടേയും വെളിപാടിന്‍റെ പുറത്താണെന്നും അല്ലാതെ താനല്ല കൊല നടത്തിയതെന്നും കോടതിയില്‍ സ്ഥാപിക്കാനാണെന്നാണ് പോലീസ് പറയുന്നത്. കസ്റ്റഡിയില്‍ വെച്ച് മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നതും ഇതിന്‍റെ ഭാഗമായിട്ട് തന്നെയാണെന്നും പോലീസ് പറയുന്നു.

Recommended Video

cmsvideo
koodathai case accuse jolly is part of black mass | Oneindia Malayalam
47 ഗുളികള്‍

47 ഗുളികള്‍

സയനൈഡ് ഉപയോഗിച്ചാണ് കൊല നടത്തിയതെന്നാണ് ജോളി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ അന്വേഷണ സംഘത്തെ വഴി തെറ്റിക്കാന്‍ സയനൈഡിന് പകരം 47 ഗുളികള്‍ ജോളി വീട്ടില്‍ കരുതി. അറസ്റ്റ് ചെയ്യാനായി അന്വേഷണ സംഘം എത്തിയപ്പോള്‍ ജോളി ഇത് പോലീസിന് കൈമാറി.

അഭിഭാഷകന്‍റെ നിര്‍ദ്ദേശം

അഭിഭാഷകന്‍റെ നിര്‍ദ്ദേശം

അറസ്റ്റിന് മുന്‍പ് അഭിഭാഷകന്‍ നിര്‍ദ്ദേശിച്ച പ്രകാരമാണ് സയനൈഡ് എന്ന് കരുതുന്ന ഗുളികള്‍ ജോളി വീടിന്‍റെ അലമാരയില്‍ സൂക്ഷിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. ഇതോടെയാണ് കസ്റ്റഡി കാലാവധി തീരുന്നതിന് തലേ ദിവസം രാത്രി ജോളിയേയും കൊണ്ട് അന്വേഷണ സംഘം പൊന്നാമറ്റത്ത് എത്തിയത്.

രാത്രിയിലെ പരിശോധന

രാത്രിയിലെ പരിശോധന

അന്ന് രാത്രി വീട് അരിച്ച് പെറുക്കിയ പോലീസിന് അടുക്കളയില്‍ പാത്രങ്ങള്‍ക്കിടയില്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ സൂക്ഷിച്ച വെളുത്ത പൊടി കണ്ടെത്താനായിരുന്നു. ഇത് ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

ജോണ്‍സണ് ബന്ധം?

ജോണ്‍സണ് ബന്ധം?

അതിനിടെ സയനൈഡ് കോയമ്പത്തൂരില്‍ നിന്ന് പ്രജികുമാര്‍ എത്തിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ കോയമ്പത്തൂരിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. നേരത്തേ ജോളിയുമായി അടുപ്പമുള്ള ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണുമായി ജോളി കോയമ്പത്തൂരിലേക്ക് യാത്ര പോയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇയാള്‍ക്കും സയനൈഡ് കൈമ്മാറ്റത്തില്‍ പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കും.

നിസഹകരണം

നിസഹകരണം

അതിനിടെ കേസില്‍ ജോളി നിസഹകരണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കസ്റ്റഡിയില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നായിരുന്നു ജോളി പറഞ്ഞത്. എന്നാല്‍ ഇതിന് പിന്നാലെ ജോളി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പോലീസ് പറയുന്നു.

അഭിഭാഷകനെ കണ്ടു

അഭിഭാഷകനെ കണ്ടു

ഇന്നലെ അസുഖമാണെന്ന് പറഞ്ഞ് ജോളി ചികിത്സ തേടിയിരുന്നു. ചോദ്യം ചെയ്യലിന് എത്തിച്ചപ്പോള്‍ അധിക നേരം അരിക്കാന്‍ ആകില്ലെന്നും അസുഖമാണെന്നുള്ള ഒഴിവുകഴിവുകള്‍ പറഞ്ഞ് ചോദ്യം ചെയ്യലില്‍ നിന്ന് ജോളി പിന്‍വലിയുകയാണെന്ന് പോലീസ് പറഞ്ഞു. ജോളിയുടെ അഭിഭാഷകന്‍റെ നിര്‍ദ്ദേശ പ്രകാരമാണിതെന്നാണ് പോലീസ് കരുതുന്നത്.

അഭിഭാഷകന്‍ പറഞ്ഞത്

അഭിഭാഷകന്‍ പറഞ്ഞത്

ബുധനാഴ്ച കോടതിയില്‍ ഹാജാരക്കുന്നതിന് തൊട്ട് മുന്‍പ് വരെ ജോളി അഭിഭാഷകനെ കണ്ടിരുന്നില്ല. അതിന് ശേഷമായിരുന്നു ജോളിയ്ക്ക് അഭിഭാഷകനെ കാണാനും സംസാരിക്കാനും അവസരം ലഭിച്ചത്. തുടര്‍ച്ചയായ ചോദ്യം ചെയ്യല്‍ ക്ഷീണിപ്പിക്കുന്നുവെന്ന് പറഞ്ഞൂടേ എന്നായിരുന്നു വക്കീല്‍ ജോളിയോട് ചോദിച്ചത്.അതേസമയം കേസില്‍ നിന്ന് തന്ത്രപരമായി ഊരാനുള്ള നിര്‍ദ്ദേശങ്ങളാണ് ജോളിയുടെ അഭിഭാഷകര്‍ നല്‍കുന്നതെന്ന് പോലീസ് പറഞ്ഞു.

കൂടത്തായി; ജോളി കളിക്കുന്നത് അതിവിദഗ്ദ നാടകം? ബുദ്ധി ഉപദേശിച്ചത് ക്രിമിനല്‍ അഭിഭാഷകന്‍?

ജോളി ജോണ്‍സണുമായി അടുത്തു;എതിര്‍ത്തതോടെ ഭാര്യയെ മര്‍ദ്ദിച്ചു,കൊലപ്പെടുത്താനും ശ്രമം!വെളിപ്പെടുത്തല്‍

English summary
Koodathai murder; jolly repeats lie in custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X